കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്, വാര്‍ത്തയിലെ സത്യമിതാണ്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതുപോലെ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തയും പ്രചരിക്കുന്നത്. കൊറോണ വൈറസിനെ നേരിടാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയെന്നായിരുന്നു ഇന്ന് അവസാനമായി പുറത്തുവന്ന വ്യാജ പ്രചാരണം. ലോകാരോഗ്യ സംഘടന സര്‍ക്കുലര്‍ ഇറക്കിയെന്നാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചാരണം നടക്കുന്നത്.

fake news

എന്നാല്‍ ഇപ്പോഴിതാ മറ്റൊരു വ്യാജപ്രചാരണവും സോഷ്യല്‍ മീഡിയയില്‍ തലപൊങ്ങിയിരിക്കുകയാണ്. ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രഡിറ്റാവുമെന്നാണ് പ്രചരിക്കുന്ന സന്ദേശം.

ആരോഗ്യമന്ത്രാലയത്തിന്റേതായി പ്രചരിക്കുന്ന വ്യാജ ഉത്തരവില്‍ അഞ്ച് ദിവസത്തെ ശമ്പളമാണ് ക്രഡിറ്റാവുകയെന്ന് പറയുന്നു. കൊറോണയെ പ്രതിരോധിക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പെട്ടെന്ന് പുറത്തിറക്കിയ ഉത്തരവാണിതെന്നും പറയുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഈ തുക പോവുകയെന്നും പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു. അതേസമയം, പ്രചരിക്കുന്ന സന്ദേശത്തില്‍ വ്യാജമാണെന്ന് ആരോഗ്യമന്ത്രാലയ വക്താക്കള്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വമേധയ സംഭാവന ചെയ്യണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് ആരെയും നിര്‍ബന്ധിപ്പിച്ച് സംഭാവന ചെയ്യിക്കില്ലെന്നും സര്‍ക്കാര്‍ വ്ക്താക്കള്‍ അറിയിച്ചു. ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളം ഈ ഫണ്ടിലേക്ക് മാറ്റിയിട്ടില്ല. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്, അത്തരം അഭ്യൂഹങ്ങള്‍ ആരും വിശ്വസിക്കരുതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയെന്നാണ് നേരത്തെ പുറത്തുവന്ന വ്യാജ പ്രചാരണം.

Recommended Video

cmsvideo
കോറോണയുടെ കണ്ണും കാതും പൊട്ടിക്കുന്ന മോദിജി | Oneindia Malayalam

ലോകാരോഗ്യ സംഘടന സര്‍ക്കുലര്‍ ഇറക്കിയെന്നാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നത്. ഇതിന് ശേഷം 19 വരെ ചില ഇളവുകള്‍ നല്‍കുമെന്നാണ് പ്രചരിപ്പിക്കുന്നത്. ഏപ്രില്‍ 20 മുതല്‍ മെയ് 18 വരെയുള്ള ഒരു മാസം വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്നും പ്രചാരണമുണ്ട്. കൊറോണ രോഗ പ്രതിരോധത്തെ കുറിച്ചും വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.എന്നാല്‍ ഇത്തരം ഒരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ വിഭാഗം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജമാണ്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട ഒരു പ്രോട്ടോകോളും പുറത്തിറക്കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചു.

English summary
False Salaries Of Govt Employees Not Being Remitted Into PM Cares Fund Automatically
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X