കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രിയം കുറയുന്നു; ഉന്നതവിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങളെന്ന് പഠനം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രിയം കുറയുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് പ്രൊഫഷണൽ കോഴ്സുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം. ഓൾ ഇന്ത്യ സർവേ ഓഫ് ഹയർ എഡ്യുക്കേഷൻ പ്രകാരം ബിടെക്, എം ടെക് തുടങ്ങിയ കോഴ്സുകളിൽ ചേരുന്നവരുടെ എണ്ണത്തിൻ വൻ കുറവാണ് അനുഭവപ്പെടുന്നത്.

ബിജെപിക്ക് പേടിയുണ്ടെങ്കിൽ അത് പ്രിയങ്ക ഗാന്ധിയെ; പ്രിയങ്ക ജനഹൃദയത്തിലെന്ന് രാജ് ബബ്ബർ!ബിജെപിക്ക് പേടിയുണ്ടെങ്കിൽ അത് പ്രിയങ്ക ഗാന്ധിയെ; പ്രിയങ്ക ജനഹൃദയത്തിലെന്ന് രാജ് ബബ്ബർ!

സാങ്കേതിക വിദ്യകളിൽ ഉപരിപഠനം നടത്തുന്നവരുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പകുതിയിൽ അധികമായി കുറഞ്ഞു. 2014-2015 കാലയളവിൽ 2,89,311 വിദ്യാർത്ഥികൾ ടെക്നോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രികൾക്ക് പ്രവേശിച്ചപ്പോൾ 2018-19 കാലയളവിൽ ഇത് 1,35,500 കുറഞ്ഞു. ബി.ടെക് ഡിഗ്രി തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിലും 17 ശതമാനത്തിന്റെ കുറവാണുണ്ടായതെന്ന് പഠനം വ്യക്തമാക്കുന്നു.

students

എഞ്ചിനീയറിംഗ് ബിരുദത്തിന് പ്രിയം കുറയുമ്പോഴും മറ്റ് പ്രൊഫഷണൽ കോഴ്സുകളായ എംബിഎ, എംബിബിഎസ്, ബിഎഡ്, എൽഎൽബി തുടങ്ങിയ കോഴ്സുകൾക്ക് വൻ ഡിമാൻഡാണുള്ളത്. 2014-15 കാലയളവിൽ 4,09,432 ഉപരിപഠനത്തിനായി എംബിഎ തിരഞ്ഞെടുത്തപ്പോൾ 2018-2019 കാലയളവിൽ 4,62,853 വിദ്യാർത്ഥികളാണ് എംബിഎ പ്രവേശനം നേടിയത്. ബിഎഡ് കോഴ്സിന് പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ 80 ശതമാനത്തിൽ അധികം വർദ്ധനവുണ്ടായിട്ടുണ്ടെന്നും ശ്രദ്ധേയമാണ്.

2015-2016 അക്കാദമിക് വർഷം മുതൽ ബിരുദതലത്തിൽ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവാണ് അനുഭവപ്പെടുന്നത്. ബിരുദാനന്തര ബിരുദ കോഴ്സുകളുടെ കാര്യത്തിൽ 32 ശതമാനത്തോളമാണ് കുറവ്. 2015-16 കാലയളവിൽ 18,07,646 പേർ മാസ്റ്റേഴ്സ് ഡിഗ്രി തിരഞ്ഞെടുത്തപ്പോൾ 2018-19ൽ ഇത് 12,36,404 ആയി കുറയുകയായിരുന്നു.

English summary
Fall in student enrolment in proffessional courses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X