ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്ത മുസ്ലിം കുടുംബത്തെ തീയറ്ററില്‍ നിന്നും ഇറക്കിവിട്ടു, വീഡിയോ!
സിനിമാ തീയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് ദേശഭക്തിയുടെ ചിഹ്നമാണോ. തീയറ്ററില്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നിന്നില്ലെങ്കില്‍ അത് കുറ്റമാണോ. നിയമവിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയിലാണ്. തീരുവനന്തപുരത്ത് സല്മാന് എന്ന ചെറുപ്പക്കാരന് ദേശീയഗാന വിവാദത്തില്‍ പെട്ടതോടെയാണ് മലയാളികള്‍ ഈ വിഷയം കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയത്.
ഇപ്പോഴിതാ ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റ് നിന്നില്ല എന്നാരോപിച്ച് ഒരു മുസ്ലിം കുടുംബത്തെ സിനിമാ തീയറ്ററില്‍ നിന്നും ഇറക്കിവിട്ടിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ സംഭവത്തിന്റെ വീഡിയോ. 2 മിനുട്ട് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഫേസ്ബുക്കിലും വാട്സ് ആപ്പിലുമായി പ്രചരിക്കുന്നത്.

എന്തിനാണീ ബഹളം
ദേശീയഗാനത്തെ ബഹുമാനിക്കണം എന്നത് പൗരന്മാരുടെ കടമയാണ്. എന്ന് കരുതി സിനിമാ തീയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതും ആളുകളെ എഴുന്നേറ്റ് നില്ക്കാന് നിര്‍ബന്ധിക്കുന്നതും എന്ത് ന്യായത്തിന്റെ പുറത്താണ് - ദേശീയഗാന വിവാദം കത്തിനിന്നപ്പോള്‍ ഉയര്‍ന്ന ഈ ചോദ്യം വീണ്ടും പ്രസക്തമാകും. ഈ വീഡിയോ കണ്ടാല്‍.

തട്ടിക്കയറലും ബഹളവും
ദേശീയഗാനത്തിനിടെ എഴുന്നേറ്റില്ല എന്ന് പറഞ്ഞ് ഒരു മുസ്ലിം കുടുംബത്തെ ആളുകള്‍ ചോദ്യം ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍. ഇവരെ തടയാന്‍ മറ്റ് ചിലര്‍ ശ്രമിക്കുന്നതും കാണാം.

ഇറക്കിവിട്ടതിന് കയ്യടി
തര്‍ക്കത്തിനൊടുവില്‍ കുടുംബത്തെ ഇറക്കിവിട്ടത് അവിടെ കൂടിനിന്നിരുന്ന ആളുകള്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. വീഡിയോ ഷെയറിങ് സൈറ്റായ യൂട്യൂബില്‍ നവംബര്‍ 29നാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.

മുംബൈയോ ബെംഗളൂരുവോ
എവിടെയാണ് ഈ സംഭവം നടന്നത് എന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമല്ല. ചിലര്‍ പറയുന്നു ഇത് മുംബൈ ആണെന്ന് മറ്റ് ചിലര്‍ പറയുന്നു ബെംഗളൂരു ആണെന്ന്
ഇതാണാ വീഡിയോ
ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്ത മുസ്ലിം കുടുംബത്തെ തീയറ്ററില്‍ നിന്നും ഇറക്കിവിട്ടതായി പ്രചരിക്കുന്ന വീഡിയോ ഇതാണ്. കാണൂ..

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications