എസ്ബിഐ അറിയാതെ എസ്ബിഐ ബ്രാഞ്ച്; ബാങ്ക് ഉദ്യോഗസ്ഥരുടെ മകന്റെ കാഞ്ഞ ബുദ്ധി, ഒടുവില്‍...
ചെന്നൈ: എസ്ബിഐയുടെ വ്യാജ ബ്രാഞ്ച് നടത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കടലൂരിലുള്ള പന്രുതിയിലാണ് സംഭവം. എസ്ബിഐയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരന്റെ മകന് കമല്‍ ബാബുവാണ് സംഭവത്തിന് പിന്നിലെ ബുദ്ധ കേന്ദ്രമെന്ന് പോലീസ് സംശയിക്കുന്നു. കമല്‍ ബാബുവിന്റെ അച്ഛന് 10 വര്‍ഷം മുമ്പ് മരിച്ചതാണ്. അമ്മ ലക്ഷ്മി രണ്ടു വര്‍ഷം മുമ്പാണ് ബാങ്കില്‍ നിന്ന് വിരമിച്ചത്. കമലിന് ജോലിയൊന്നുമില്ല. ഇയാളാണ് വ്യാജ എസ്ബിഐ ബ്രാഞ്ച് തുടങ്ങാന്‍ പദ്ധതി തയ്യാറാക്കിയത്.

മൂന്ന് മാസം മുമ്പാണ് വ്യാജ ബ്രാഞ്ച് തുടങ്ങിയത്. ഉപഭോക്താക്കളില്‍ ചിലര്‍ മെയിന്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് സംഭവം വെളിച്ചത്തായത്. മേഖലയില്‍ രണ്ട് എസ്ബിഐ ബ്രാഞ്ച് നിലവിലുണ്ട്. അതിന് പുറമെയാണ് വ്യാജ ബ്രാഞ്ച് പ്രവര്‍ത്തിച്ചത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് മാനേജര്‍ സോണല്‍ ഓഫീസില്‍ വിളിച്ചു അന്വേഷിച്ചു. രണ്ടു ബ്രാഞ്ച് നിലവിലുണ്ട്. മൂന്നാമതൊരു ബ്രാഞ്ചില്ലെന്ന് മറുപടി ലഭിച്ചു.
തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സംഘം വ്യാജ ബാങ്കിലെ ഓഫീസിലെത്തി. അവരെ ആശ്ചര്യപ്പെടുത്തും വിധമായിരുന്നു അവിടെയുള്ള കാഴ്ച. സാധാരണ എസ്ബിഐ ബ്രാഞ്ച് ആണെന്നേ പറയൂ. എല്ലാ സംവിധാനങ്ങളും ബ്രാഞ്ചില്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. കമല്‍ ബാബു, മാണിക്യം, കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. മാണിക്യവും കുമാറും മറ്റു ജോലി ചെയ്തുവരികയായിരുന്നു. ബ്രാഞ്ചില്‍ പുതിയ ഇടപാടുകളൊന്നും നടന്നിരുന്നില്ലെന്നും ആരും തട്ടിപ്പിന് ഇരകളായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications