കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ വേണ്ടത് രാമക്ഷേത്രമോ ബാബറി മസ്ജിദോ..?? ഉത്തർപ്രദേശിൽ വോട്ടെടുപ്പ്..!!

  • By അനാമിക
Google Oneindia Malayalam News

ലക്‌നൗ: ബാബറി മസ്ജിദ്- രാമജന്മ ഭൂമി വിഷയം കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതിന് പിന്നാലെ വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പുമായി വെബ്‌സൈറ്റ്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പേരിലാണ് വ്യാജ വൈബ്‌സൈറ്റും അഭിപ്രായ വോട്ടെടുപ്പും പ്രചരിക്കുന്നത്.

Read Also: ക്രോണിന് മേല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന കേസും..!!എട്ടിന്റെ പോക്‌സോ പണി..!

Read Also: ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിക്കസേരയിലേക്ക്.!! ഞായറാഴ്ച സ്ഥാനമേല്‍ക്കും..!!അപ്പോള്‍ പിണറായിയോ!!

Read Also: സുനി പകര്‍ത്തിയത് നടിയുടെ ഈ ദൃശ്യങ്ങള്‍..!! ശാസ്ത്രീയ തെളിവുകളുമായി പോലീസ്..!!

വ്യാജ വെബ്സൈറ്റ്

www.ayodhya-issue.gove-up.in എന്നാണ് വെബ്‌സൈറ്റിന്റെ പേര്. www.up.gove.in എന്നതാണ് ഉത്തര്‍പ്രദേശിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ പേര്. ഇതിനോട് സാമ്യമുള്ളതാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തുന്ന വ്യാജവെബ്‌സൈറ്റ്.

വിവാദ വിഷയത്തിൽ പ്രചരണം

ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രവും വെബ്‌സൈറ്റിലുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ഈ വെബ്‌സൈറ്റ് വഴി വിവാദ വിഷയത്തില്‍ വന്‍ സോഷ്യല്‍ മീഡിയ പ്രചരണം നടക്കുന്നുണ്ട്. ബാബറി മസ്ജിദ് വിഷയത്തിലെ പൊതുജനാഭിപ്രായമാണ് തേടുന്നത്.

രാമമന്ദിരമോ ബാബറി മസ്ജിദോ

തര്‍ക്കഭൂമിയില്‍ രാമമന്ദിരമോ ബാബറി മസ്ജിദോ വേണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അയോധ്യ പ്രശ്‌നത്തില്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഞാന്‍ പങ്കെടുത്തു. നിങ്ങളുടെ അഭിപ്രായമറിയാന്‍ താല്‍പര്യമുണ്ട് എന്ന മെസ്സേജിനൊപ്പമാണ് ചോദ്യാവലി.

നാല് ഓപ്ഷനുകൾ

നിങ്ങളുടെ കാഴ്ചപ്പാട് സര്‍ക്കാരിനോട് പങ്കുവെയ്ക്കുന്നത് നിര്‍ണ്ണായകമാണ് എന്നും പറയുന്നു. നാല് ഓപ്ഷനുകളാണ് ചോദ്യാവലിയില്‍ ഉള്ളത്. രാമജന്മ ഭൂമിയില്‍ എത്രയും പെട്ടെന്ന് ക്ഷേത്രം നിര്‍മ്മിക്കണം. മസ്ജിദ് മറ്റെവിടെയെങ്കിലും പണിയാം എന്നതാണ് ആദ്യ ഓപ്ഷന്‍.

കോടതി തീരുമാനിക്കട്ടെ

രാമക്ഷേത്രവും മസ്ജിദും അടുത്തടുത്തായി നിര്‍മ്മിക്കണമെന്ന് രണ്ടാമത്തെ ഓപ്ഷനും ബാബറി മസ്ജിദ് യഥാര്‍ത്ഥ സ്ഥലത്ത് പുനര്‍ നിര്‍മ്മിച്ച് അടുത്തായി രാമക്ഷേത്രം നിര്‍മ്മിക്കണം എന്നത് മൂന്നാമത്തെ ഓപ്ഷനുമാണ്. പൊതുജന വികാരം മാറ്റി നിര്‍ത്തി സുപ്രീം കോടതി വിധി പ്രഖ്യാപിക്കണമെന്നതാണ് അവസാന ഓപ്ഷന്‍.

ഭൂരിപക്ഷം ക്ഷേത്രത്തിന്

സൗത്ത് ദില്ലി സ്വദേശിയായ തരുണ്‍ ചൗധരി എന്നയാളുടെ പേരിലാണ് ഈ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൈറ്റിലെ ഫോണ്‍ നമ്പര്‍ കര്‍ണാടകയിലുള്ള അക്തര്‍ അലി എന്ന ആളുടേതാണ്. സൈറ്റില്‍ 80 ശതമാനവും അഭിപ്രായപ്പെട്ടിരിക്കുന്നത് രാമക്ഷേത്രം നിര്‍മ്മിക്കണം എന്നാണ്.

English summary
Fake website is conducting opinion poll on Ayodhya dispute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X