കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കറന്‍സി നോട്ടുകളുടെ വ്യാജന്‍ ഒഴുകുന്നു; ലക്ഷങ്ങള്‍ പിടിച്ചെടുത്തു

പുതിയ കറന്‍സി നോട്ടുകളുടെ വ്യാജന്‍ ഒഴുകുന്നു; ലക്ഷങ്ങള്‍ പിടിച്ചെടുത്തു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ കറന്‍സി നോട്ടുകള്‍ നിരോധിച്ചപ്പോള്‍ പറഞ്ഞിരുന്ന പ്രധാന കാരണം കള്ള നോട്ടുകള്‍ തടയുക എന്നതുകൂടിയായിരുന്നു. വിപണിയിലുള്ള കോടിക്കണക്കിന് രൂപയുടെ കള്ള നോട്ടുകള്‍ ഇല്ലാതാകുമെന്ന് സര്‍ക്കാര്‍ കണക്കൂകൂട്ടി. എന്നാല്‍, പുതിയ നോട്ടുകള്‍ പുറത്തിറക്കി ഒരു വര്‍ഷമാകുമ്പോഴേക്കും കോടികളുടെ കള്ളനോട്ടുകള്‍ വിപണിയില്‍ സജീവമായിക്കഴിഞ്ഞു.

റിയാദ് വിമാനത്താവളത്തിലേക്ക് ഹൂതികളുടെ മിസൈല്‍ ആക്രമണം, സ്‌ഫോടനം
ദിനപ്രതി ലക്ഷക്കണത്തിന് നോട്ടുകളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെടുക്കുന്നത്. ഏറ്റവുമൊടുവില്‍ ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും 3.96 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ സുരക്ഷാ സേന പിടിച്ചെടുത്തു. രാജ്യത്തേക്ക് ഏറ്റവും കൂടുതല്‍ വ്യാജനോട്ടുകളെത്തുന്ന പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍നിന്നുമാണ് ഇവ പിടിച്ചെടുത്തത്.

fake

ഒറിജിനലിനെ വെല്ലുന്നവയാണ് ഇവയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിഎസ്എഫും ഡിആര്‍ഐയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് നോട്ടുകള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്. ഇയാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് നോട്ടുകളെത്തുന്നത് പതിവാണ്. ഇവിടെ അതിര്‍ത്തി സുരക്ഷാ സേനയാണ് പലപ്പോഴും കള്ളനോട്ട് വേട്ട നടത്തുന്നത്.

English summary
Rs 3.96 lakh in fake notes seized along India-Bangladesh border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X