ലോകസുന്ദരിക്കൊപ്പം മോദിജിയുടെ കുമ്മനടി.. സംഘികളെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ.. വീഡിയോ

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: സംഘികളുടെ ഫോട്ടോഷോപ്പ് വളരെ പ്രശസ്തമാണ്. പലപ്പോഴും വര്‍ഗീയ പ്രചാരണത്തിനും തങ്ങളുടെ നേതാവ് മോദിയെ പൊക്കിപ്പറയാനുമൊക്കെ തരം പോലെ ഫോട്ടോഷോപ്പില്‍ കയറുന്നവരാണ് സംഘികള്‍. ഇത്തരം ഫോട്ടോഷോപ്പ് തട്ടിപ്പുകള്‍ സോഷ്യല്‍ മീഡിയ പൊളിച്ച് കയ്യില്‍ കൊടുക്കുകയാണ് പതിവ്. എത്ര കിട്ടിയാലും പഠിക്കില്ല എന്ന് പറഞ്ഞത് പോലെയാണ് സംഘികളുടെ അവസ്ഥ. പുതിയ ഫോട്ടോഷോപ്പ് വീഡിയോയും സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയിട്ടുണ്ട്.

തലശ്ശേരിക്കാരൻ മണവാളന്റെ കല്യാണം വിളിക്കുന്നത് സണ്ണി ലിയോണും സച്ചിനും ഷാരൂഖും.. വൈറലായി വീഡിയോ

കിലുക്കം അടക്കം സൂപ്പര്‍ഹിറ്റ് സിനിമകളുടെ എഡിറ്റര്‍.. ഇന്ന് ജീവിക്കാന്‍ വേണ്ടി ചെയ്യുന്നത്..!

സംഘികളുടെ ഫോട്ടോഷോപ്പ്

സംഘികളുടെ ഫോട്ടോഷോപ്പ്

സണ്ണി ലിയോണ്‍ കൊച്ചിയില്‍ വന്നപ്പോഴുണ്ടായ ജനക്കൂട്ടത്തിന്റെ ചിത്രമെടുത്ത് അമിത് ഷായുടെ യാത്രയെന്ന് പറഞ്ഞ് പ്രചരിപ്പിക്കാന്‍ മാത്രം മണ്ടന്മാരാണ് സംഘികളെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ സോഷ്യല്‍ മീഡിയയിലുള്ള മറ്റുള്ളവര്‍ അത്ര മണ്ടന്മാര്‍ അല്ലാത്തത് കൊണ്ട് ഫോട്ടോഷോപ്പ് പരിപാടികള്‍ എട്ട് നിലയില്‍ പൊട്ടാറാണ് പതിവ്.

പൊളിച്ചടുക്കിയ വീഡിയോ

പൊളിച്ചടുക്കിയ വീഡിയോ

കഴിഞ്ഞ ദിവസം ഒരു ബിജെപി നേതാവ് അമേരിക്കയില്‍ നടന്ന ഒരു പരിപാടിയുടെ വീഡിയോയെക്കുറിച്ച് പ്രസംഗിക്കുയുണ്ടായി. ആരെയാണ് ഇഷ്ടം എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഒരു കുഞ്ഞിനോട് ചോദിക്കുന്നതും ഉത്തരമായി മോദി എന്ന് പറയുന്നതുമായിരുന്നു ആ വീഡിയോ. അത് ശബ്ദം മാറ്റി എഡിറ്റ് ചെയ്തതാണ് എന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി.

ലോകസുന്ദരി മത്സരത്തിലും

ലോകസുന്ദരി മത്സരത്തിലും

അത് ചീറ്റിയെങ്കിലും അടുത്ത നമ്പറുമായി സംഘികള്‍ വീണ്ടും എത്തിയിരിക്കുന്നു. ഇത്തവണ പിടിച്ചിരിക്കുന്നത് ലോകസുന്ദരി മത്സരത്തിലാണ്. 17 വര്‍ഷത്തിനിപ്പുറം ഒരു ഇന്ത്യന്‍ സുന്ദരി ലോകസുന്ദരിപ്പട്ടം നേടിയിരിക്കുകയാണ്. മാനുഷി ചില്ലാറിനെ രാജ്യം അഭിനന്ദനം കൊണ്ട് പൊതിയുന്നു.

മോദി മോദി വിളികൾ

മോദി മോദി വിളികൾ

മാനുഷി ചില്ലാറിനെ ലോകസുന്ദരിയായി പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ വീഡിയോയിലാണ് സംഘികളുടെ കൈപ്പണി. ലോകസുന്ദരിപ്പട്ടം ഇന്ത്യയ്ക്കാണെന്ന് വേദിയില്‍ പ്രഖ്യാപനം നടത്തുമ്പോള്‍ സദസ്സില്‍ നിന്നും മോദി വിളികള്‍ ഉയരുന്നതായാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. സംഘിവിരുദ്ധര്‍ വീഡിയോ പൊളിച്ചടക്കി കൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.

വൈറലായി വീഡിയോ

വൈറലായി വീഡിയോ

ഇന്ത്യയ്ക്ക് ലോകസുന്ദരിപ്പട്ടം കിട്ടാന്‍ കാരണം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്ന തരത്തില്‍ പോകുന്ന മോദിസ്തുതികള്‍. മാനുഷിയെ വിജയിയായി പ്രഖ്യാപിക്കുമ്പോള്‍ സദസ്സില്‍ നിന്നും മുദ്രാവാക്യമൊന്നും ഉയര്‍ന്നിട്ടില്ല. എന്തായാലും വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

വൈറലാകുന്ന വീഡിയോ

വൈറലാകുന്ന വ്യാജ വീഡിയോ

യഥാർത്ഥ വീഡിയോ

ലോക സുന്ദരി മത്സര വിജയിയെ പ്രഖ്യാപിക്കുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Fake video of Modi chants during Manushi Chillar's Miss World Crowning

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്