കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ശുക്ലയുടെ വാദം തെറ്റ്... 6 സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന കോണ്‍ഗ്രസ് വാദം തെറ്റാണെന്ന് പ്രകാശ് ജാവദേക്കര്‍, കോൺഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ അദൃശ്യവും അജ്ഞാതവുമെന്ന് അരുൺ ജെയ്റ്റ്ലി!

Google Oneindia Malayalam News

ദില്ലി: യുപിഎ സര്‍ക്കാരിന്റെ ഭരണ കാലത്ത് പാകിസ്താന്‍ അതിര്‍ത്തിയില്‍ 6 സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന കോണ്‍ഗ്രസിന്റെ വാദം തെറ്റാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. 2008 നും 2014 നും ഇടയില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളുടെ ലിസ്റ്റ് പുറത്ത് വിട്ട് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു. തങ്ങള്‍ ഒരിക്കലും സൈനികരുടെ പ്രവര്‍ത്തനം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

<strong>ഒഡീഷയിൽ താണ്ഡവമാടി ഫാനി; പുരി വെള്ളത്തിനടിയിൽ, 1000 കോടിയുടെ കേന്ദ്രസഹായം!</strong>ഒഡീഷയിൽ താണ്ഡവമാടി ഫാനി; പുരി വെള്ളത്തിനടിയിൽ, 1000 കോടിയുടെ കേന്ദ്രസഹായം!

നിരവധി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തുറന്നു പറഞ്ഞതിന് തൊട്ടു പിറകെയാണ് ശുക്ലയുടെ പട്ടിക പുറത്തു വന്നത്. ഇതേ തുടര്‍ന്നാണ് പ്രകാശ് ജാവ്‌ദേക്കര്‍ ട്വീറ്ററില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റേത് തെറ്റായ അവകാശവാദമാണെന്ന് അദ്ദേഹം പറഞ്ഞു.

Prakash Javadekar

ഇതുവരെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് കോണ്‍ഗ്രസ് തെളിവ് ചോദിച്ചു, ഇപ്പോള്‍ അവര്‍തന്നെ അത്തരം 6 സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതായി അവകാശപ്പെടുന്നു. ജാവ്‌ദേക്കര്‍ ട്വീറ്റ് ചെയ്തു. വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തിയത് 2016-ലാണ് ആദ്യത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നതെന്നാണ്. കോണ്‍ഗ്രസിന്റെ മറ്റൊരു കള്ളം കൂടി വെളിച്ചത്തായി. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10 വര്‍ഷത്തെ ഭരണത്തിനിടെ തീവ്രവാദത്തിനെതിരെ ഒരു നടപടി പോലും സ്വീകരിക്കാന്‍ കഴിയാത്ത കുറ്റബോധമാണ് മന്‍മോഹന്‍ സിംഗിന്റെ ഇപ്പോഴത്തെ തുറന്നു പറച്ചിലിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും പ്രതിപക്ഷ പാര്‍ട്ടിയുടെ അവകാശവാദത്തിനെതിരെ രംഗത്തെത്തി. അവരുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ അദൃശ്യവും അജ്ഞാതവുമാണെന്ന്' അദ്ദേഹം പറഞ്ഞു.

'ഇത് ഒരു രസകരമായ, വഞ്ചനാപരമായ അവകാശവാദമാണ്. നമ്മുടെ സായുധസേനയ്ക്ക് ആദരവ് ഉണ്ട്. പാകിസ്താനിലെ നിയന്ത്രണ മറികടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ അവര്‍ക്ക് പ്രാപ്തിയുണ്ട്. എന്നാല്‍, യുപിഎ അധികാരത്തിലുള്ളപ്പോള്‍ അതിന് അനുവദിച്ചില്ല. 'ബി.ജെ.പി. വക്താവ് ജി.വി.എല്‍. നരസിംഹറാവു പറഞ്ഞു.

.

English summary
‘False claim,’ says Prakash Javadekar on Congress’s ‘6 surgical strikes’ list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X