കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശാന്ത് സിംഗിനെ രാഹുൽ ഗാന്ധി ക്രിക്കറ്റ് താരമെന്ന് വിശേഷിപ്പിച്ചോ? സത്യാവസ്ഥയെന്ത്!!

Google Oneindia Malayalam News

ദില്ലി: ആരാധകരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണ വാർത്ത പുറത്തുവന്നത്. ഇതോടെ സിനിമാ- രാഷ്ട്രീയ- കായിക രംഗത്തുള്ളവർ ആദരാജ്ഞലി അർപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ രാഹുൽ ഗാന്ധിയുടെ ട്വീറ്റാണ് ഇപ്പോൾ വൈറലായിട്ടുള്ളത്. സുശാന്ത് സിംഗ് രാജ്പുത്തിനെ സിനിമാ താരമെന്നതിന് പകരം ക്രിക്കറ്റ് താരമെന്ന് വിശേഷിപ്പിച്ചാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് എന്ന തരത്തിലാണ് ട്വീറ്റ് പ്രചരിച്ചത്. എന്നാൽ പ്രചരിച്ച ട്വീറ്റ് മോർഫ് ചെയ്തിട്ടുള്ളതാണന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. രാഹുൽ ഗാന്ധി സുശാന്ത് സിംഗിനെ സിനിമാ താരം എന്ന് തന്നെയാണ് യഥാർത്ഥ ട്വീറ്റിൽ വിശേഷിപ്പിച്ചിട്ടുള്ളത്.

മരണത്തിന് മുൻപ് സുശാന്ത് വിളിച്ചത് സുഹൃത്തായ നടിയെ, പുലർച്ചെ 1.30ന്, നാല് ഫോൺ കോളുകൾ! മരണത്തിന് മുൻപ് സുശാന്ത് വിളിച്ചത് സുഹൃത്തായ നടിയെ, പുലർച്ചെ 1.30ന്, നാല് ഫോൺ കോളുകൾ!

രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റർ പേജ് പരിശോധിച്ചതോടെയാണ് കോൺഗ്രസ് നേതാവിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണന്ന് മനസ്സിലായത്. രണ്ട് ട്വീറ്റുകളിലേയും സമയം എന്നാൽ ഒന്നു തന്നെയായിരുന്നു. ജൂൺ 14ന് വൈകിട്ട് 7.13ഓടെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് പുറത്തുവരുന്നത്. ഇതിൽ കൃത്യമായി സുശാന്ത് സിംഗ് രാജ്പുത്തിനെ സിനിമാ താരമെന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുത്ത് മരണമടഞ്ഞതായി അറിഞ്ഞുവെന്നും കഴിവുള്ള യുവനടൻ പെട്ടെന്ന് മരണമടഞ്ഞെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ലോകത്തെമ്പാടുമുള്ള ആരാധകർക്കും ആധരാജ്ഞലികൾ അർപ്പിക്കുന്നുവെന്നുമാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.

rahul-gandhi

ഞായറാഴ്ച രാവിലെ ബാന്ദ്രയിലെ വീടിനുള്ളിൽ മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. രാത്രി ഏറെ വൈകിയും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. അക്കൌണ്ടിൽ നിന്ന് സംശയിക്കത്തതായി പണം പിൻവലിച്ചതായി കണ്ടെത്തിയിട്ടില്ല. നടന്റെ മരണത്തിൽ ഗൂഡാലോചന ഉണ്ടെന്ന നിലപാടാണ് കുടുംബത്തിന്. ശ്വാസം മുട്ടിയാണ് സുശാന്ത് സിംഗിന് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണത്തിൽ ദുരൂഹതയില്ലെന്ന നിലപാടാണ് മുംബൈ പോലീസിനുമുള്ളത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മയക്കുമരുന്നിന്റെ സാന്നിധ്യമൊന്നും കണ്ടെത്തിയിട്ടുമില്ല.

English summary
Fake tweet circulating through social media in the name of Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X