Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ വാക്സിൻ; നടി മിമി ചക്രബർത്തിക്ക് ശാരീരിക അസ്വസ്ഥത,രക്തസമ്മർദ്ദം കുറഞ്ഞു

കൊൽക്കത്ത; വ്യാജ വാക്സിൻ ഷോട്ട് സ്വീകരിച്ച തൃണമൂൽ എംപിയും ബംഗാൾ നടിയുമായ മിമി ചക്രബർത്തിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രിയോടെ മിമിയുടെ രക്തസമ്മർദ്ദം കുറഞ്ഞ അവസ്ഥയിലായെന്നും കഠിനമായ നിർജലീകരണവും അനുഭവപ്പെട്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് എംപിക്ക് ബുദ്ധിമുട്ടുകൾ നേരിട്ടത്. കടുത്ത വയറുവേദന അനുഭവപ്പെടുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്തു. നിർജലീകരണവും അനുഭവപ്പെട്ടുവെന്നും എംപി പറഞ്ഞു. പിത്താശയ,കരൾ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന ആൾ കൂടിയാണ് മിമി ചക്രബർത്തിയെന്ന് ഡോക്ടർമാർ പറയുന്നു.അതേസമയം വ്യാജ വാക്സിൻ സ്വീകരിച്ചതാണോ ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾക്ക് കാരണമെന്ന് വ്യക്തമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഇവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

mimi-16244515

ചെവ്വാഴ്ചയായിരുന്നു ബംഗാളിലെ ജാദ്വാപൂരിലെ എംപിയായ മിമി ചക്രബർത്തി വ്യാജ വാക്സിനേഷൻ ക്യാമ്പിൽ പങ്കെടുത്ത് വാക്സിൻ സ്വീകരിച്ചത്. മുനിസിപ്പൽ കോർപറേഷൻ നടത്തുന്ന വാക്സിൻ ക്യാമ്പാണെന്നും എംപി വാക്സിനെടുത്ത് ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐഎസ് ഓഫീസർ എന്ന് സ്വയം പരിചയപ്പെടുത്തിയാൾ എംപിയെ ക്ഷണിക്കുകയായിരുന്നു. നീല ബീക്കണും സ്റ്റിക്കറും ഒട്ടിച്ച കാറിലെത്തിയായിരുന്നു ഇയാൾ എംപിയെ വിവരം ക്ഷണിച്ചത്. ഭിന്നലിംഗക്കാര്‍ക്കും, വൈകല്യമുള്ളവര്‍ക്കും വേണ്ടിയുള്ള ക്യാമ്പാണ് എന്നും ധരിപ്പിച്ചിരുന്നു.

Recommended Video

cmsvideo
    Fake vaccine campaign in mumbai and kolkata

    സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ

    മിമി പങ്കെടുത്ത കാമ്പിൽ ഏകദേശം 250 പേർക്ക് വാക്സിൻ നൽകിയിരുന്നു. കൊവിഷീൽഡാണെന്ന് വ്യക്തമാക്കിയാണ് വാക്സിൻ നൽകിയത്.വാക്സിൻ സ്വീകരിച്ച ശേഷവും കോവിൻ ആപ്പിൽ നിന്നും സന്ദേശങ്ങളും ലഭിക്കാത്തതിനെ തുടർന്നുണ്ടായ സംശയത്തിൽ ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ കൊല്‍ക്കത്ത സ്വദേശിയായ ദേബന്‍ജന്‍ ദേബ് എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.

    ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+