• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാലിനെതിരെ വ്യാജ പോസ്റ്റ്; തമിഴ്നാട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റിനെതിരെ കേസ്

Google Oneindia Malayalam News

ചെന്നൈ: വിദ്വേഷകരമായ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചതില്‍ തമിഴ്നാട് യുവമോര്‍ച്ച അധ്യക്ഷനെതിരെ കേസ്. ചെന്നൈ പൊലീസാണ് കേസ് എടുത്തത്. ആളുകള്‍ക്കിടയില്‍ വിദ്വേഷവും ഭയവും സൃഷ്ടിക്കാന്‍ വേണ്ടി പ്രചാരണം നടത്തയതിന് യുവമോര്‍ച്ച അധ്യക്ഷന്‍ വിനോദ് പി. ശല്‍വത്തിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

സെക്ഷന്‍ 153, 505(1),505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ക്ഷേത്രങ്ങള്‍ ഇടിച്ചുപരത്തുമെന്ന സൂചനയുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വിനോദ് പി. ശല്‍വന്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ സെല്‍വത്തിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും, വിഷയം അന്വേഷണത്തിനായി എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സ്റ്റാലിനുമായി സാമ്യതയുള്ള ഒരു കാരിക്കേച്ചര്‍ വിനോദ് പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇളങ്കോവന്‍ എന്നയാള്‍ പരാതി നല്‍കിയത്.

സ്റ്റാലിന്റെ കാരിക്കേച്ചറിനൊപ്പം രണ്ട് ബുള്‍ഡോസറുകള്‍ ഒരു ക്ഷേത്രത്തിന്റെ ഗോപുരം ഇടിച്ചുനിരപ്പാക്കുന്നതായ ചിത്രമാണ് വിനോദ് പോസ്റ്റ് ചെയ്തത്. സ്വാതന്ത്ര സമരകാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ഹിന്ദുയിസം അടിച്ചമര്‍ത്തപ്പെടുന്നത് ഈ കാലഘട്ടത്തിലാണെന്ന കുറിപ്പും വിനോദ് പോസ്റ്റ് ചെയ്തിരുന്നു. വാര്‍ത്ത വ്യാജമാണെന്നും സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇളങ്കോവന്‍ പരാതി നല്‍കിയത്.

മതവിദ്വേഷം സൃഷ്ടിക്കുന്നതും പൊതുസമാധാനത്തിന് വിരുദ്ധവുമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയോ സോഷ്യല്‍ മീഡിയ പേജുകളിലോ തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ജിവാള്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, തമിഴ്നാട്ടിൽ കൊവിഡ് കേസുകളിൽ കുറവ് വന്നതോടെ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. രാത്രി കർഫ്യൂവും ഞായറാഴ്ച ലോക് ഡൗണും സംസ്ഥാനത്ത് ഒഴിവാക്കി. ഒന്നു മുതൽ 12 വരെ ക്ലാസുകൾ ഫെബ്രുവരി ഒന്ന് മുതൽ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. തീയേറ്റർ, ഹോട്ടൽ, ജിം, ബാർ എന്നിവിടങ്ങളിൽ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. നിലവിലുള്ള മറ്റ് നിയന്ത്രണങ്ങളെല്ലാം തുടരും. തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതോടെയാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്.

എടിഎമ്മിൽ കയറും; വൈദ്യുതി കെടുത്തും; കേരളത്തിൽ 2 ജില്ലകളിൽ ഗംഭീര തട്ടിപ്പ്; കൈയ്യിൽ ലക്ഷങ്ങൾഎടിഎമ്മിൽ കയറും; വൈദ്യുതി കെടുത്തും; കേരളത്തിൽ 2 ജില്ലകളിൽ ഗംഭീര തട്ടിപ്പ്; കൈയ്യിൽ ലക്ഷങ്ങൾ

24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 28,515 പേർക്ക് കൂടിയാണ് കൊവി‍ഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 2,13,534 ആയി. 51 മരണം കൂടിയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ മരണം 37,412 ആയി. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 19.9 ശതമാനം ആയി കുറഞ്ഞതാണ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം 24.3 ശതമാനം ആയിരുന്നു ടിപിആർ. ചെന്നൈയിലാണ് കൂടുതൽ രോഗികൾ. 5591 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 22.6 ശതമാനം ആണ് ചെന്നൈയിലെ ടിപിആർ.

Recommended Video

cmsvideo
  കടല്‍ കാണാന്‍ പെര്‍ഫക്ട് വഴി ഒരുക്കി സ്റ്റാലിന്‍, ദൃശ്യങ്ങള്‍ | Oneindia Malayalam

  അതേസമയം, കേരളത്തില്‍ 54,537 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസര്‍ഗോഡ് 1121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,72,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,698 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1629 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  English summary
  Fake post against Tamil Nadu Chief Minister MK Stalin; Police file case against Yuva Morcha state president
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X