ടിആര്‍പി തട്ടിപ്പ് കേസ്: മുന്‍ ബാര്‍ക്ക് സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയ്ക്ക് ജാമ്യം
മുംബൈ: ടിആര്‍പി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ( ബാര്‍ക്ക്) മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയ്ക്ക് ജാമ്യം ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24നായിരുന്നു പാര്‍ത്തോ ദാസ് ഗുപ്തയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അര്‍ണബ് ഗോസ്വാമി എഡിറ്ററായിരിക്കുന്ന റിപ്പബ്ലിക്ക് ടിവിക്ക് വേണ്ടി ടിആര്‍പി റേറ്റിംഗില്‍ തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. നവി മുംബൈയിലെ തലോജ ജയിലിലായിരുന്നു പാര്‍ത്തോദാസ് തടവില്‍ കഴിഞ്ഞിരുന്നത്.

രണ്ട് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. കൂടാതെ അടുത്ത ആറ് മാസത്തേക്ക് എല്ലാ ആദ്യത്തെ ശനിയാഴ്ചയും മുംബൈ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തി ഒപ്പ് വയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് പാര്ഡത്തോയുടെ അഭിഭാഷകര്‍ ജാമ്യത്തിനായി നേരത്തെ മുംബൈ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുംബൈ കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, ടിആര്‍പി തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ പാര്‍ത്തോ ഗു്പതയാണെന്നാണ് മുംബൈ പൊലീസ് പറയുന്നത്. സാമ്പത്തിക നേട്ടത്തിന് വേണ്ടി റേറ്റിംഗില്‍ കൃത്രിമം കാണിച്ചെന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നു. അറസ്റ്റിനിടെ നടത്തിയ റെയ്ഡില്‍ പാര്‍ത്തോ ഗുപ്തയുടെ വീട്ടില്‍ നിന്നും മൂന്ന് കിലോ വെള്ളിയും പൊലീസ് കണ്ടെടുത്തിരുന്നു.
ഇന്ധനവില വര്‍ധനയ്ക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം, ചിത്രങ്ങള്‍ കാണാം
2013 മുതല്‍ 2019 വരെയാണ് പാര്‍ത്തോ ഗുപ്ത ബാര്‍ക്കിന്റെ സിഇഒ ആയി പ്രവര്‍ത്തിച്ചത്. റിപ്പബ്ലിക്കിന്റെ ഹിന്ദി, ഇംഗ്ലീഷ് ചാനല്‍ പ്രമോട്ട് ചെയ്യുന്നതിന് വേണ്ടി അര്‍ണബ് ഗോസ്വാമി വാങ്ങി നല്കിയ വെള്ളിയാണിതെന്നും ഇന്ത്യന്‍ എക്സപ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, പാര്‍ത്തോ ദാസ് ഗുപ്തയും കേസില്‍ പ്രതിയായ അര്‍ണബ് ഗോസ്വാമിയും നടത്തിയതായി പറയുന്ന വാട്സാപ്പ് ആശയവിനിമയത്തിന്റെ രേഖകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് വലിയ രീതിയിലുള്ള ചര്‍ച്ചകളിലേക്ക് നയിച്ചിരുന്നു.
വ്യത്യസ്ത ലുക്കില്‍ ഗായിക സ്വാഗത: ചിത്രങ്ങള്‍ കാണാം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications