കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊർജ്ജിത് പട്ടേലിന്റെ രാജി; ഓഹരി വിപണിയിലും 'ഷോക്ക്', ഓഹരി വിപണിയിൽ വൻ തകർച്ച!

Google Oneindia Malayalam News

ദില്ലി: റിസർവ് ബാങ്ക് ഗവർണർ ഊർജ്ജിത് പട്ടേലിന്റെ രാജി കറൻസിയെയും ഓഹരിവിപണിയെയും കാര്യമായി ബാധിച്ചു. ഊർജിത് പട്ടേലിന്റെ രാജി വാർത്ത പുറത്തു വന്നതോടെ രൂപ വിനിമയത്തിൽ 1.6 ശതമാനത്തിന്റെ കുറവുണ്ടായി. നിഫ്റ്റി ഓഹരി വിപണിയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായി.

<strong>ഊർജിത് പട്ടേലിന്റെ രാജി; പ്രതിഷേധം തന്നെയെന്ന് രഘുറാം രാജൻ, ആശങ്കാജനകമായ സാഹചര്യം!</strong>ഊർജിത് പട്ടേലിന്റെ രാജി; പ്രതിഷേധം തന്നെയെന്ന് രഘുറാം രാജൻ, ആശങ്കാജനകമായ സാഹചര്യം!

വ്യക്തിപരമായ കാര്യങ്ങളാണ് രാജിക്ക് പിന്നിലെന്ന് പറയുമ്പോഴും കേന്ദ്ര ബാങ്കിന്റെ സ്വതന്ത്ര പ്രവർത്തങ്ങളിൽ സർക്കാരിന്റെ ഇടപെടലുകളെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന പ്രധാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും നിക്ഷേപകരെ മുൾമുനയിൽ നിർത്തുകയായിരുന്നു.

Urjit Patel

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ രണ്ട് മാസമായി ഇന്ത്യൻ ഷെയറുകൾ കൂപ്പുകുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിസർവ് ബാങ്ക് ഗവർണറുടെ രാജി വാർത്തയും പുറത്ത് വരുന്നത്. ഇത് സ്റ്റോക്ക് മാർക്കറ്റിനെ കാര്യമായി ബാദിച്ചെന്നാണ് റിപ്പോർട്ടുകൾ.

മൂന്ന് വർഷത്തെ അദ്ദേഹത്തിന്റെ കാലവധി കഴിയാൻ പത്ത മാസം കൂടി നിലനിൽക്കെയാണ് ഊർജിത് പട്ടേലിന്റെ രാജി. 2016ലാണ് കേന്ദ്ര ബാങ്കിന്റെ തലവനായി ഊർജിത് പട്ടേൽ അദികാരത്തിലേറുന്നത്. റിസര്‍വ് ബാങ്കിന്റെ പരമാധികാരത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലില്‍ ഊര്‍ജിത് പട്ടേലിന് എതിര്‍പ്പുണ്ടായിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് വഴങ്ങാന്‍ കഴിയില്ലെങ്കില്‍ രാജിവയ്ക്കുകയാണ് നല്ലതെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഊര്‍ജിത് പട്ടേലിനെതിരെ നിലപാടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, തന്റെ രാജി വ്യക്തിപരമായ കാരണങ്ങളാല്‍ മാത്രമാണെന്ന് പറഞ്ഞാണ് ഊര്‍ജിത് പട്ടേല്‍ അധികാരം ഒഴിയുന്നത്.

English summary
Fallout From Shock RBI Resignation to Send Rupee, Stocks Lower
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X