സ്കൂളുകളുടെ വ്യാജ വീഡിയോ; അമിത് ഷായ്ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്
Recommended Video
ദില്ലി: സര്‍ക്കാര്‍ സ്കൂളുകളെ കുറിച്ച് വീഡിയോ പങ്കുവെച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് നല്‍കാന്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍. ഷാ പ്രചരിപ്പിച്ച വ്യാജ വീഡിയോ കണ്ട് വേദനിച്ച മാതാപിതാക്കളാണ് കേസ് നല്‍കാന്‍ തിരുമാനിച്ചതെന്ന് ആംആദ്മി രാജ്യസഭാംഗം സഞ്ജയ് സിംഗ് പറഞ്ഞു.
വീഡിയോ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മാതാപിതാക്കളേയും അപമാനിച്ചിരിക്കുകയാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു. മാനനഷ്ട കേസ് നല്‍കാനുള്ള നടപടികള്‍ നാളെ തന്നെ തുടങ്ങുമെന്നും സഞ്ജയ് സിംഗ് വ്യക്തമാക്കി.

ദില്ലിയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കിയെന്നാണ് ആംആദ്മിയുടെ പ്രധാന പ്രചരണം. സ്കൂളുകളുടെ നിലവാരം പരിശോധിക്കാന്‍ ബിജെപിയേയും നേതാക്കളേയും ആംആദ്മി വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ സ്കൂളുകളുടെ പരിതാപകരമായ അവസ്ഥയെന്ന് വ്യക്തമാക്കി വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
എന്നാല്‍ പണി നടക്കുന്ന പൂട്ടികിടക്കുന്ന സ്കൂളിന്‍റെ വീഡിയോ ആണ് ഷാ പ്രചരിപ്പിച്ചതെന്ന് ആംആദ്മി ആരോപിച്ചിരുന്നു. ഷാ വ്യാജ വീഡിയോ പുറത്ത് വിട്ടതിലൂടെ സര്‍ക്കാര്‍ സ്കൂളുകളെ ഒന്നടങ്കം അപമാനിച്ചുവെന്നും ആംആദ്മി കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തില്‍ അമിത് ഷായെ 48 മണിക്കൂര്‍ പ്രചരണത്തില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആംആ്ദമി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. അമിത് ഷാ പങ്കുവെച്ച വ്യാജ വീഡിയോ നീക്കം ചെയ്യണമെന്നും ഷായ്ക്ക് എതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.












Click it and Unblock the Notifications