കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദന്‍ പാക് സൈനികര്‍ക്കൊപ്പം നൃത്തം ചെയ്തു!! വീഡിയോ വൈറല്‍, യാഥാര്‍ഥ്യം ഇതാണ്...

Google Oneindia Malayalam News

ദില്ലി: പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്റര്‍ അഭിനന്ദന്റെ പേരില്‍ വീഡിയോ പ്രചരിക്കുന്നു. പാകിസ്താന്‍ സൈനികര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതാണ് വീഡിയോ. പാക് സൈനികര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന അഭിനന്ദന്‍ എന്ന പേരിലാണ് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. വ്യത്യസ്ത യൂണിഫോമിലുള്ള സൈനിക ഓഫീസര്‍മാര്‍ നൃത്തം ചെയ്യുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.

കൂടാതെ അഭിനന്ദന്റെ ഭാര്യയുടേത് എന്ന പേരില്‍ മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. അതിര്‍ത്തിയിലെ സംഘര്‍ഷം രാഷ്ട്രീയ വല്‍ക്കരിക്കരുത് എന്ന് സൈനികന്റെ ഭാര്യ ബിജെപി നേതാക്കളോട് പറയുന്നതാണ് ഈ വീഡിയോ. സംഭവം വിവാദമായതോടെ മാധ്യമങ്ങള്‍ യാഥാര്‍ഥ്യം അന്വേഷിച്ചു. അപ്പോള്‍ തെളിഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ....

നൃത്തം ചെയ്യുന്ന വീഡിയോ

നൃത്തം ചെയ്യുന്ന വീഡിയോ

സൈനിക ഓഫീസര്‍മാര്‍ നൃത്തം ചെയ്യുന്ന വീഡിയോ രണ്ടുമിനുട്ട് ദൈര്‍ഘ്യമുള്ളതാണ്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കുന്നുണ്ട് ഈ വീഡിയോ. ഫേസ്ബുക്കിലും യൂ ട്യൂബിലും വാട്‌സ്ആപ്പിലും വീഡിയോ വൈറലായിട്ടുണ്ട്.

പാകിസ്താന്‍ സൈനികര്‍ക്കൊപ്പം

പാകിസ്താന്‍ സൈനികര്‍ക്കൊപ്പം

പാകിസ്താന്‍ സൈനികര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ എന്നാണ് വീഡിയോക്കൊപ്പമുള്ള വാക്കുകള്‍. ലാസാവാള്‍ എന്ന ഫേസ്ബുക്ക് പേജില്‍ നിന്നാണ് ഇത് പ്രചരിച്ചത്. നിമിഷ നേരം കൊണ്ട് വീഡിയോ 500ലധികം പേര്‍ ഷെയര്‍ ചെയ്തു.

സൈനികരില്‍ അഭിനന്ദനില്ല

സൈനികരില്‍ അഭിനന്ദനില്ല

സൈനിക വേഷം ധരിച്ച വ്യക്തി പാകിസ്താന്‍ സൈനിക ഓഫീസര്‍മാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ വീഡിയോയില്‍ കാണുന്ന സൈനികരില്‍ അഭിനന്ദനില്ല. വ്യാജമായ കാര്യമാണ് പ്രചരിപ്പിച്ചത്. യഥാര്‍ഥ വീഡിയോ വാര്‍ത്താ വെബ്‌സൈറ്റായ ദുഗ്ദുഗീ പുറത്തുവിട്ടു.

 യാഥാര്‍ഥ്യം ഇങ്ങനെ

യാഥാര്‍ഥ്യം ഇങ്ങനെ

പാകിസ്താന്റെ വ്യോമസേനാംഗങ്ങളും മറ്റു സൈനികരും ചെലവഴിച്ച ആഘോഷ നിമിഷങ്ങളാണ് വീഡിയോയില്‍. യുദ്ധചര്‍ച്ചകളുടെ ചൂടിനിടെ പാക് സൈനികരുടെ ചില ആഹ്ലാദ നിമിഷങ്ങള്‍ എന്ന പേരിലാണ് ദുഗ്ദുഗീ വെബ്‌സൈറ്റ് വാര്‍ത്ത പുറത്തുവിട്ടത്. ഈ വീഡിയോ ആണ് ഒറിജിനല്‍.

പാകിസ്താന്റെ കൊടി അടയാളം

പാകിസ്താന്റെ കൊടി അടയാളം

പാക് സൈനികരുടെ വേഷം വളരെ വ്യക്തമാണ്. എന്നാല്‍ ഒരു സൈനികന്റെ വേഷം മറ്റൊന്നാണ്. ഈ സൈനികന്‍ അഭിനന്ദനാണ് എന്നാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോയില്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇദ്ദേഹവും പാക് സൈനികന്‍ തന്നെയാണ്. വീഡിയോയില്‍ ശ്രദ്ധിച്ചാല്‍ സൈനികന്റെ യൂണിഫോണില്‍ പാകിസ്താന്റെ കൊടി അടയാളം കാണാം.

 അഭിനന്ദന്റെ ഭാര്യയുടേത് എന്ന പേരില്‍

അഭിനന്ദന്റെ ഭാര്യയുടേത് എന്ന പേരില്‍

ഇന്ത്യയും പാകിസ്താനും തമ്മില്‍ ബന്ധം വഷളായ സാഹചര്യത്തില്‍ ഒട്ടേറെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പല പേരില്‍ പ്രചരിക്കുന്നുണ്ട്. ഇതിലൊന്നാണ് അഭിനന്ദന്റെ ഭാര്യയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോ. അതിര്‍ത്തി പ്രശ്‌നം രാഷ്ട്രീയ വല്‍ക്കരിക്കരുത് എന്ന് പറയുന്ന യുവതിയുടെ വീഡിയോ ആണ് അഭിനന്ദന്റെ ഭാര്യയുടേത് എന്ന പേരില്‍ പ്രചരിക്കുന്നത്.

യുവതി സൈനികന്റെ ഭാര്യയാണ്

യുവതി സൈനികന്റെ ഭാര്യയാണ്

എന്നാല്‍ വീഡിയോയില്‍ കാണുന്ന യുവതി സൈനികന്റെ ഭാര്യയാണ്. പക്ഷേ, അവര്‍ അഭിനന്ദന്റെ ഭാര്യയല്ല. അഭിന്ദനെ മോചിപ്പിക്കുമെന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് സൈനികന്റെ ഭാര്യയുടെ വീഡിയോ വൈറലായത്. സൈനികരുടെ രക്തസാക്ഷിത്വം രാഷ്ട്രീയ വിഷയമാക്കരുത് എന്നാണ് യുവതി പറയുന്നത്.

പിന്നില്‍ കോണ്‍ഗ്രസ് എന്ന് ബിജെപി

പിന്നില്‍ കോണ്‍ഗ്രസ് എന്ന് ബിജെപി

ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള അഭിനന്ദന്റെ ഭാര്യയുടെ സന്ദേശം. സൈനികരുടെ രക്തസാക്ഷിത്വം രാഷ്ട്രീയവല്‍ക്കരിക്കരുത്- എന്ന കുറിപ്പോടെയാണ് വീഡിയോ കൂടുതലായി പ്രചരിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ ബിജെപി രംഗത്തുവന്നു. കോണ്‍ഗ്രസാണ് ഇത്തരം പ്രവര്‍ത്തനത്തിന് പിന്നിലെന്ന് അവര്‍ കുറ്റപ്പെടുത്തി.

 കോണ്‍ഗ്രസിനെ ആരോപിക്കാന്‍ കാരണം

കോണ്‍ഗ്രസിനെ ആരോപിക്കാന്‍ കാരണം

ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ മാഗസിനായ യുവദേശിന്റെ ഔദ്യോഗിക പേജിലും ഇതേ വീഡിയോ ഇതേ കുറിപ്പിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ അതിര്‍ത്തിയിലെ വിഷയം രാഷ്ട്രീയ വല്‍ക്കരിക്കരുത് എന്നാണ് യുവതി പറയുന്നത്. ബിജെപിയെ പ്രത്യേകം പേരെടുത്ത് പറയുകയും ചെയ്യുന്നു.

ഗുഡ്ഗാവിലെ സിരിഷ റാവു

ഗുഡ്ഗാവിലെ സിരിഷ റാവു

എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഇന്ത്യന്‍ സൈനിക ഓഫീസറുടെ ഭാര്യ എന്ന് പറഞ്ഞാണ് യുവതി വീഡിയോയില്‍ സംസാരം തുടങ്ങുന്നത്. ബൂം വെബ്‌സൈറ്റ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ കണ്ടെത്തി. ഗുഡ്ഗാവിലെ സിരിഷ റാവു എന്ന യുവതിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 കേണലിന്റെ ഭാര്യ

കേണലിന്റെ ഭാര്യ

ബിജെപി നേതാക്കള്‍ നിങ്ങളുടെ സീറ്റുകള്‍ സൈനികരുടെ ജീവന്‍ വെച്ച് എണ്ണരുത് എന്ന് സൂചിപ്പിച്ചാണ് സിരിഷ റാവു ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. യുവതിയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഇക്കാര്യം ശരിവെച്ചു. ഇവര്‍ ആം ആദ്മിയുടെ പ്രവര്‍ത്തകയാണ്. ഇവരുടെ ഭര്‍ത്താവ് സൈന്യത്തില്‍ കേണലായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ സിരിഷ വെളിപ്പെടുത്തിയില്ല.

തിരഞ്ഞെടുപ്പിന് മുമ്പ് യുദ്ധമുണ്ടാകും; ബിജെപി രണ്ടുവര്‍ഷം മുമ്പ് തന്നോട് പറഞ്ഞു- പവന്‍ കല്യാണ്‍

English summary
Fake video claims Wing Commander Abhinandan was seen dancing with Pakistan military
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X