കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭോപ്പാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍, വെടിവെച്ചവരെയും ഉത്തരവിട്ടവരെയും തൂക്കി കൊല്ലണം: കട്ജു

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ വ്യാജ ഏറ്റമുട്ടലിലൂടെ തന്നെയാണ് വധിച്ചത് എന്നും വെടിവെച്ച പോലീസുകാരെയും ഉത്തരവിട്ടവരെയും തൂക്കിക്കൊല്ലണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.

ജയില്‍ ചാടിയവരെ ഏറ്റുമുട്ടലിലൂടെയാണ് വധിച്ചത് എന്ന പോലീസ് വാദത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്വന്തം ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് വാദത്തില്‍ സംശയം പ്രകടിപ്പിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

 markandey-katju

' ഭോപ്പാലിലെ ഏറ്റുമുട്ടല്‍ വ്യാജമാണെന്നാണ് മനസ്സിലാകുന്നത്. അതിന് ഉത്തരവാദികളായ എല്ലാവര്‍ക്കും, വെടിവെച്ച പൊലീസുകാര്‍ക്ക് മാത്രമല്ല, അതിന് ഉത്തരവിട്ട രാഷ്ട്രീയക്കാര്‍ക്കും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ നല്‍കണം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള വിചാരണയില്‍ നാസി യുദ്ധകുറ്റവാളികള്‍, ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആ വാദം നിരസിക്കപ്പെട്ടു. ഭൂരിഭാഗം പേരെയും തൂക്കിലേറ്റാന്‍ വിധിച്ചിരുന്നു. നിയമത്തിന് അതീതമായി കൊല നടത്താമെന്ന് കരുതുകയും അത് നടപ്പാക്കുകയും ചെയ്യുന്ന പൊലീസുകാര്‍ ഒരുകാര്യമറിയണം'കഴുമരം അവരെ കാത്തിപ്പുണ്ട്' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

English summary
With suspicions being raised on the authenticity of the encounter in which eight undertrial members of the banned Students of Islamic Movement of India (SIMI) outfit, Justice Markandey Katju has said the culprits responsible for the extra-judicial killings must be given the death sentence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X