കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വെ ജോലിക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് പ്രചാരണം; സത്യം ഇതാണ്

  • By Desk
Google Oneindia Malayalam News

ദില്ലി: റെയില്‍വെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. കൊറോണ രോഗം വ്യാപിച്ചതിനെ തുടര്‍ന്ന് റെയില്‍വെ ഗതാഗതം നിലച്ചതാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കാരണമെന്നാണ് പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തിപ്പെട്ടതോടെ ജീവനക്കാര്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചിരുന്നു. ഇതുവരെ അത്തരം തീരുമാനം എടുത്തിട്ടില്ലെന്ന് റെയില്‍വെ വൃത്തങ്ങള്‍ പറഞ്ഞു. പെന്‍ഷന്‍ കുറയ്ക്കുമെന്ന് നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതും വ്യാജമാണെന്ന് തെളിഞ്ഞു. റെയില്‍വെ ഗതാഗതം മെയ് മൂന്ന് വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.

x

ഒട്ടേറെ വ്യാജ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഹെലികോപ്റ്റര്‍ വഴി കേന്ദ്രസര്‍ക്കാര്‍ പണം വിതരണം ചെയ്യുമെന്നാണ് ഒരു പ്രചാരണം. കൊറോണ പ്രതിസന്ധി കാലത്ത് ജനങ്ങളെ സഹായിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പ്രചാരണം. ഫേസ്ബുക്കില്‍ തുടങ്ങിയ പ്രചാരണം വാട്‌സ് ആപ്പ് സന്ദേശങ്ങളായും പരക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ല.

എന്നാല്‍ പ്രചാരണം വ്യാജമാണ്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ ഒരുതവണ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കും പണം നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. രണ്ടാംഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ഹെലികോപ്റ്റര്‍ വഴി പണം വിതരണം ചെയ്യാന്‍ യാതൊരു പദ്ധതിയുമില്ല. ഇത് വ്യാജ വാര്‍ത്തയാണ്.

എല്ലാ ഇന്ത്യക്കാര്‍ക്കും 15000 രൂപ വീതം നല്‍കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് നേരത്തെ സമാനമായ രീതിയില്‍ പ്രചാരണം നടന്നിരുന്നു. ജനങ്ങളുടെ സാമ്പത്തിക പ്രയാസം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ 15000 രൂപ നല്‍കുന്നത് എന്നായിരുന്നു പ്രചാരണം. കൊറോണ കാലത്ത് ഇത്തരത്തില്‍ ഒട്ടേറെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നില്ല.

Recommended Video

cmsvideo
ശമ്പളവും ജീവനക്കാരെയും വെട്ടിക്കുറയ്ക്കാൻ കമ്പനികൾ | Oneindia Malayalam

ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടുക മാത്രമാണ് ചെയ്തത്. തൊട്ടടുത്ത ദിവസം കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. മറ്റു രീതിയിലുള്ള പ്രചാരണങ്ങളെല്ലാം വ്യാജമാണ്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കണ്ണൂരില്‍ രോഗികള്‍ കൂടുന്നു; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പോലീസ്, നിയന്ത്രണങ്ങള്‍ ഇങ്ങനെകണ്ണൂരില്‍ രോഗികള്‍ കൂടുന്നു; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പോലീസ്, നിയന്ത്രണങ്ങള്‍ ഇങ്ങനെ

English summary
Fake news: 'No proposal to cut salary for railway employees'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X