Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാധ്യയ്‌ക്കെതിരായ വ്യാജ വീഡിയോ; നിയമവിരുദ്ധം, ഉടന്‍ നീക്കം ചെയ്യണമെന്ന് ദില്ലി ഹൈക്കോടതി

ദില്ലി: ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചനെ കുറിച്ചുള്ള തെറ്റായ വ്യാജ കിംവദന്തികള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നത് ദില്ലി ഹൈക്കോടതി വിലക്കി. യൂട്യൂബ് ചാനലുകള്‍ക്കാണ് ദില്ലി ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആരാധ്യയുടെ ആരോഗ്യത്തെ കുറിച്ച് വ്യാജ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനലുകളോട് വീഡിയോ അടിയന്തരമായി നീക്കം ചെയ്യാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

aradhya

പതിനൊന്നുകാരിയായ ആരാധ്യയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ദില്ലി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹൈക്കോടതി ജഡ്ജി സി ഹരിശങ്കറിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മാനസികവും ശരീരിക അവസ്ഥകളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. കുട്ടികളെ അഭിമാനത്തോടെയും ആദരവോടെയുമാണ് പരിഗണിക്കപ്പെടേണ്ടത്. താരമൂല്യമുള്ളവരുടെ കുട്ടികളാണെങ്കിലും ഇതില്‍ വ്യത്യാസമില്ലെന്ന് കോടതി വ്യക്തമാക്കി. വ്യാജ വീഡിയോ പ്രചരിപ്പിച്ച ഒമ്പത് യൂട്യൂബ് ചാനലുകള്‍ക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

ആരാധ്യയ്‌ക്കെതിരായ വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് പിതാവ് അഭിഷേക് ബച്ചന്‍ രംഗത്തെത്തിയിരുന്നു. എനിക്ക് സഹിക്കാനാവാത്ത കാര്യമാണിതെന്നാണ് അഭിഷേക് പറഞ്ഞത്. ഞാന്‍ ഒരു സെലിബ്രിറ്റിയായിരിക്കാം. എന്നാല്‍ എന്റെ മകള്‍ അങ്ങനെയല്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മുഖത്ത് നോക്കി പറയണമെന്നാണ് താരം ബോളിവിഡ് ലൈഫിനോട് പറഞ്ഞത്. ആരാധ്യയ്ക്കെതിരെ അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകളാണ് പല ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകളും പ്രസിദ്ധീരിക്കുന്നത്.

ബച്ചന്‍ കുടുംബത്തിന്റെ പ്രശസ്തിയില്‍ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക ലക്ഷ്യമെന്നും ആരാധ്യയ്ക്കും കുടുംബത്തിനുമുണ്ടാകുന്ന മനോവിഷമം പ്രതികള്‍ കണക്കിലെടുക്കുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. നിയമ സ്ഥാപനമാ ആനന്ദ് നായിക്കാണ് ആരാധ്യയ്ക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അടുത്തിടെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഇന്ത്യ ഇന്‍ ഫാഷന്‍ ലോഞ്ച് ചടങ്ങില്‍ അമ്മ ഐശ്വര്യയ്‌ക്കൊപ്പം ആരാധ്യ എത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+