കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥികള്‍ക്കു ഇടിത്തീ!! ഇന്ത്യയിലെ 23 യൂനിവേഴ്‌സിറ്റികളും വ്യാജം!! കൂടുതല്‍ വ്യാജന്മാര്‍....

വ്യാജന്‍മാരുടെ ലിസ്റ്റ് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കും

  • By Manu
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ വിദ്യാര്‍ഥികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന റിപ്പോര്‍ട്ടാണ് യുജിസി പുറത്തുവിട്ടിരിക്കുന്നത്. ഇവര്‍ പുറത്തുവിട്ട കണക്കുകള്‍ വിദ്യാര്‍ഥികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കും. രാജ്യത്ത് നിരവധി വ്യാജ യൂണിവേഴ്‌സിറ്റികളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുജിസി ചൂണ്ടിക്കാട്ടുന്നു.

23 വ്യാജ യൂണിവേഴ്‌സിറ്റികള്‍

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റികളില്‍ 23ഉം വ്യാജമാണെന്ന് യുജിസി വ്യക്തമാക്കി. ഓരോ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഇത്തരം അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഇവയുടെ പട്ടിക ഓരോ സംസ്ഥാനത്തിനും അയച്ചുകൊടുത്തിട്ടുണ്ട്.

സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍

യൂണിവേഴ്‌സിറ്റികളുടെ കണക്കിനേക്കാള്‍ ഞെട്ടിക്കുന്നതാണ് രാജ്യത്തു പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്ക്. 279 വ്യാജ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ചൂണ്ടിക്കാട്ടി.

സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥി പ്രവേശനം നടത്തരുതെന്ന് ആവശ്യപ്പെട്ട് വ്യാജ സ്ഥാപനങ്ങള്‍ക്കെല്ലാം നോട്ടീസ് അയച്ചുകഴിഞ്ഞു.

പട്ടിക പ്രസിദ്ധീകരിക്കും

രാജ്യത്തുള്ള അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ ലിസ്റ്റ് പത്രങ്ങളില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നതിനു വേണ്ടിയാണിത്.

ഏറ്റവുമധികം തലസ്ഥാനത്ത്

രാജ്യ തലസ്ഥാനമായ ദില്ലിയിലാണ് ഏറ്റവും കൂടുതല്‍ വ്യാജ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഏഴു വ്യാജ സര്‍വകലാശാലകളാണ് ഇവിടെയുള്ളത്. കൂടാതെ 77 വ്യാജ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ദില്ലിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

English summary
Delhi is the fake Capital with 66 colleges -- the highest for any state in India – offering engineering and other technical courses without the regulator’s permission. There are 279 such technical institutes in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X