വിമാന ഇന്ധനവിലയില്‍ ഇടിവ്, കുറഞ്ഞ വിലയ്ക്ക് ഇനി യാത്ര നടത്താം
തിരുവനന്തപുരം: വിമാന ഇന്ധനവിലയില്‍ വന്‍ ഇടിവാണ് ഈ വര്‍ഷത്തില്‍ സംഭവിച്ചിരുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 26 ശതമാനമാണ് ഇടിവ് വന്നിരിക്കുന്നത്. ഇന്ധത്തിന്റെ ഇടിവ് വിമാനക്കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ ഗുണം ചെയ്യും.
ഇന്ധത്തിന്റെ വില ഇടിഞ്ഞത്തോടെ യാത്രാനിരക്കുകള്‍ കുറയ്ക്കാനാണ് കമ്പനികളുടെ തീരുമാനം. വിമാനത്തിന്റെ ഇന്ധനമായ എ.ടി.എഫിന് ലിറ്ററിന് 44.3 രൂപയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ വര്‍ഷത്തില്‍ ഇത് 59.9 രൂപയായിരുന്നു.

ഇന്ധനത്തിന്റെ വില കുറഞ്ഞത്തോടെ പല കമ്പനികളും നിരക്കുകള്‍ കുറച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറഞ്ഞ നിരക്കായിരിക്കും ഈ വര്‍ഷത്തില്‍ ഈടാക്കുന്നത്.












Click it and Unblock the Notifications