കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യവിഭവങ്ങളുടെ വില കുറയുന്നത് ഇരുതലമൂര്‍ച്ചയുള്ള വാള്‍! സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിച്ചത്

Google Oneindia Malayalam News

ദില്ലി: ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലകുറയുന്നത് നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. ഇത് ബജറ്റില്‍ ചെലവഴിക്കുന്നതിലും വെല്ലുവിളിയുയര്‍ത്തിയിരുന്നു. മികച്ച വിളവ് ലഭിച്ചതുകൊണ്ട് കൃഷിയില്‍ നിന്നുള്ള ഉള്‍പ്പാദനം വര്‍ധിച്ചിരുന്നു. ഇത് ഭക്ഷ്യ വസ്തുുക്കളുടെ വില കുറയാന്‍ സഹായിച്ചിരുന്നു. എന്നാല്‍ ഇത് ഇരുതലമൂര്‍ച്ചയുള്ള വാളാണ്. വിപണിയില്‍ വിലക്കുറവ് ഭീഷണിയായ ചില വിളകള്‍ക്ക് സര്‍ക്കാര്‍ നഷ്ടം പരിഹരിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ എംഎസ്പി നയം അനുസരിച്ച് 2022ഓടെ കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്കും ഗുണം ചെയ്യും.

<strong>രാഹുൽ ഈശ്വരിന് മാത്രമല്ല, ശശികലയ്ക്കും ഉണ്ട് പ്ലാൻ ബിയും സിയും! ശബരിമലയിൽ സംഘികൾക്ക് അടപടലം ട്രോൾ!!!</strong>രാഹുൽ ഈശ്വരിന് മാത്രമല്ല, ശശികലയ്ക്കും ഉണ്ട് പ്ലാൻ ബിയും സിയും! ശബരിമലയിൽ സംഘികൾക്ക് അടപടലം ട്രോൾ!!!

പണപ്പെരുപ്പമുണ്ടായതോടെ നെല്‍ ഉല്‍പ്പന്നങ്ങള്‍, പാല്‍, എണ്ണക്കുരുക്കള്‍, ധാന്യങ്ങള്‍, ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നിവയുടെ വില 5.54 ശതമാനത്തില്‍ നിന്ന് 8. 87 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാണ് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ സാമ്പത്തിക നയം കൈകാര്യം ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് നേരത്തെ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡ്ക്സില്‍ മാറ്റം വരുത്തിയിരുന്നു. സിപിഐയിലും ആര്‍ബിഐ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. നാണയപ്പെരുപ്പത്തിനൊപ്പം ഇറച്ചി, ഉള്ളി, മുട്ട, ഉള്ളി എന്നിവയുടെ വിലയും കുറഞ്ഞിരുന്നു.

retail-1540470441

ക്രൂഡ് ഓയില്‍ വില ഉയരുന്നതിന് അനുസരിച്ച് നാണയപ്പെരുപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിരുന്നത്. എന്നാല്‍ ക്രൂഡ് ഓയില്‍ വില കൂടുകയും കുറയുകയും ചെയ്യുമ്പോഴും നാണയപ്പെരുപ്പം ഒരേ നിലയില്‍ തന്നെ തുടരുകയായിരുന്നു. എന്നാല്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവ് ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയിലെ പണനയത്തില്‍ മാറ്റങ്ങളുണ്ടാക്കിയിരുന്നു. ഇതിന് പുറമേ സമ്പദ് വ്യവസ്ഥയിലെ നിക്ഷേപക സ്വഭാവത്തിലും ഇത് പ്രകടമായ മാറ്റങ്ങളുണ്ടാക്കി.

ഇന്ത്യയിലെ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്സ് സെപ്തംബറില്‍ 5.13 ശതമാനത്തിലെത്തിയിരുന്നു. ആഗസ്ത് മാസത്തില്‍ ഇത് 4.53 ശതമാനം മാത്രമായിരുന്നു. സെപ്തംബറില്‍ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്സ് 4.98 ശതമാനത്തിലാണ് അവസാനിച്ചത്. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സില്‍ ഈ കാലയളവില്‍ 3.88 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തിയിരുന്നു. മൂന്നാമത്തെ പാദത്തില്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സിന്റെ വളര്‍ച്ചാ നിരക്ക് നാല് ശതമാനത്തിലെത്തിയിരുന്നു. നേരത്തെ സാമ്പത്തിക നയം കൈകാര്യം ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് നേരത്തെ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡ്ക്സില്‍ മാറ്റം വരുത്തിയിരുന്നു. സിപിഐയിലും ആര്‍ബിഐ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു.

English summary
Fall in food prices in the past few months may have helped the government to keep the inflation under check, but it also presents a budgetary problem to the policy makers in terms of spending.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X