കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിംഗ് കമാൻഡർ അഭിനന്ദന്റെ പേരിൽ വ്യാജ അക്കൗണ്ട്; പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് സ്ഥിരീകരണം

Google Oneindia Malayalam News

ദില്ലി: വ്യോമ സേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് പ്രചരിക്കുന്നു. കഴിഞ്ഞ ദിവസമാണ് പാക് യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടയിൽ പാകിസ്താൻറെ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർ‌ധമാൻ ഇന്ത്യൻ മണ്ണിലേക്ക് മടങ്ങിയെത്തിയത്. വാഗാ അതിർത്തിയിൽ വെച്ചായിരുന്നു അഭിനന്ദനെ പാകിസ്താൻ ഇന്ത്യയ്ക്ക് കൈമാറിയത്.

പാക് പിടിയിൽ നിന്നും മോചിതനായ അഭിനന്ദനെ കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ ധീരതയ്ക്ക് മുമ്പിൽ രാജ്യം അഭിമാനം കൊള്ളുന്നതായി പ്രതിരോധ മന്ത്രി പറഞ്ഞു, ഇതിന് പിന്നാലെയാണ് പ്രതിരോധ വകുപ്പ് മന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശം അഭിനന്ദന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ട്വിറ്റർ അക്കൗണ്ടിൽ നിന്നും പ്രചരിച്ചത്.

abhinandan

രാജ്യം റഫേലിന്റെ വില അറിഞ്ഞുവെന്ന് മോദി; 30000 കോടി മോഷ്ടിച്ചില്ലേയെന്ന് രാഹുൽരാജ്യം റഫേലിന്റെ വില അറിഞ്ഞുവെന്ന് മോദി; 30000 കോടി മോഷ്ടിച്ചില്ലേയെന്ന് രാഹുൽ

അഭിനന്ദന്റെ സന്ദേശമെന്ന പേരിൽ ഈ ട്വീറ്റ് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇരുപതിനായിരത്തിലേറെ ആളുകൾ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ ഈ അക്കൗണ്ട് വ്യാജമാണെന്നാണ് സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കിയെന്ന് എഎൻഐ അറിയിച്ചു. നിർമലാ സീതാരാമൻ അഭിനന്ദനെ സന്ദർശിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്

English summary
Fake' Twitter account named after IAF pilot Abhinandan.In one of the photographs shared on the account, Abhinandan can be seen with Defence Minister Nirmala Sitharaman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X