കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിനെക്കുറിച്ച് തെറ്റായ പ്രചാരണം: വ്യാജ അക്കൗണ്ടുകള്‍ റദ്ദാക്കി ട്വിറ്റര്‍

Google Oneindia Malayalam News

ദില്ലി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ അടച്ചുപൂട്ടി ട്വിറ്റര്‍. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനോട് അനുബന്ധിച്ച് ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിന് പിന്നാലെയാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ റദ്ദുചെയ്യാന്‍ ചെയ്യാന്‍ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള സ്ഥിതിഗതികളെക്കുറിച്ച് വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്ന ​എട്ടോളം ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെയാണ് കേന്ദ്രം നടപടി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടെ നാല് ട്വിറ്റര്‍ അക്കൗണ്ടുകളാണ് മൈക്രോബ്ലോഗിംഗ് സൈറ്റ് റദ്ദാക്കിയിട്ടുള്ളത്.

മൃതദേഹങ്ങളും, കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും ഡോക്ടറേ..; കവളപ്പാറയിലെ അനുഭവം -കുറിപ്പ്മൃതദേഹങ്ങളും, കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും ഡോക്ടറേ..; കവളപ്പാറയിലെ അനുഭവം -കുറിപ്പ്

ജമ്മു കശ്മീിരില്‍ സുരക്ഷാ സേനക്കുള്ളില്‍ പിളര്‍പ്പുണ്ടായെന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന വ്യാജ വാര്‍ത്തയും ഇതിനകം പ്രചരിച്ചിരുന്നു. ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനും സിആര്‍പിഎഫ് ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റമുണ്ടായെന്നാണ് വാദം. ഡബ്ല്യൂഎസ്കെ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുള്ളത്.

 തെറ്റായ ചിത്രമെന്ന്

തെറ്റായ ചിത്രമെന്ന്

കശ്മീരിലെ എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് 7-8 ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നായി തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ഈ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനാണ് ഞങ്ങള്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ അക്കൗണ്ടുകളില്‍ നിന്ന് പോസ്റ്റ് ചെയ്തിട്ടുള്ളത് കശ്മീരില്‍ അക്രമസംഭവങ്ങളുണ്ടായെന്നുള്‍പ്പെടെയുള്ള വിവരങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് തെറ്റാണെന്നും കശ്മീരിനെക്കുറിച്ച് ലോകത്തിന് മുമ്പില്‍ തെറ്റായ ചിത്രമാണ് ഇവരുണ്ടാക്കുന്നത്. ഈ അക്കൗണ്ടുകളില്‍ ഒന്നുപോലും വേരിഫൈ ചെയ്ത അക്കൗണ്ടുകളല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ അക്കൗണ്ടുകളുടെ ഉറവിടം എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 പിളര്‍പ്പെന്ന വാദം തള്ളി

പിളര്‍പ്പെന്ന വാദം തള്ളി

കശ്മീരില്‍ വിന്യസിച്ചിട്ടുള്ള സുരക്ഷാ സേനക്കുള്ളില്‍ പിളര്‍പ്പുണ്ടായെന്ന് അവകാശപ്പെട്ട് പുറത്തുവന്ന ട്വീറ്റിനെതിരെ പോലീസും സിആര്‍പിഎഫും രംഗത്തത്തിയിരുന്നു. ജമ്മു കശ്മീരില്‍ സുരക്ഷയ്ക്കായി വിന്യസിച്ച പോലീസ് ഉദ്യോഗസ്ഥനും സിആര്‍പിഎഫ് ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റമുണ്ടായെന്നാണ് വാദം. ഡബ്ല്യൂഎസ്കെ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുള്ളത്. കശ്മീരില്‍ വിന്യസിച്ചിട്ടുള്ള സുരക്ഷാ സേനക്കുള്ളില്‍ പിളര്‍പ്പുണ്ടായെന്നാണും ട്വിറ്റര്‍ അക്കൗണ്ട് അവകാശപ്പെടുന്നുണ്ട്. ഒരു മുസ്ലിം പോലീസ് ഉദ്യോഗസ്ഥന്‍ അ‍ഞ്ച് സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തിയെന്നും അക്കൗണ്ട് അവകാശപ്പെടുന്നു. ആക്രമണം കര്‍ഫ്യൂ പാസില്ലാതെ എത്തിയ ഗര്‍ഭിണിയെ പോകാന്‍ അനുവദിക്കാത്തതാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്നും അക്കൗണ്ട് അവകാശപ്പെടുന്നു.

 അസംബന്ധമെന്ന് സിആര്‍പിഎഫ്

അസംബന്ധമെന്ന് സിആര്‍പിഎഫ്


ഈ വാദം അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്നും ചൂണ്ടിക്കാണിക്കുന്നു. ട്വിറ്ററിലാണ് സിആര്‍പിഎഫ് വിഷയത്തില്‍ പ്രതികരിച്ചത്. ഇന്ത്യയിലെ എല്ലാ സുരക്ഷാ സേനകളും പരസ്പര സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. യൂണിഫോമിന്റെ നിറം വേറെയാണെങ്കിലും ദേശസ്നേഹമാണ് ഞങ്ങളുടെ ഹൃദയത്തിന്റെ നിലനില്‍പ്പെന്നും സിആര്‍പിഎഫ് ട്വീറ്റില്‍ കുറിച്ചു. ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥനായ ഇംതിയാസ് ഹുസൈനാണ് ഈ വിഷയം ട്വിറ്ററില്‍ ഉന്നയിച്ചത്. ഒരു പാക് മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റാണ് ഇതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ നടപടികള്‍ക്കായി ട്വീറ്റ് ട്വിറ്ററിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കിയത്. ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ ട്വിറ്ററിനോട് നടപടി ആവശ്യപ്പെട്ടത്.
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവിനല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ സുരക്ഷാസേനയെ കരുവാക്കിക്കൊണ്ടുള്ള വ്യാജ ട്വീറ്റുകള്‍ പുറത്തുവരുന്നത്.

 ട്വിറ്ററിനോട് പറഞ്ഞത്

ട്വിറ്ററിനോട് പറഞ്ഞത്

ജമ്മു കശ്മീരിനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് കത്തയച്ചിട്ടുണ്ട്. എട്ടോളം അക്ക ണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കൈമാറിയിട്ടുള്ളത്. ചില ട്വിറ്റര്‍ അക്കൗണ്ടുകള്‍ കശ്മീര്‍ താഴ്വരയിലെ സമാധാനത്തെ ഹനിക്കുന്ന രീതിയിലേക്ക് ട്വിറ്റര്‍ വഴി തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു. എട്ടോളം അക്കൗണ്ടുകള്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന ആവശ്യം.

English summary
Fake twitter accounts blocked after Centre's request over fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X