കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥിരനിക്ഷേപത്തിന്റെ നിരക്ക് കുറയ്ക്കുന്നത് തിരിച്ചടിയാവുന്നത് 4 കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക്!!

  • By S Swetha
Google Oneindia Malayalam News

മുംബൈ: സ്ഥിരനിക്ഷേപത്തിനുള്ള നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കം മുതിര്‍ന്ന പൗരന്മാരെയും വിരമിച്ചവരെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രാഥമികമായി ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് ഇവര്‍ ഇപ്പോള്‍ ജീവിക്കുന്നത്. നിരക്ക് വെട്ടിക്കുറച്ചാല്‍ സ്വാഭാവികമായും ഇവരുടെ വരുമാനം കുറയും. അതിനാല്‍ സമ്പാദ്യത്തിന്റെ ഒരു ഭാഗം ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് മാറ്റുന്നതായിരിക്കും നല്ലതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ജോളിയൊടൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയെന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍, കേസില്‍ പങ്കില്ലജോളിയൊടൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയെന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍, കേസില്‍ പങ്കില്ല

ബുധനാഴ്ച വായ്പാ നിരക്കില്‍ കുറവു വരുത്തിയതോടൊപ്പം പൊതുമേഖലാ ബാങ്കായ എസ്ബിഐ നിരക്കുകള്‍ കുറച്ചിരുന്നു. ഒരു ലക്ഷം വരെയുള്ള നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാരുടെ എഫ്ഡി നിരക്ക് 1-2 വര്‍ഷത്തെ കാലയളവില്‍ 7 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായും സേവിംഗ്‌സ് ബാങ്ക് നിരക്ക് 3.5 ശതമാനത്തില്‍ നിന്ന് 3.25 ശതമാനമായുമാണ് കുറച്ചത്. ഇതേ രീതി മറ്റ് ബാങ്കുകളും പിന്തുടരുമെന്നാണ് പ്രതീക്ഷ. പലിശനിരക്ക് കുറയുന്ന സാഹചര്യത്തില്‍, വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതിനായി റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നു. ഇത് എഫ്ഡി നിരക്കുകള്‍ കുറയ്ക്കാനും വഴിയൊരുക്കും. എന്നാല്‍ ഇത് ബാധിക്കുന്നത് സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ എഫ്ഡി വരുമാനത്തെ ആശ്രയിക്കുന്ന മുതിര്‍ന്ന പൗരന്മാരെയും സര്‍വീസില്‍ നിന്ന് വിരമിച്ചവരെയുമാണ്. അത്തരമൊരു സാഹചര്യത്തില്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് ചില നഷ്ടങ്ങള്‍ സഹിച്ച് ഡെറ്റ് ഫണ്ടുകള്‍ പോലുള്ള മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തണമെന്ന് ധനകാര്യ ആസൂത്രകര്‍ പറയുന്നു.

fd-1570687

മറ്റൊരുതരത്തില്‍, മുതിര്‍ന്ന പൗരന്മാരെ സഹായിക്കാന്‍ സേവിംഗ്‌സ് സ്‌കീമില്‍ (എസ്സിഎസ്എസ്) നികുതി ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ സഹായിക്കേണ്ടതുണ്ട്. അതില്‍ 60 വയസ്സിനു മുകളിലുള്ള ഓരോ വ്യക്തിക്കും 15 ലക്ഷം രൂപ വരെ പാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നാണ് എസ്ബിഐയുടെ വിലയിരുത്തല്‍. എസ്ബിഐയുടെ വെട്ടിക്കുറച്ചതിന് ശേഷം, 50 ലക്ഷം രൂപയുടെ എഫ്ഡിയില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 5,000 രൂപയായി കുറയുമെന്നാണ് കണക്കാക്കുന്നത്. എസ്ബിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 4.1 കോടി മുതിര്‍ന്ന പൗരന്മാരുടെ എഫ്ഡി അക്കൗണ്ടുകളാണുള്ളത്. മൊത്തം 14 ലക്ഷം കോടി രൂപയാണ് ഇവയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഈ എഫ്ഡികള്‍ കുറഞ്ഞ നിരക്കില്‍ പുതുക്കുകയും നിക്ഷേപകരില്‍ നീരസത്തിന് കാരണമാവുകയും ചെയ്യുമ്പോള്‍ ഈ പണത്തിനെയും ബാധിക്കും.

English summary
Falling FD rates set to hit 4 crore senior citizens in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X