കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിലെ ബലൂചിസ്താനില്‍ ബിജെപി യൂണിറ്റ് തുറന്നോ? വ്യാജ വീഡിയോ പ്രചരണം

Google Oneindia Malayalam News

ദില്ലി: ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ പിന്നാലെ ബിജെപി പാകിസ്താനില്‍ യൂനിറ്റ് തുറന്നെന്ന രീതിയില്‍ വ്യാജ വീഡിയോ പ്രചരിക്കുന്നു. പാകിസ്താനിലെ ബലൂചിസ്താനില്‍ ബിജെപി യൂണിറ്റ് തുറന്നെന്ന കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നത്. പുരുഷന്‍മാരും ബുര്‍ഖ ധരിച്ച സ്ത്രീകളും ചേര്‍ന്ന് ബിജെപിയുടെ കൊടി പിടിച്ച് ആഘോഷിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

<strong>60 നേതാക്കളും 1000 പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു: അന്തംവിട്ട് നായിഡു, ടിഡിപി തകരുന്നു</strong>60 നേതാക്കളും 1000 പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു: അന്തംവിട്ട് നായിഡു, ടിഡിപി തകരുന്നു

fakevideo-

ഇതിനോടകം തന്നെ 450 പേരാണ് വീഡിയോ പങ്കുവെച്ചത്. എന്നാല്‍ പ്രചരിക്കുന്ന വീഡിയോ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് ജമ്മു കാശ്മീല്‍ നിന്നുള്ളതാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മുവിലെ അനന്ത്സാഗില്‍ നിന്ന് ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സോഫി യൂസഫ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നതാണ് വീഡിയോ. സോഫി യൂസഫ് തന്നെ ഈ വീഡിയോ നേരത്തേ പങ്കുവെച്ചിരുന്നു.

തിരഞ്ഞെടുപ്പില്‍ നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഹസ്നൈന്‍ മസൂദിയോട് സോഫി പരാജയപ്പെട്ടിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തും ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന് വ്യാജ പ്രചരണമാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

<strong>'വടി' കൊടുത്ത് 'അടി' വാങ്ങി ഉമാ ഭാരതി! 8 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് മന്ത്രി</strong>'വടി' കൊടുത്ത് 'അടി' വാങ്ങി ഉമാ ഭാരതി! 8 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് മന്ത്രി

English summary
fake news spreading that BJP opened their unit in Baloochistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X