കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് രക്ഷ; വാട്‌സ്ആപ്പില്‍ കള്ള പ്രചാരണം!! മോദി പോലും അറിഞ്ഞില്ല

  • By Desk
Google Oneindia Malayalam News

ദില്ലി: ഹൈദരാബാദില്‍ മൃഗഡോക്ടര്‍ ലൈംഗിക പീഡനത്തിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ രാജ്യത്ത് ഇതുവരെ മാറിയിട്ടില്ല. തൊട്ടുപിന്നാലെ ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ തീവച്ചു കൊന്ന സംഭവവും വന്‍ പ്രതിഷേധത്തിന് കാരണമായി. രാജ്യത്തിന്റെ പല ഭാഗത്തും സമാനമായ സംഭവം ആവര്‍ത്തിക്കപ്പെടുന്നു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പുതിയ നിയമം കൊണ്ടുവന്നുവെന്നാണ് സോഷ്യല്‍ മീഡയയില്‍ പ്രചാരണം. പ്രധാനമായും വാട്‌സ്ആപ്പ് സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. പീഡിപ്പിക്കാന്‍ വരുന്നവരെ കൊല്ലാന്‍ അനുമതി നല്‍കുന്ന ഐപിസി 233 നിയമം കൊണ്ടുവന്നുവെന്നാണ് പ്രചാരണം. എന്നാല്‍ ഇത് കള്ളമാണെന്ന് പരിശോധനയില്‍ വ്യക്തമായി. വിശദാംശങ്ങള്‍...

ഇതാണ് സന്ദേശം

ഇതാണ് സന്ദേശം

ബലാല്‍സംഗം ചെയ്യപ്പെടുമെന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ പുതിയ നിയമം അനുമതി നല്‍കുന്നുവെന്നും അക്രമിയെ വധിക്കാമെന്നും കൊലപാതകത്തിന് കേസെടുക്കില്ലെന്നുമാണ് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍. ഫേസ്ബുക്കിലും സമാനമായ ചില പ്രചാരണം നടക്കുന്നുണ്ട്.

ഇത് വ്യാജമെന്ന് ബോധ്യപ്പെട്ടു

ഇത് വ്യാജമെന്ന് ബോധ്യപ്പെട്ടു

ഹൈദരാബാദിലെ ബലാല്‍സംഗത്തിന്റെയും രാജ്യത്തെ സ്ത്രീ വിരുദ്ധ ആക്രമണത്തിന്റെ പ്രത്യേക സാഹചര്യത്തിന്റെയും പശ്ചാത്തലത്തില്‍ ഈ വ്യാജ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ എന്താണ് സത്യം എന്ന് അന്വേഷിച്ചപ്പോഴാണ് സന്ദേശം വ്യാജമാണെന്ന് ബോധ്യപ്പെട്ടത്.

2012ല്‍ തുടങ്ങിയ വ്യാജ പ്രചാരണം

2012ല്‍ തുടങ്ങിയ വ്യാജ പ്രചാരണം

ദില്ലിയില്‍ ഓടുന്ന ബസില്‍ വിദ്യാര്‍ഥിനി ക്രൂരമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയ സംഭവം നടന്നത് 2012ലാണ്. അന്ന് മുതല്‍ ഇതേ സന്ദേശം പ്രചരിക്കുന്നുണ്ട്. 2012ല്‍ ഫേസ്ബുക്കിലാണ് പ്രചരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അതിവേഗം കുതിക്കുന്നത് വാട്‌സ് ആപ്പിലാണെന്ന് മാത്രം.

 ഉള്ളടക്കം പൂര്‍ണമായും തെറ്റ്

ഉള്ളടക്കം പൂര്‍ണമായും തെറ്റ്

സന്ദേശത്തിലെ ഉള്ളടക്കം പൂര്‍ണമായും തെറ്റാണ്. പുതിയ നിയമം എന്ന പേരില്‍ പറയുന്നത് ഐപിസി 233 ആണ്. ഈ നിയമം സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുള്ളതല്ല. പകരം കള്ള നാണയങ്ങള്‍ സംബന്ധിച്ചും കള്ള നാണയങ്ങള്‍ ഇടപാട് നടത്തിയാലുള്ള ശിക്ഷ സംബന്ധിച്ചുമുള്ളതാണ്.

 സെക്ഷന്‍ 233ല്‍ പറയുന്നത് ഇതാണ്

സെക്ഷന്‍ 233ല്‍ പറയുന്നത് ഇതാണ്

കള്ള നാണയങ്ങള്‍ വാങ്ങുക, വില്‍ക്കുക, അതുപയോഗിച്ച് ഇടപാട് നടത്തുക എന്നിവയെല്ലാം കുറ്റകരമാണ് എന്നാണ് ഐപിസി 233 പറയുന്നത്. കള്ളനാണയത്തിന്റെ ഇടപാട് നടത്തിയാല്‍ മൂന്ന് വര്‍ഷം തടവും പിഴയും ലഭിക്കുമെന്നും ഐപിസി 233 വ്യക്തമാക്കുന്നു.

 സ്വയം പ്രതിരോധിക്കാം...

സ്വയം പ്രതിരോധിക്കാം...

ഈ നിയമമാണ് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി മോദി സര്‍ക്കാര്‍ പുതിയതായി കൊണ്ടുവന്നത് എന്ന് പ്രചരിപ്പിക്കുന്നത്. സ്വയം പ്രതിരോധവുമായി ബന്ധപ്പെട്ട് മറ്റൊരു നിയമം നിലവിലുണ്ട്. ഐപിസി സെക്ഷന്‍ 96 മുതല്‍ 106 വരെയാണ് സ്വയം പ്രതിരോധവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പറയുന്നത്.

 വ്യക്തിയുടെ അവകാശം

വ്യക്തിയുടെ അവകാശം

സ്വയം പ്രതിരോധിക്കുക എന്നത് വ്യക്തിയുടെ അവകാശമാണ്. സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനം കുറ്റകരമല്ലെന്ന് സെക്ഷന്‍ 96 വ്യക്തമാക്കുന്നു. ബലാല്‍സംഗം ചെയ്യുക എന്ന ലക്ഷ്യത്തോടെ വന്ന അക്രമിയെ പ്രതിരോധിക്കാമെന്നും സെക്ഷന്‍ 100 പറയുന്നു.

എന്താണ് ഐപിസി

എന്താണ് ഐപിസി

കുറ്റവും ശിക്ഷയും സംബന്ധിച്ച് വിശദീകരിക്കുന്നത് ഇന്ത്യന്‍ പീനല്‍ കോഡിലാണ്. പ്രഥമ നിയമ കമ്മീഷന്‍ 1843ലാണ് ഇത് തയ്യാറാക്കിയത്. 1860ലാണ് ഐപിസി നിലവില്‍ വന്നത്. അതിന് ശേഷം കാലാനുസൃതമായ മാറ്റങ്ങള്‍ ഐപിസിയില്‍ വരുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനും ശിക്ഷ വേഗത്തില്‍ നടപ്പാക്കുന്നതിനും ഐപിസിയില്‍ മാറ്റംവരുത്തുമെന്ന് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഗള്‍ഫില്‍ ആശങ്ക; ഖത്തര്‍ അമീര്‍ റുവാണ്ടയിലേക്ക്, ജിസിസി യോഗം സൗദിയില്‍ ആരംഭിക്കാനിരിക്കെ യാത്രഗള്‍ഫില്‍ ആശങ്ക; ഖത്തര്‍ അമീര്‍ റുവാണ്ടയിലേക്ക്, ജിസിസി യോഗം സൗദിയില്‍ ആരംഭിക്കാനിരിക്കെ യാത്ര

ചാണക്യതന്ത്രവുമായി അമിത് ഷാ; പൗരത്വ ബില്ല് രാജ്യസഭ കടക്കും, 132 അംഗങ്ങളുടെ പിന്തുണ ഉറപ്പിച്ചുചാണക്യതന്ത്രവുമായി അമിത് ഷാ; പൗരത്വ ബില്ല് രാജ്യസഭ കടക്കും, 132 അംഗങ്ങളുടെ പിന്തുണ ഉറപ്പിച്ചു

English summary
False Message in Whats app; New section 233 of IPC enacted by Modi govt to women safety
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X