• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭര്‍ത്താവിനെ പീഡിപ്പിച്ചാല്‍ ഭാര്യ ചെലവിന് കൊടുക്കണം

  • By Soorya Chandran

ഗാന്ധി നഗര്‍: വിവാഹ മോചനത്തിന് ശേഷം ഭര്‍ത്താവ് ഭാര്യക്ക് ചെലവിന് നല്‍കണം എന്നതാണല്ലോ സാധാരണ കീഴ് വഴക്കം. എന്നാല്‍ ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ മോചനം തേടിയ ഭര്‍ത്താവണെങ്കിലോ... ഭാര്യ തന്നെ ചെലവിന് കൊടുക്കേണ്ടി വരും. ഗാന്ധിനഗറി കുടുംബ കോടതി പറയുന്നത് അങ്ങനെയാണ്.

പഴയ ഒരു ക്രിക്കറ്റ് കളിക്കാരനായ ദല്‍ബീര്‍ സിങ്ങിനാണ് ഭാര്യ ചെലവ് കൊടുക്കണം എന്ന് കോടതി ഉത്തരവിട്ടത്. ഒരു അപകടത്തില്‍ പരിക്കേറ്റ ദല്‍ബീറിനെ ഭാര്യ ഇക്കണ്ട കാലം മാനസികവും ശാരീരികവും മാനസികവും ആയി പീഡിപ്പിക്കുകയായിരുന്നുവത്രെ.

ദല്‍ബീര്‍ സിങ് പണ്ട് ശരിക്കും ഒരു പുലിയായിരുന്നു. അണ്ടര്‍ 17 ക്രിക്കറ്റില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം വരെ കളിച്ചിട്ടുണ്ട്. പക്ഷേ 2002 ലാണ് ഒരു അപകടത്തിന്റെ രൂപത്തില്‍ ദുര്‍വിധി ദല്‍ബീര്‍ സിങിന്റെ ജീവിതത്തിലേക്ക് വന്നത്.

അപകടത്തെത്തുടര്‍ന്ന് ദല്‍ബീറിന്റെ നടത്തം ഊന്നുവടിയുടം സഹായത്തിലായി. എന്നാല്‍ വീട്ടിനകത്ത് ഊന്നുവടി ഉപയോഗിച്ച് നടക്കാന്‍ പോലും ഭാര്യ രജ്വീന്ദര്‍ കൗള്‍ സമ്മതിക്കാല്ലായിരുന്നത്രെ. അസുഖം വന്നാല്‍ ആശുപത്രിയിലും കൊണ്ടുപോകില്ല. വീട്ടിനുള്ളില്ട്ട് കൊടിയ പീഡനം.

സംഭവം എന്തായാലും നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അങ്ങനെയാണ് പലപ്പോഴും ദല്‍ബീറിന് ചികിത്സപോലും കിട്ടിയിരുന്നതത്രെ. 2006 ല്‍ ആണ് ദല്‍ബീര്‍ വിവാഹതിനായത്. പീഡന കഥ വിവാഹമോചന ഹര്‍ജിയായി കോടതിയിലെത്തിയപ്പോള്‍ ദല്‍ബീര്‍ സിങിന് അനുകൂലമായി സാക്ഷി പറയാന്‍ അയല്‍വാസിയായ ഒരു പോലീസുകാരനും ഉണ്ടായിരുന്നു.

മാസം 10000 രൂപവച്ച് ദല്‍ബീര്‍ സിങിന് ജീവനാശം നല്‍കണം എന്നാണ് ഗാന്ധി നഗര്‍ കുടുംബ കോടതി വിധിച്ചത്.

English summary
In a rare judgement on a divorce petition, a Gujarat court today ordered a woman to pay alimony to her physically challenged husband, a former cricketer, who accused her of causing physical and mental torture.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more