കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐ അറിയാതെ എസ്ബിഐ ബ്രാഞ്ച്; ബാങ്ക് ഉദ്യോഗസ്ഥരുടെ മകന്റെ കാഞ്ഞ ബുദ്ധി, ഒടുവില്‍...

Google Oneindia Malayalam News

ചെന്നൈ: എസ്ബിഐയുടെ വ്യാജ ബ്രാഞ്ച് നടത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കടലൂരിലുള്ള പന്‍രുതിയിലാണ് സംഭവം. എസ്ബിഐയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരന്റെ മകന്‍ കമല്‍ ബാബുവാണ് സംഭവത്തിന് പിന്നിലെ ബുദ്ധ കേന്ദ്രമെന്ന് പോലീസ് സംശയിക്കുന്നു. കമല്‍ ബാബുവിന്റെ അച്ഛന്‍ 10 വര്‍ഷം മുമ്പ് മരിച്ചതാണ്. അമ്മ ലക്ഷ്മി രണ്ടു വര്‍ഷം മുമ്പാണ് ബാങ്കില്‍ നിന്ന് വിരമിച്ചത്. കമലിന് ജോലിയൊന്നുമില്ല. ഇയാളാണ് വ്യാജ എസ്ബിഐ ബ്രാഞ്ച് തുടങ്ങാന്‍ പദ്ധതി തയ്യാറാക്കിയത്.

S

മൂന്ന് മാസം മുമ്പാണ് വ്യാജ ബ്രാഞ്ച് തുടങ്ങിയത്. ഉപഭോക്താക്കളില്‍ ചിലര്‍ മെയിന്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് സംഭവം വെളിച്ചത്തായത്. മേഖലയില്‍ രണ്ട് എസ്ബിഐ ബ്രാഞ്ച് നിലവിലുണ്ട്. അതിന് പുറമെയാണ് വ്യാജ ബ്രാഞ്ച് പ്രവര്‍ത്തിച്ചത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് മാനേജര്‍ സോണല്‍ ഓഫീസില്‍ വിളിച്ചു അന്വേഷിച്ചു. രണ്ടു ബ്രാഞ്ച് നിലവിലുണ്ട്. മൂന്നാമതൊരു ബ്രാഞ്ചില്ലെന്ന് മറുപടി ലഭിച്ചു.

സ്വപ്‌ന സുരേഷ് എന്‍ഐഎ വലയില്‍; 6 മാസം പുറംലോകം കാണില്ല, അന്വേഷണം ഫൈസല്‍ ഫരീദിലേക്ക്സ്വപ്‌ന സുരേഷ് എന്‍ഐഎ വലയില്‍; 6 മാസം പുറംലോകം കാണില്ല, അന്വേഷണം ഫൈസല്‍ ഫരീദിലേക്ക്

തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സംഘം വ്യാജ ബാങ്കിലെ ഓഫീസിലെത്തി. അവരെ ആശ്ചര്യപ്പെടുത്തും വിധമായിരുന്നു അവിടെയുള്ള കാഴ്ച. സാധാരണ എസ്ബിഐ ബ്രാഞ്ച് ആണെന്നേ പറയൂ. എല്ലാ സംവിധാനങ്ങളും ബ്രാഞ്ചില്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. കമല്‍ ബാബു, മാണിക്യം, കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. മാണിക്യവും കുമാറും മറ്റു ജോലി ചെയ്തുവരികയായിരുന്നു. ബ്രാഞ്ചില്‍ പുതിയ ഇടപാടുകളൊന്നും നടന്നിരുന്നില്ലെന്നും ആരും തട്ടിപ്പിന് ഇരകളായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം; ബിജെപിക്ക് മുട്ടന്‍ മറുപണി കൊടുത്ത് ഗെഹ്ലോട്ട്കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം; ബിജെപിക്ക് മുട്ടന്‍ മറുപണി കൊടുത്ത് ഗെഹ്ലോട്ട്

English summary
Fake SBI branch opened in Cuddalore; 3 Arrested including Son of former bank employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X