'അഭിനന്ദന്റെ പിതാവ് എസ് വര്ധമാന് കോണ്‍ഗ്രസില്‍ ചേര്‍ന്നു'; പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ
Recommended Video

ദില്ലി: സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ നിന്ന് സത്യമേത് നുണയേതെന്ന് വേര്‍തിരിച്ചെടുക്കാന്‍ പലപ്പോഴും ആളുകള്‍ക്ക് അത്ര പെട്ടന്ന് സാധിക്കാറില്ല. യാഥാര്‍ത്ഥ്യം മനസ്സില്ലാക്കി വരുമ്പോഴേക്കും സംഭവം ആയിരക്കണക്കിന് ആളുകളുടെ ഇടയില്‍ പ്രചരിച്ചിട്ടുണ്ടാവും. അതില്‍ ഏറ്റവുംകുറഞ്ഞത് നൂറ് ആളെങ്കിലും അത് വിശ്വസിക്കുകയും ചെയ്യും.
അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായതോടെ അതിനോട് ചേര്‍ത്തുവെച്ചു കൊണ്ട് നിരവധി വ്യാജപ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയിയില്‍ വ്യാപകമായത്. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു പാകിസ്താന് പിടിയില്‍ നിന്നും മോചിതനായ അഭിനന്ദ് വര്‍ധമാന്റെ പിതാവ് സിംങ്കകുട്ടി വര്ധമാന് കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്നുള്ള പ്രചരണം.. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

ചൂടോടെ ഷെയര്ചെയ്യപ്പെട്ട പ്രചരണം
വാട്സാപ്, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നുതുടങ്ങി സോഷ്യല്‍ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളില്‍ കഴിഞ്ഞ ദിവസം ചൂടോടെ ഷെയര്ചെയ്യപ്പെട്ട പ്രചരണമായിരുന്നു അഭിനന്ദ് വര്‍ധമാന്റെ പിതാവും വ്യോമസേന മുന്‍ എയര്‍മാര്‍ഷലുമായ സിങ്കക്കുട്ടി വര്ധമാന് കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്നത്.

സച്ചിന് പൈലറ്റിന്റെ പേരില്‍
സച്ചിന് പൈലറ്റിന്റെ പേരിലുള്ള അനൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള പ്രചരണം ഏറ്റുപിടിച്ചത് ആയിരക്കണക്കിന് ആളുകളായിരുന്നു. നിമിഷ നേരംകൊണ്ട് ഫേസ്ബുക്കിലും വാട്സാപ്പിലും നിമിഷനേരം കൊണ്ട് ഈ പ്രചരണം വ്യാപകമായി.
ഫേസ്ബുക്ക് പോസ്റ്റ്
സച്ചിന് പൈലറ്റിന്റെ പേരിലുള്ള വാജ്യ അക്കൗണ്ടില്‍ നിന്ന് നടക്കുന്ന പ്രചരണം

ആ വലിയ വാര്‍ത്ത
'ആ വലിയ വാര്‍ത്ത വന്നിരിക്കുന്നു. അഭിനന്ദര്‍ വര്‍ധമാന്റെ പിതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നു. കുടംബത്തെ കോണ്‍ഗ്രസിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു' എന്ന അടിക്കുറിപ്പോടെ അഭിനന്ദന്റെയും പിതാവിന്റെയും ചിത്രം സഹിതമായിരുന്നു പ്രചരണം.
വ്യാജ പ്രചരണം
വ്യാജ പ്രചരണം പ്രിയങ്ക ഗാന്ധിയുടെ പേരില്‍

വ്യാജ പ്രചരണം നടത്തുകയാണ്
എന്നാല്‍ അഭിനന്ദന്റെ പിതാവ് പാര്‍ട്ടിയിലേക്ക് കടന്നുവന്നതായി കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമോ, തമിഴ്നാട് ഘടകമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് വ്യജ പ്രചരണം നടത്തുകയാണെന്നാണ് ബിജെപിയുടെ പ്രചരണം.

സിങ്കകുട്ടി വര്ധമാന്
ഈസ്റ്റേണ്‍ കമാന്റ് ചീഫ് ആയിരുന്ന സിങ്കകുട്ടി വര്ധമാന് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധ സമയത്ത് ഗ്വാളിയോറില്‍ ചീഫ് ഓഫ് ഓപ്പറേഷന്‍സ് ഓഫീസറായിരുന്നു അദ്ദേഹം.

കാര്‍ഗില്‍ യുദ്ധത്തില്‍
കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ വ്യോമാക്രമണ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മിറാഷ് 2000 വിമാനങ്ങളുടെ അപ്ഗ്രഡേഷനില്‍ എസ് വര്‍ത്തമാന്റെ അനുഭവസമ്പത്ത് വ്യോമാസേനയുടെ മുന്നേറ്റത്തില്‍ ഏറെ നിര്‍ണ്ണായകമായി.

നേതൃത്വം നല്‍കിയത്
2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന നടത്തിയ ഓപ്പറേഷന് പരാക്രമിന് വെസ്റ്റേണ്‍ സെക്ടറില്‍ നേതൃത്വം നല്കിയതും ഇദ്ദേഹമായിരുന്നു 41 വര്‍ഷത്തെ സൈനിക ജീവിതത്തിനിടെ നിരവധി പ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

അഭിനന്ദന്റെ പേരിലും
അതിനിടെ, രാജ്യമാകെ അഭിനന്ദന്റെ ധീരതയെ വാഴ്ത്തുമ്പോള്‍ ചില കേന്ദ്രങ്ങള്‍ അദ്ദേഹത്തിന്റെ പേരിലും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതില്‍ ഏറ്റവും പ്രധാനം അഭിനന്ദന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് നന്ദി അറിയിച്ചുള്ള സന്ദേശമായിരുന്നു.

പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം
അഭിനന്ദന്റെ ട്വീറ്റര്‍ സന്ദേശം എന്ന പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി എ എന്‍ ഐ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അഭിനന്ദനെ കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി സന്ദര്‍ശിച്ചിരുന്നു.

വ്യാജ ട്വിറ്റര്‍ അക്കൗണ്ട്
ഇതിനുപിന്നാലെയാണ് നിര്‍മ്മല സീതാരാമനൊപ്പമുള്ള അഭിനന്ദന്റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം ആരംഭിച്ചത്. അഭിനന്ദന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരോ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
|
ട്വീറ്റ്
എഎന്‍ഐ
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു?












Click it and Unblock the Notifications