Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധനക്കേസുകളില്‍ 10% തെറ്റായ പരാതി

ദില്ലി: ഭര്‍ത്താക്കന്മാരെയും ബന്ധുക്കളെയും കുടുക്കുന്ന തരത്തില്‍ സ്ത്രീധന പീഡനക്കേസുകള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍, നിയമത്തില്‍ ഭേദഗതിവരുത്താന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഏകദേശം 10 % സ്ത്രീധന പീഡന പരാതികളും വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയമ ഭേദഗതി നടത്താന്‍ കേന്ദ്രം തയ്യാറാകുന്നത്.

രാജ്യത്ത് ഏകദേശം ഒരു ലക്ഷത്തോളം സ്ത്രീധന പീഡന പരാതികളില്‍ അന്വേഷണം നടക്കുന്നതായാണ് കണക്ക്. ഇതില്‍ പത്തുശതമാനവും വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാജ പരാതികള്‍ നല്‍കുന്നതിനാല്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ പോലും അവസരം ലഭിക്കുന്നില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

dowry-money

സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും കുറ്റകരമാക്കിയ ഐ.പി.സി 498 (എ) നിയമമാണ് ഭേദഗതി ചെയ്യുക. വ്യാജ പരാതി നല്‍കുന്നവര്‍ക്കുള്ള പിഴ വര്‍ദ്ധിപ്പിക്കാനും അവര്‍ക്കെതിരെ നിയമ നടപടിയെടുക്കാനും സാധിക്കുന്ന വിധത്തിലാകും നിയമ നിര്‍മാണം. നിലവില്‍ 1000 രൂപ മാത്രമാണ് വ്യാജ പരാതിക്ക് പിഴ ഈടാക്കി വരുന്നത്. ഇത് 15,000 ആയി ഉയര്‍ത്തും.

അതേസമയം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ത്രീധന പീഡനക്കേസുകളില്‍ ഇളവു നല്‍കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് സ്ത്രീ സംഘടനകള്‍ ആരോപിക്കുന്നു. നിയമ ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരികയാണെങ്കില്‍ കടുത്ത പ്രതിഷേധം തന്നെ ഉയര്‍ത്താനാണ് വനിതാ സംഘടനകളുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+