കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിൻഡീസ് താരം ക്രിസ് ഗെയിലും; വാസ്തവം ഇതാണ്

Google Oneindia Malayalam News

Recommended Video

cmsvideo
ക്രിസ് ഗെയിലിനെ വരെ പ്രചാരണത്തിനിറക്കി BJPയുടെ വ്യാജ വാർത്ത | Oneindia Malayalam

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ പ്രചാരണങ്ങളും സജീവമാണ്. സിനിമാ -ക്രിക്കറ്റ് രംഗത്തെ പ്രമുഖരടക്കം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഏറ്റവും ഒടുവിലായി പ്രശസ്ത ഗായികയും നർത്തകിയുമായ സപ്ന ചൗധരി കോൺഗ്രസിലെത്തിയെന്നായിരുന്നു പ്രചാരണം.

വിൻഡീസ് താരം ക്രിസ് ഗെയിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നുവെന്ന വാർത്തയാണ് ഇക്കൂട്ടത്തിൽ അവസാനത്തേത്. കാവി കുറിയും അതേ നിറത്തിലുള്ള കുർത്തയും ധരിച്ചുള്ള ഗെയിലിന്റെ ഒരു ചിത്രവും ഇതിനോടൊപ്പം പ്രചരിക്കുന്നുണ്ട്. വാർത്തയുടെ സത്യ ഇതാണ്.

യുവ സംരംഭകർക്കായി വമ്പൻ വാഗ്ദാനവുമായി രാഹുൽ ഗാന്ധി; എയ്ഞ്ചൽ ടാക്സിനോട് ഗുഡ് ബൈയുവ സംരംഭകർക്കായി വമ്പൻ വാഗ്ദാനവുമായി രാഹുൽ ഗാന്ധി; എയ്ഞ്ചൽ ടാക്സിനോട് ഗുഡ് ബൈ

 ബിജെപിക്ക് വേണ്ടി

ബിജെപിക്ക് വേണ്ടി

വിൻഡീസ് താരം ക്രിസ് ഗെയിൽ ബിജെപിക്ക് വേണ്ടി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ത്യയിൽ എത്തിയെന്ന അടിക്കുറുപ്പോടെയാണ് താരത്തിന്റെ ചിത്രം വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ചിത്രങ്ങളും

കാവി നിറത്തിലുള്ള വസ്ത്രവും കുറിയും ധരിച്ച് നിൽക്കുന്ന ക്രിസ് ഗെയിലിന്റെ ചിത്രമാണ് ബിജെപിയുടെ പ്രചാരണത്തിനെത്തിയത് എന്ന രീതിയിൽ പ്രചരിക്കുന്നത്. സംഘപരിവാർ അനുകൂല ഗ്രൂപ്പുകളിൽ നിന്നുമാണ് ഈ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യത്.

കഴിഞ്ഞ വർഷം

കഴിഞ്ഞ വർഷം

കഴിഞ്ഞ വർഷം ഏപ്രിലിലും ക്രിസ് ഗെയിൽ ബിജെപിയിൽ ചേർന്നു എന്ന തരത്തിൽ വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു ഇത്. കാവി നിറത്തിൽ താമര പതിപ്പിച്ച ഷാളിട്ട് വരുന്ന ക്രിസ് ഗെയിലിന്റെ ചിത്രമായിരുന്നു അന്ന് ആ വ്യാജ വാർത്തയോടൊപ്പെ പ്രചരിച്ചിരുന്നത്.

ട്രോളായി തുടക്കം

ആദ്യം ആളുകൾ തമാശയായാണ് വാർത്തയെ കരുതിയതെങ്കിലും പിന്നാലെ നിരവധി പേർ ഇത് വാസ്തവമാണെന്ന് കരുതി ഈ ചിത്രം പ്രചരിപ്പിച്ചിരുന്നു. ക്രിസ് ഗെയിൽ എന്ന പേര് അദ്ദേഹം കൃഷ്ണാ ഗോയൽ എന്നാക്കി മാറ്റി എന്നതടക്കമുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

 വാസ്തവം ഇതാണ്

വാസ്തവം ഇതാണ്

ക്രിസ് ഗെയിൽ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുന്നുവെന്ന വാർത്ത വ്യാജമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യാ റിപ്പോർട്ടിൽ പറയുന്നു. ഈ പോസ്റ്റിനായി ഉപയോഗിച്ചിക്കുന്ന ഫോട്ടോകൾ പഴയതും വിവിധ ചടങ്ങുകൾക്കിടയിൽ എടുത്തവയുമാണ്.

ആദ്യ ചിത്രം

ആദ്യ ചിത്രം

ഏപ്രിൽ 2018ലാണ് ആദ്യ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പ്രമുഖ ബ്രാൻഡാണ് അവരുടെ പുതിയ ഡിസൈൻ കുർത്ത ധരിച്ചിരിക്കുന്ന താരത്തിന്റെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഗെയിലിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ള ചിത്രമാണിത്.

രണ്ടാമത്തെ ചിത്രം

രണ്ടാമത്തെ ചിത്രം

ഐപിഎല്ലിനായി ഇന്ത്യയിലെത്തിയപ്പോഴുള്ളതാണ് രണ്ടാമത്തെ ചിത്രം. അന്ന് ഗെയിലിലെ സ്വീകരിക്കാനായി ഹോട്ടൽ ജീവനക്കാർ അണിയിച്ചതാണ് കാവി നിറത്തിലുള്ള ഷാൾ. ഈ ഷാളിന്റെ അറ്റത്ത് ബിജെപി ചിഹ്നമായ താമര ഫോട്ടോഷോപ്പ് ചെയ്താണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. ഗെയിൽ ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നു എന്ന വാർത്ത വ്യാജമാണെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

വ്യാജ വാർത്തകൾ

വ്യാജ വാർത്തകൾ

തിരഞ്ഞെടുപ്പ് കാലമായതോടെ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകളുടെ കുത്തൊഴുക്കാണ്. അത്തരത്തിൽ രസകരമായൊരു വാർത്തയായിരുന്നു ഓസ്ട്രേലിയയിൽ നരേന്ദ്രമോദിയോടുള്ള ആദര സൂചകമായി മോദി ആപ്പിൾ ഇറക്കിയെന്നത്.

 സത്യം ഇതാണ്

സത്യം ഇതാണ്

എന്നാൽ വാർ‌ത്തയുടെ വാസ്തവം ഇതായിരുന്നു. മോദിയുടെ പേരിലല്ല മറിച്ച് ഓസ്ട്രേലിയിലെ പ്രമുഖ കലാകാരനും ശില്‍പിയുമായ അമേദിയോ മോദിഗ്ലാനിയുടെ പേരിലാണ് ആപ്പിള്‍ ഇറക്കിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Fake news: Chris Gayle is campaigning for BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X