കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിആര്‍പി തട്ടിപ്പ് കേസ്: മുന്‍ ബാര്‍ക്ക് സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയ്ക്ക് ജാമ്യം

Google Oneindia Malayalam News

മുംബൈ: ടിആര്‍പി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ( ബാര്‍ക്ക്) മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയ്ക്ക് ജാമ്യം ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24നായിരുന്നു പാര്‍ത്തോ ദാസ് ഗുപ്തയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അര്‍ണബ് ഗോസ്വാമി എഡിറ്ററായിരിക്കുന്ന റിപ്പബ്ലിക്ക് ടിവിക്ക് വേണ്ടി ടിആര്‍പി റേറ്റിംഗില്‍ തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. നവി മുംബൈയിലെ തലോജ ജയിലിലായിരുന്നു പാര്‍ത്തോദാസ് തടവില്‍ കഴിഞ്ഞിരുന്നത്.

partho

രണ്ട് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. കൂടാതെ അടുത്ത ആറ് മാസത്തേക്ക് എല്ലാ ആദ്യത്തെ ശനിയാഴ്ചയും മുംബൈ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തി ഒപ്പ് വയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പാര്ഡത്തോയുടെ അഭിഭാഷകര്‍ ജാമ്യത്തിനായി നേരത്തെ മുംബൈ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുംബൈ കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം, ടിആര്‍പി തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ പാര്‍ത്തോ ഗു്പതയാണെന്നാണ് മുംബൈ പൊലീസ് പറയുന്നത്. സാമ്പത്തിക നേട്ടത്തിന് വേണ്ടി റേറ്റിംഗില്‍ കൃത്രിമം കാണിച്ചെന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നു. അറസ്റ്റിനിടെ നടത്തിയ റെയ്ഡില്‍ പാര്‍ത്തോ ഗുപ്തയുടെ വീട്ടില്‍ നിന്നും മൂന്ന് കിലോ വെള്ളിയും പൊലീസ് കണ്ടെടുത്തിരുന്നു.

പ്രേക്ഷകരെ ഞെട്ടിച്ച് ഡിംപലിനെതിരെയുള്ള 'സംഘടിത' നീക്കം? എലിമിനേഷന് 7 നോമിനേഷൻപ്രേക്ഷകരെ ഞെട്ടിച്ച് ഡിംപലിനെതിരെയുള്ള 'സംഘടിത' നീക്കം? എലിമിനേഷന് 7 നോമിനേഷൻ

ഇന്ധനവില വര്‍ധനയ്‌ക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം, ചിത്രങ്ങള്‍ കാണാം

2013 മുതല്‍ 2019 വരെയാണ് പാര്‍ത്തോ ഗുപ്ത ബാര്‍ക്കിന്റെ സിഇഒ ആയി പ്രവര്‍ത്തിച്ചത്. റിപ്പബ്ലിക്കിന്റെ ഹിന്ദി, ഇംഗ്ലീഷ് ചാനല്‍ പ്രമോട്ട് ചെയ്യുന്നതിന് വേണ്ടി അര്‍ണബ് ഗോസ്വാമി വാങ്ങി നല്‍കിയ വെള്ളിയാണിതെന്നും ഇന്ത്യന്‍ എക്സപ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, പാര്‍ത്തോ ദാസ് ഗുപ്തയും കേസില്‍ പ്രതിയായ അര്‍ണബ് ഗോസ്വാമിയും നടത്തിയതായി പറയുന്ന വാട്‌സാപ്പ് ആശയവിനിമയത്തിന്റെ രേഖകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് വലിയ രീതിയിലുള്ള ചര്‍ച്ചകളിലേക്ക് നയിച്ചിരുന്നു.

ആട് അറിയുമോ അങ്ങാടി വാണിഭം എന്ന പോലെ, അഡോണി അറിയുമോ ഏയ്ഞ്ചലിന്റെ റിയല്‍ ക്രഷ്!ആട് അറിയുമോ അങ്ങാടി വാണിഭം എന്ന പോലെ, അഡോണി അറിയുമോ ഏയ്ഞ്ചലിന്റെ റിയല്‍ ക്രഷ്!

കേരളം യുഡിഎഫ് പിടിക്കും; 73 സീറ്റുകള്‍... കോണ്‍ഗ്രസിന് 45 സീറ്റ്, പുതിയ സര്‍വ്വെ റിപ്പോര്‍ട്ട് ഹൈക്കമാന്റിന്കേരളം യുഡിഎഫ് പിടിക്കും; 73 സീറ്റുകള്‍... കോണ്‍ഗ്രസിന് 45 സീറ്റ്, പുതിയ സര്‍വ്വെ റിപ്പോര്‍ട്ട് ഹൈക്കമാന്റിന്

വ്യത്യസ്ത ലുക്കില്‍ ഗായിക സ്വാഗത: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
Fake TRP scam case; Bombay High Court granted bail to Former BARC CEO Partho Dasgupta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X