ഊർജ്ജിത് പട്ടേലിന്റെ രാജി; ഓഹരി വിപണിയിലും 'ഷോക്ക്', ഓഹരി വിപണിയിൽ വൻ തകർച്ച!
ദില്ലി: റിസർവ് ബാങ്ക് ഗവർണർ ഊർജ്ജിത് പട്ടേലിന്റെ രാജി കറൻസിയെയും ഓഹരിവിപണിയെയും കാര്യമായി ബാധിച്ചു. ഊർജിത് പട്ടേലിന്റെ രാജി വാർത്ത പുറത്തു വന്നതോടെ രൂപ വിനിമയത്തിൽ 1.6 ശതമാനത്തിന്റെ കുറവുണ്ടായി. നിഫ്റ്റി ഓഹരി വിപണിയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായി.
വ്യക്തിപരമായ കാര്യങ്ങളാണ് രാജിക്ക് പിന്നിലെന്ന് പറയുമ്പോഴും കേന്ദ്ര ബാങ്കിന്റെ സ്വതന്ത്ര പ്രവർത്തങ്ങളിൽ സർക്കാരിന്റെ ഇടപെടലുകളെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന പ്രധാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും നിക്ഷേപകരെ മുൾമുനയിൽ നിർത്തുകയായിരുന്നു.

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ രണ്ട് മാസമായി ഇന്ത്യൻ ഷെയറുകൾ കൂപ്പുകുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിസർവ് ബാങ്ക് ഗവർണറുടെ രാജി വാർത്തയും പുറത്ത് വരുന്നത്. ഇത് സ്റ്റോക്ക് മാർക്കറ്റിനെ കാര്യമായി ബാദിച്ചെന്നാണ് റിപ്പോർട്ടുകൾ.
മൂന്ന് വർഷത്തെ അദ്ദേഹത്തിന്റെ കാലവധി കഴിയാൻ പത്ത മാസം കൂടി നിലനിൽക്കെയാണ് ഊർജിത് പട്ടേലിന്റെ രാജി. 2016ലാണ് കേന്ദ്ര ബാങ്കിന്റെ തലവനായി ഊർജിത് പട്ടേൽ അദികാരത്തിലേറുന്നത്. റിസര്‍വ് ബാങ്കിന്റെ പരമാധികാരത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലില്‍ ഊര്‍ജിത് പട്ടേലിന് എതിര്‍പ്പുണ്ടായിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് വഴങ്ങാന്‍ കഴിയില്ലെങ്കില്‍ രാജിവയ്ക്കുകയാണ് നല്ലതെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഊര്‍ജിത് പട്ടേലിനെതിരെ നിലപാടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, തന്റെ രാജി വ്യക്തിപരമായ കാരണങ്ങളാല്‍ മാത്രമാണെന്ന് പറഞ്ഞാണ് ഊര്‍ജിത് പട്ടേല്‍ അധികാരം ഒഴിയുന്നത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications