കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക വർഷം പുനഃക്രമീകരിച്ചിട്ടില്ല: പ്രചരിക്കുന്ന വാർത്താക്കുറിപ്പിന്റെ സത്യമിതാണ്..

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക വർഷം പുനർനിർണയിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്. കൊറോണ വൈറസ് വ്യാപനം മൂലം ഇന്ത്യയിലെ സാമ്പത്തിക വർഷം പുനർനിർണയിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതോടെയാണ് റിസർവ് ബാങ്കിന്റെ വിശദീകരണം. ഇപ്പോൾ പ്രചരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതും തികച്ചും തെറ്റായതുമായ സന്ദേശമാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 2020-21 സാമ്പത്തിക വർഷം ഏപ്രിൽ- മാർച്ച് എന്നതിന് പകരമായ ജുലൈ- ജൂൺ എന്ന തരത്തിലേക്ക് പരിഷ്കരിക്കാൻ റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട് എന്ന തരത്തിലുള്ള സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നത്. കൊറോണ ബാധയുടെ പശ്ചാത്തലത്തിലാണ് ഈ നിർദേശമെന്നും മെസേജിൽ പറയുന്നു.

കൊറോണയ്ക്കിടെ ഫോണ്‍വിളികളും സന്ദേശങ്ങളും കേന്ദ്രം നിരീക്ഷിക്കുന്നു, വാര്‍ത്തയിലെ സത്യമിതാണ്കൊറോണയ്ക്കിടെ ഫോണ്‍വിളികളും സന്ദേശങ്ങളും കേന്ദ്രം നിരീക്ഷിക്കുന്നു, വാര്‍ത്തയിലെ സത്യമിതാണ്

ഇത് റിസർവ് ബാങ്ക് നേരത്തെ മുന്നോട്ടുവെച്ച സന്ദേശമാണെന്നും ഇതും കൊറോണ വ്യാപനവുമായി ഒരു തരത്തിലും ബന്ധമില്ലെന്നുമാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. 2020 ഫെബ്രുവരി 15ന് റിസർവ് ബാങ്ക് പുറത്തിറക്കിയ ഒരു വാർത്താക്കുറിപ്പിലാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ പറയുന്നത്.

fake2-158511233

റിസർവ് ബാങ്കിന്റെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തിൽ വിവിധ രംഗങ്ങളിലുള്ള ആഗോള- ആഭ്യന്തര വെല്ലുവിളികളെക്കുറിച്ച് ബോർഡ് യോഗത്തിൽ റിസർവ് ബാങ്ക് അവലോകനം ചെയ്തിരുന്നു. 2020-21 സാമ്പത്തിക വർഷം മുതൽ ജൂലൈ- ജൂൺ എന്ന തരത്തിലേക്ക് പരിഷ്കരിക്കാം എന്ന തരത്തിലൊരു നിർദേശം സർക്കാരിന്റെ പരിഗണനയ്ക്കായി അയച്ചിരുന്നു. റിസർവ് ബാങ്കിന്റെ ബോർഡ് അംഗീകാരം നൽകിയ നിർദേശമാണ് സർക്കാരിന് മുമ്പാകെ വെച്ചത്. ഈ വാർത്താക്കുറിപ്പാണ് കൊറോണ വ്യാപനം മൂലം സാമ്പത്തിക വർഷം ജൂലൈ- ജൂൺ എന്ന തരത്തിലേക്ക് പരിഷ്കരിച്ചു എന്ന രീതിയിൽ ഇപ്പോൾ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ജൈവായുധമായി കൊറോണയെ സൃഷ്ടിച്ചത് ചൈന, ഹൃദയശൂന്യര്‍: നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജിജൈവായുധമായി കൊറോണയെ സൃഷ്ടിച്ചത് ചൈന, ഹൃദയശൂന്യര്‍: നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി

English summary
Fake: RBI did not reset its financial year due to coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X