കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷ് യാദവ് അച്ഛന്‍ മുലായത്തെ തല്ലി, പിന്നെ അമ്മയെയും; വാര്‍ത്തയ്ക്ക് പിന്നില്‍, അഖിലേഷ് പറയുന്നു

Google Oneindia Malayalam News

ലഖ്‌നൗ: ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖനായ നേതാവാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഇദ്ദേഹത്തിന്റെ പിതാവ് മുലായം സിങ് യാദവായിരുന്നു അടുത്ത കാലം വരെ സമാജ്‌വാദി പാര്‍ട്ടിയുടെ അമരക്കാരന്‍. ഇപ്പോള്‍ മുലായം ഒതുങ്ങിയിരിക്കുന്നു.

അഖിലേഷാണ് പാര്‍ട്ടിയെ നയിക്കുന്നത്. കുടുംബത്തില്‍ ഭിന്നത രൂക്ഷമാണ്. അമ്മാവന്‍ ശിവപാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിക്കൊപ്പം നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ്. അതിനിടെയാണ് അഖിലേഷ് പിതാവ് മുലായത്തെ തല്ലിയെന്ന വാര്‍ത്ത പ്രചരിക്കുന്നത്. ഇതിനോടുള്ള അഖിലേഷിന്റെ പ്രതികരണം വന്നിരിക്കുന്നു. അതിങ്ങനെ....

മാതാവിനെയും പിതാവിനെയും തല്ലി

മാതാവിനെയും പിതാവിനെയും തല്ലി

മുലായം സിങ് യാദവിനെ മാത്രമല്ല, മാതാവിനെയും അഖിലേഷ് യാദവ് തല്ലിയെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഈ പ്രചാരണങ്ങളെല്ലാം വ്യാജമാണെന്ന് അഖിലേഷ് പറയുന്നു. വ്യാജ പ്രചാരണം നടത്തി പൊതുജനങ്ങളുടെ ശത്രുവാക്കി മാറ്റുകയാണ് ഇതിന് പിന്നില്‍ നടക്കുന്നതെന്ന് അഖിലേഷ് പറയുന്നു.

വൈറസ് പോലെ

വൈറസ് പോലെ

ബിബിസി ലഖ്‌നൗ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഖിലേഷ്. വ്യാജ വാര്‍ത്ത വൈറസ് പോലെയാണെന്ന് അഖിലേഷ് പറയുന്നു. വ്യാപകമായി പ്രചരിക്കപ്പെടും. വാട്‌സ് ആപ്പിലാണ് ഈ പ്രചാരണം കൂടുതല്‍. ഇത്തരം വ്യാജ വാര്‍ത്തയുടെ സത്യം അറിയാന്‍ ആരും ശ്രമിക്കാറില്ലെന്നും അഖിലേഷ് പറഞ്ഞു.

ദേശീയതയുടെ പേരില്‍

ദേശീയതയുടെ പേരില്‍

ദേശീയതയുടെ പേരിലാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ഇത്തരക്കാരാണ് ശരിക്കും രാജ്യത്തിന്റെ ശത്രുക്കള്‍. സമൂഹത്തെ മൊത്തം ബാധിക്കുന്ന വൈറസാണ് വ്യാജ വാര്‍ത്ത. സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണത്. ചില രാഷ്ട്രീയ കക്ഷികള്‍ ഇത്തരം വാര്‍ത്തകളില്‍ നിന്നാണ് മുതലെടുപ്പ് നടത്തിയതെന്നും അഖിലേഷ് പറഞ്ഞു.

പ്രമുഖ നേതാക്കള്‍

പ്രമുഖ നേതാക്കള്‍

പ്രമുഖ നേതാക്കളാണ് തനിക്കെതിരെ പ്രചാരണം നടത്തിയത്. ഒരു വനിതാ മാധ്യമപ്രവര്‍ത്തകയും ഈ പ്രചാരണത്തിന് വേണ്ടി പണിയെടുത്തു. വ്യാജ വാര്‍ത്തകള്‍ അവര്‍ നല്‍കി കൊണ്ടേയിരുന്നു. പിതാവിനെയും മാതാവിനെയും തല്ലിയ വ്യക്തിയായി തന്നെ ചിത്രീകരിച്ചു. ലക്ഷക്കണക്കിന് വാട്‌സ് ആപ്പ് ഗ്രൂപുകളിലാണ് പ്രചരിപ്പിക്കപ്പെട്ടത്.

ബിഎസ്പി സഖ്യം തകരില്ല

ബിഎസ്പി സഖ്യം തകരില്ല

രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവരാണ് തനിക്കെതിരെ നീക്കം നടത്തിയത്. ബിഎസ്പിയുമായി അടുത്ത തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാകും. ആരൊക്കെ ശ്രമിച്ചാലും തങ്ങളെ ഭിന്നിപ്പിക്കാന്‍ സാധിക്കില്ലെന്നും അഖിലേഷ് പറഞ്ഞു.

മോദി വേണം, നിതീഷ് വേണ്ട; രണ്ടു തോണിയില്‍ കാലിട്ട് കേന്ദ്രമന്ത്രി, പുലിവാല് പിടിച്ച് ബിജെപി മോദി വേണം, നിതീഷ് വേണ്ട; രണ്ടു തോണിയില്‍ കാലിട്ട് കേന്ദ്രമന്ത്രി, പുലിവാല് പിടിച്ച് ബിജെപി

English summary
Fake News of Me 'Hitting' My Father Did Rounds of WhatsApp: Akhilesh Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X