കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഴൽ കിണറിൽ വീണ രണ്ട് വയസ്സുകാരനെ രക്ഷപ്പെടുത്തിയോ? വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു!

Google Oneindia Malayalam News

Recommended Video

cmsvideo
Fake video of thiruchirappalli borewell rescue operation | Oneindia Malayalam

തിരുച്ചിറപ്പളളി: 60 മണിക്കൂറിന് മുകളിലായി 100 അടി താഴ്ചയുളള കുഴല്‍കിണറിനുളളിലാണ് രണ്ട് വയസ്സുകാരന്‍ സുജിത് വില്‍സണ്‍. ഇതുവരെ കുഞ്ഞിനെ പുറത്തെത്തിക്കാന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. സമാന്തര കുഴി നിര്‍മ്മിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്താനുളള ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെ കുഞ്ഞിനെ കുഴിയില്‍ നിന്ന് രക്ഷപ്പെടുത്തി എന്ന പേരില്‍ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

പത്തി മടക്കി രാഹുൽ ഗാന്ധി, പഴയതിലും കരുത്തോടെ പിടിമുറുക്കി സോണിയാ ഗാന്ധിയുടെ 'പടക്കുതിരകൾ'! പത്തി മടക്കി രാഹുൽ ഗാന്ധി, പഴയതിലും കരുത്തോടെ പിടിമുറുക്കി സോണിയാ ഗാന്ധിയുടെ 'പടക്കുതിരകൾ'!

ആന്ധ്ര പ്രദേശില്‍ രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഗുണ്ടൂര്‍ എന്ന സ്ഥലത്ത് 2017 ഓഗസ്റ്റ് 16നാണ് അപകടമുണ്ടായത്. ഉമ്മഡിവരം എന്ന ആന്ധ്ര ഗ്രാമത്തില്‍ വീടിന് സമീപം കളിച്ച് കൊണ്ടിരുന്ന ചന്ദ്രശേഖര്‍ എന്ന രണ്ട് വയസ്സുകാര്‍ കുഴല്‍ കിണറിനുള്ളില്‍ വീഴുകയായിരുന്നു.

tn

15 അടിയോളം താഴ്ചയിലേക്കാണ് കുഞ്ഞ് പതിച്ചത്. തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. 12 മണിക്കൂര്‍ നീണ്ടതായിരുന്നു രക്ഷാ പ്രവര്‍ത്തനം. ഈ വീഡിയോ തിരുച്ചിറപ്പളളിയിലെ കുഴല്‍ കിണറില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെതാണ് എന്ന പേരിലാണ് പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ജോളിയുടെ കുടില ബുദ്ധിയിൽ ഞെട്ടി പോലീസ്! കെജി സൈമണിനെ കസേരയിൽ നിന്ന് തെറിപ്പിക്കാനും ശ്രമിച്ചു!ജോളിയുടെ കുടില ബുദ്ധിയിൽ ഞെട്ടി പോലീസ്! കെജി സൈമണിനെ കസേരയിൽ നിന്ന് തെറിപ്പിക്കാനും ശ്രമിച്ചു!

കുഞ്ഞിനെ രക്ഷാ പ്രവര്‍ത്തകര്‍ കുഴിയില്‍ നിന്ന് പുറത്തേക്ക് എടുക്കുന്നതും ആളുകള്‍ ആര്‍പ്പ് വിളിക്കുന്നതും കുഞ്ഞിന് അടിയന്തര ചികിത്സ നല്‍കുന്നതും വീഡിയോയില്‍ കാണാം. അതേ സമയം തിരുച്ചിറപ്പളളിയില്‍ നിര്‍ത്തി വെച്ച രക്ഷാ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. നേരം പുലരുമ്പോഴേക്കും കുട്ടിയെ പുറത്തെത്തിക്കും എന്നായിരുന്നു കഴിഞ്ഞ ദിവസം രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാല്‍ കട്ടിയേറിയ പാറ കാരണം സമാന്തര കുഴിയെടുക്കല്‍ നിര്‍ത്തി വെക്കേണ്ടതായി വന്നു. ഇപ്പോള്‍ 100 അടി താഴ്ചയില്‍ മറ്റൊരു കുഴിയെടുക്കാനുളള ശ്രമം ആരംഭിച്ചിരിക്കുകയാണ്.

English summary
Fake Video of Thiruchirappalli borewell rescue operation spreads in Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X