കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അഭിനന്ദന്‍റെ പിതാവ് എസ് വര്‍ധമാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു'; പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അഭിനന്ദിന്റെ പിതാവ് കോൺഗ്രസിൽ | Oneindia Malayalam

ദില്ലി: സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ നിന്ന് സത്യമേത് നുണയേതെന്ന് വേര്‍തിരിച്ചെടുക്കാന്‍ പലപ്പോഴും ആളുകള്‍ക്ക് അത്ര പെട്ടന്ന് സാധിക്കാറില്ല. യാഥാര്‍ത്ഥ്യം മനസ്സില്ലാക്കി വരുമ്പോഴേക്കും സംഭവം ആയിരക്കണക്കിന് ആളുകളുടെ ഇടയില്‍ പ്രചരിച്ചിട്ടുണ്ടാവും. അതില്‍ ഏറ്റവുംകുറഞ്ഞത് നൂറ് ആളെങ്കിലും അത് വിശ്വസിക്കുകയും ചെയ്യും.

<strong>അമേഠിയില്‍ രാഹുലിനെ വീഴ്ത്താന്‍ തുനിഞ്ഞിറങ്ങി മോദി; മണ്ഡലത്തിന് 538 കോടി, ഇത്തവണ ബിജെപി പിടിക്കും</strong>അമേഠിയില്‍ രാഹുലിനെ വീഴ്ത്താന്‍ തുനിഞ്ഞിറങ്ങി മോദി; മണ്ഡലത്തിന് 538 കോടി, ഇത്തവണ ബിജെപി പിടിക്കും

അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായതോടെ അതിനോട് ചേര്‍ത്തുവെച്ചു കൊണ്ട് നിരവധി വ്യാജപ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയിയില്‍ വ്യാപകമായത്. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു പാകിസ്താന്‍ പിടിയില്‍ നിന്നും മോചിതനായ അഭിനന്ദ് വര്‍ധമാന്‍റെ പിതാവ് സിംങ്കകുട്ടി വര്‍ധമാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്നുള്ള പ്രചരണം.. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

ചൂടോടെ ഷെയര്‍ചെയ്യപ്പെട്ട പ്രചരണം

ചൂടോടെ ഷെയര്‍ചെയ്യപ്പെട്ട പ്രചരണം

വാട്സാപ്, ട്വിറ്റര്‍‌, ഫേസ്ബുക്ക് എന്നുതുടങ്ങി സോഷ്യല്‍ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളില്‍ കഴിഞ്ഞ ദിവസം ചൂടോടെ ഷെയര്‍ചെയ്യപ്പെട്ട പ്രചരണമായിരുന്നു അഭിനന്ദ് വര്‍ധമാന്‍റെ പിതാവും വ്യോമസേന മുന്‍ എയര്‍മാര്‍ഷലുമായ സിങ്കക്കുട്ടി വര്‍ധമാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്നത്.

സച്ചിന്‍ പൈലറ്റിന്‍റെ പേരില്‍

സച്ചിന്‍ പൈലറ്റിന്‍റെ പേരില്‍

സച്ചിന്‍ പൈലറ്റിന്‍റെ പേരിലുള്ള അനൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള പ്രചരണം ഏറ്റുപിടിച്ചത് ആയിരക്കണക്കിന് ആളുകളായിരുന്നു. നിമിഷ നേരംകൊണ്ട് ഫേസ്ബുക്കിലും വാട്സാപ്പിലും നിമിഷനേരം കൊണ്ട് ഈ പ്രചരണം വ്യാപകമായി.

ഫേസ്ബുക്ക് പോസ്റ്റ്

സച്ചിന്‍ പൈലറ്റിന്‍റെ പേരിലുള്ള വാജ്യ അക്കൗണ്ടില്‍ നിന്ന് നടക്കുന്ന പ്രചര​ണം

ആ വലിയ വാര്‍ത്ത

ആ വലിയ വാര്‍ത്ത

'ആ വലിയ വാര്‍ത്ത വന്നിരിക്കുന്നു. അഭിനന്ദര്‍ വര്‍‌ധമാന്‍റെ പിതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നു. കുടംബത്തെ കോണ്‍ഗ്രസിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു' എന്ന അടിക്കുറിപ്പോടെ അഭിനന്ദന്‍റെയും പിതാവിന്‍റെയും ചിത്രം സഹിതമായിരുന്നു പ്രചരണം.

വ്യാജ പ്രചരണം

വ്യാജ പ്രചരണം പ്രിയങ്ക ഗാന്ധിയുടെ പേരില്‍

വ്യാജ പ്രചരണം നടത്തുകയാണ്

വ്യാജ പ്രചരണം നടത്തുകയാണ്

എന്നാല്‍ അഭിനന്ദന്‍റെ പിതാവ് പാര്‍ട്ടിയിലേക്ക് കടന്നുവന്നതായി കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വമോ, തമിഴ്നാട് ഘടകമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് വ്യജ പ്രചരണം നടത്തുകയാണെന്നാണ് ബിജെപിയുടെ പ്രചരണം.

സിങ്കകുട്ടി വര്‍ധമാന്‍

സിങ്കകുട്ടി വര്‍ധമാന്‍

ഈസ്റ്റേണ്‍ കമാന്റ് ചീഫ് ആയിരുന്ന സിങ്കകുട്ടി വര്‍ധമാന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധ സമയത്ത് ഗ്വാളിയോറില്‍ ചീഫ് ഓഫ് ഓപ്പറേഷന്‍സ് ഓഫീസറായിരുന്നു അദ്ദേഹം.

കാര്‍ഗില്‍ യുദ്ധത്തില്‍

കാര്‍ഗില്‍ യുദ്ധത്തില്‍

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ വ്യോമാക്രമണ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മിറാഷ് 2000 വിമാനങ്ങളുടെ അപ്ഗ്രഡേഷനില്‍ എസ് വര്‍ത്തമാന്റെ അനുഭവസമ്പത്ത് വ്യോമാസേനയുടെ മുന്നേറ്റത്തില്‍ ഏറെ നിര്‍ണ്ണായകമായി.

നേതൃത്വം നല്‍കിയത്

നേതൃത്വം നല്‍കിയത്

2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന നടത്തിയ ഓപ്പറേഷന്‍ പരാക്രമിന് വെസ്റ്റേണ്‍ സെക്ടറില്‍ നേതൃത്വം നല്‍കിയതും ഇദ്ദേഹമായിരുന്നു 41 വര്‍ഷത്തെ സൈനിക ജീവിതത്തിനിടെ നിരവധി പ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

അഭിനന്ദന്‍റെ പേരിലും

അഭിനന്ദന്‍റെ പേരിലും

അതിനിടെ, രാജ്യമാകെ അഭിനന്ദന്‍റെ ധീരതയെ വാഴ്ത്തുമ്പോള്‍ ചില കേന്ദ്രങ്ങള്‍ അദ്ദേഹത്തിന്‍റെ പേരിലും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതില്‍ ഏറ്റവും പ്രധാനം അഭിനന്ദന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് നന്ദി അറിയിച്ചുള്ള സന്ദേശമായിരുന്നു.

പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം

പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം

അഭിനന്ദന്‍റെ ട്വീറ്റര്‍ സന്ദേശം എന്ന പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി എ എന്‍ ഐ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അഭിനന്ദനെ കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി സന്ദര്‍ശിച്ചിരുന്നു.

വ്യാജ ട്വിറ്റര്‍ അക്കൗണ്ട്

വ്യാജ ട്വിറ്റര്‍ അക്കൗണ്ട്

ഇതിനുപിന്നാലെയാണ് നിര്‍മ്മല സീതാരാമനൊപ്പമുള്ള അഭിനന്ദന്‍റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം ആരംഭിച്ചത്. അഭിനന്ദന്‍റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരോ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്വീറ്റ്

എഎന്‍ഐ

English summary
Fake News Of Abhinandan Varthaman’s Father Joining Congress Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X