രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം, പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു
റാഞ്ചി: വിവാഹ പ്രായമാകാതെ മക്കളെ കെട്ടിച്ചു വിട്ടാല്‍ എന്താകും അവസ്ഥ. എല്ലാ രക്ഷിതാക്കള്‍ക്കും റാഞ്ചിയിലെ ഒരു കുടുംബത്തില്‍ നടന്ന സംഭവം ഒരു പാഠമായിരിക്കും. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇഷ്ടമില്ലാത്ത വിവാഹത്തിന് തയ്യാറായ പെണ്‍കുട്ടി ജീവനൊടുക്കുകയാണ് ചെയ്തത്. പതിനാറു വയസു മാത്രം പ്രായം വരുന്ന പെണ്‍കുട്ടിയാണ് വിവാഹശേഷം ആത്മഹത്യ ചെയ്തത്.
പത്താം ക്ലാസ് പഠനം പൂര്‍ത്തിയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച് അയക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് പൂജാ കുമാരി എന്ന പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിക്കുന്നത്. റാഞ്ചിയിലെ രാംഗാര്‍ഡ് ഗിഡി എന്ന സ്ഥലത്താണ് സംഭവം നടന്നത്.

തുടര്‍ന്ന് പഠിക്കണമെന്ന് വീട്ടുകാരോട് അപേക്ഷിച്ചിട്ടും നടന്നില്ല. ഒടുവില്‍ ഇഷ്ടമില്ലാത്ത വിവാഹത്തിന് പെണ്‍കുട്ടി ഒരുങ്ങി നില്‍ക്കുകയായിരുന്നു. സാമ്പത്തിക പ്രയാസം മൂലമാണ് പഠിക്കാന്‍ വിടാതിരുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയാണ് പെണ്‍കുട്ടി തീ കൊളുത്തി ജീവനൊടുക്കിയത്.
അമ്മ ജോലിക്ക് പോയ സമയമാണ് ആത്മഹത്യ ചെയ്തത്. സംഭവം വൈകിയാണ് അയല്‍വാസികള്‍ കാണുന്നത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications