കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പപ്പയുടെ എയ്ഞ്ചലിന് തിരിച്ചടി: ദേരാ സച്ചയുടെ തലപ്പത്ത് വളര്‍ത്തുമകന്‍ ജസ്മീത്, സ്വത്തുക്കള്‍ നഷ്ടം!

ചൊവ്വാഴ്ചയായിരുന്നു ജസ്മീതിനെ ദേരാ സച്ചാ തലവനായി നിയമിച്ചത്

Google Oneindia Malayalam News

Recommended Video

cmsvideo
ഗുര്‍മീതിന്റെ പിന്‍ഗാമി ജസ്മീത്, അച്ഛനെ വെല്ലും മകന്‍ | Oneindia Malayalam

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ആള്‍ദൈവം ഗുര്‍മീത് സിംഗ് അഴിക്കുള്ളിലായതോടെ ദേരാ സച്ചയുടെ തലപ്പത്തേയ്ക്ക് ആര് എത്തുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. വളര്‍ത്തുമകള്‍ ഹണി പ്രീതിന്‍റെ പേരായിരുന്നു ആദ്യം ഉയര്‍ന്നുവന്നിരുന്നതെങ്കിലും ഇതിനെയെല്ലാം തകിടം മറിച്ചുകൊണ്ട് ഗുര്‍മീതിന്‍റെ വളര്‍ത്തുമകന്‍ ജസ്മീത് ഇസ്മാനാണ് പിന്‍ഗാമിയായി അവരോധിക്കപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു ജസ്മീതിനെ ദേരാ സച്ചാ തലവനായി നിയമിച്ചത്.

വെള്ളിയാഴ്ച കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ച പ്രത്യേക സിബിഐ കോടതി തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കേസിലെ വിധി പ്രസ്താവിച്ചത്. രണ്ട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പത്ത് വര്‍ഷം വീതം കഠിന തടവ് അനുഭവിക്കാനും 30 ലക്ഷം രൂപ പിഴയായി സമര്‍പ്പിക്കാനുമാണ് കേിസില്‍ വിധി പ്രസ്താവിച്ച സിബിഐ ജഡ്ജി ജഗ്ദീപ് സിംഗ് വിധിച്ചത്.

ആരാണ് ജസ്മീന്തര്‍ സിംഗ്

ആരാണ് ജസ്മീന്തര്‍ സിംഗ്

പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് ഹര്‍മീന്ദര്‍ സിംഗിന്‍റെ മരുമകനാണ് വ്യാപാരി കൂടിയായ ജസ്മീന്തര്‍ സിംഗ്. നേരത്തെ ഗുര്‍മീത് സിംഗിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ച സമയത്ത് ജസ്മീന്തറിന്‍റെ പേര് ഉയര്‍ന്നുവന്നിരുന്നുവെങ്കിലും ഹണി പ്രീതിനോടുള്ള ഗുര്‍മീതിന്‍റെ താല്‍പ്പര്യക്കൂടുതലാണ് ഇതിന് വിലങ്ങുതടിയായത്.

കോടികളുടെ സ്വത്തുക്കള്‍

കോടികളുടെ സ്വത്തുക്കള്‍

പഞ്ചാബിലെ സിര്‍സയിലുള്ള ദേരാ സച്ചാ ആസ്ഥാനം ആഢംബര വാഹനങ്ങള്‍, മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, സ്റ്റേഡിയം എന്നിവ ഉള്‍പ്പെട്ടതാണ്. ഇതിനെല്ലാം പുറമേ പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ദേരാ സച്ചയ്ക്ക് സ്വത്തുക്കളുണ്ട്. ഗുര്‍മീതിന്‍റെ പിന്‍ഗാമിയായി അവരോധിക്കപ്പെട്ടതോടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളും ജസ്മീതിന്‍റെ കൈകളിലെത്തും.

 ഹണിപ്രീതിനോട് അടുപ്പക്കൂടുതല്‍

ഹണിപ്രീതിനോട് അടുപ്പക്കൂടുതല്‍

ദത്തുപുത്രിയായ ഹണി പ്രീതിനോട് അടുപ്പക്കൂടുതലുള്ള ഗുര്‍മീത് സിംഗ് റോത്തഗ് ജയിലിലായിരിക്കെ മകളെ തനിക്കൊപ്പം പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതരെയും സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ജയിലില്‍ സിംഗിനൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ഹണി പ്രീതും ആവശ്യമുന്നയിച്ചിരുന്നു. ഹണിപ്രീതിനെ കൂടെ താമസിപ്പിക്കാന്‍ കോടതിയുടെ അനുമതിയുണ്ടെന്ന് പറഞ്ഞ് ജയില്‍ അധികൃതരെ തെറ്റിദ്ധരിപ്പിക്കാനും ഗുര്‍മീത് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളെ പുരുഷന്‍മാരുടെ ജയിലില്‍ സഹായിയായി അനുവദിക്കാന്‍ പറ്റില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 അച്ഛനും മകളും തന്നെയോ

അച്ഛനും മകളും തന്നെയോ

പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീത് ഇന്‍സാന്റെ ശരിയായ പേര്. ഗുര്‍മീത് മകളായി ദത്തെടുത്തതിന് ശേഷം ആണ് ഹണിപ്രീത് ഇന്‍സാന്‍ എന്ന പേര് സ്വീകരിച്ചത്. ഗുര്‍മീതും ദത്തുപുത്രി ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നാണ് ഹണിപ്രീതിന്‍റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ആരോപിക്കുന്നത്. ഇന്ത്യടുഡേ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹണിപ്രീതിനെ ഗുര്‍മീത് ദത്തെടുത്തതിന് ശേഷം ആയിരുന്നു ഈ സംഭവങ്ങള്‍ എല്ലാം നടന്നത്. തുടര്‍ന്ന് 2012 ല്‍ വിശ്വാസ് ഗുപ്ത ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചും, ഗുര്‍മീത് തന്റെ ഭാര്യയെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ് എന്ന് ആരോപിച്ചും ഹൈക്കോടതിയെ സമീപിച്ചു.

 20 വര്‍ഷം തടവ്

20 വര്‍ഷം തടവ്

വെള്ളിയാഴ്ച കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ച പ്രത്യേക സിബിഐ കോടതി തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കേസിലെ വിധി പ്രസ്താവിച്ചത്. രണ്ട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പത്ത് വര്‍ഷം വീതം കഠിന തടവ് അനുഭവിക്കാനും 30 ലക്ഷം രൂപ പിഴയായി സമര്‍പ്പിക്കാനുമാണ് കേിസില്‍ വിധി പ്രസ്താവിച്ച സിബിഐ ജഡ്ജി ജഗ്ദീപ് സിംഗ് വിധിച്ചത്.

പൊട്ടിക്കരഞ്ഞ് ആള്‍ദൈവം

പൊട്ടിക്കരഞ്ഞ് ആള്‍ദൈവം

ബലാത്സംഗക്കേസില്‍ ശിക്ഷാ വിധി കേട്ട് പൊട്ടിക്കരഞ്ഞ സിംഗ് കോടതിയില്‍ മാപ്പപേക്ഷിച്ചുകൊണ്ട് നാടകീയ രംഗങ്ങളും സൃഷ്ടിച്ചിരുന്നു. അതിനിടെ അഴിക്കുള്ളില്‍ കിടക്കുന്ന ഗുര്‍മീതിന്‍റെ ആരോഗ്യസ്ഥികള്‍ വിലയിരുത്താന്‍ സഹായികളെ നിര്‍ത്തണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. കലശലായ നടുവേദനയും തലവേദനയും റാം സിങ്ങിനെ അലട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പെരുമാറ്റം കാട്ടുമൃഗത്തെ പോലെയായിരുന്നുവെന്നാണ് വിധി പ്രസ്താവിക്കവേ ജഡ്ജി ചൂ​ണ്ടിക്കാണിച്ചത്.

 മാപ്പാക്കണം കേണപേക്ഷിച്ച് സിംഗ്

മാപ്പാക്കണം കേണപേക്ഷിച്ച് സിംഗ്

നിരപരാധിയാണ്, പൊറുക്കണം... ശിക്ഷ അറിഞ്ഞതിനു ശേഷം താന്‍ നിരപരാധിയാണ്, തന്നെ വെറുതെ വിടണമെന്നാണ് റാം സിങ്ങ് കരഞ്ഞുകൊണ്ട് പറഞ്ഞത്. നാടകീയ രംഗങ്ങള്‍ കോടതിമുറിയില്‍ അരങ്ങേറി. എന്നാല്‍ റാം സിങ്ങിന്റെ പെരുമാറ്റം കാട്ടുമൃഗത്തെപ്പോലെ ആയിരുന്നുവെന്നാണ് വിധി പ്രസ്താവിച്ച ജസ്റ്റിസ് ജഗ്ദീപ് സിങ്ങ് പറഞ്ഞത്.

ദയ പ്രതീക്ഷിക്കണ്ട

ദയ പ്രതീക്ഷിക്കണ്ട

യാതൊരുവിധ ദാക്ഷിണ്യവും അര്‍ഹിക്കാത്ത കുറ്റമാണ് ഗുര്‍മീത് സിംഗ് ചെയ്തതെന്ന് ചൂണ്ടിക്കാണിച്ച ജസ്റ്റിസ് ജഗ്ദീപ് സിങ്ങ് ഗുര്‍മീത് മനുഷ്യത്വമില്ലാത്തയാളാണെന്നും സ്വഭാവത്തില്‍ കാരുണ്യം എന്നൊന്നില്ലെന്നും വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇയാള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും സ്റ്റിസ് ജഗ്ദീപ് സിങ്ങ് പറഞ്ഞു.

പ്രായം ചെവിക്കൊണ്ടില്ല

പ്രായം ചെവിക്കൊണ്ടില്ല

50 കാരനായ ഗുര്‍മീത് സിംഗിന്‍റെ പ്രായം പരിഗണിച്ച് ശിക്ഷ ഇളവ് നല്‍കണമെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല. നേരത്തെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയില്‍ കഴിഞ്ഞിരുന്ന സിംഗിനെ റോഹ്തക് ജയിലില്‍ പ്രത്യേക വിഐപി പരിഗണനകളൊന്നും തന്നെ ലഭിക്കില്ല. മറ്റു തടവുപുള്ളികള്‍ക്കു ലഭിക്കുന്ന പരിഗണനകള്‍ മാത്രമേ നല്‍കാവൂ എന്നാണ് കോടതിവിധി.

 മകള്‍ക്കൊപ്പം തങ്ങാന്‍ ആവശ്യം

മകള്‍ക്കൊപ്പം തങ്ങാന്‍ ആവശ്യം

പഞ്ച്കുളയിലെ കോടതിയില്‍ നിന്ന് റോഹ്തക്കിലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുര്‍മീതിനൊപ്പം ഗസ്റ്റ് ഹൗസില്‍ തങ്ങണം എന്ന് ഹണിപ്രീത് വാശിപിടിച്ചിരുന്നായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് പേരും ഒരു ഗസ്റ്റ് ഹൗസില്‍ രണ്ട് മണിക്കൂറോളം രഹസ്യമായി ചെലവഴിച്ചതായും ആക്ഷേപം ഉണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജയിലില്‍ മകള്‍ക്കൊപ്പം തങ്ങാന്‍ അനുവദിക്കണമെന്നവശ്യപ്പെട്ട് സിംഗ് ജയില്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയ താരം

സോഷ്യല്‍ മീഡിയ താരം

സോഷ്യല്‍ മീഡിയയിലെ താരമാണ് ഹണിപ്രീത് സിങ്. പപ്പയുടെ സ്വന്തം ഏഞ്ചല്‍ എന്നാണ് ഫേസ്ബുക്കില്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ അഞ്ചലക്ഷത്തിലധികം ലൈക്കുകളുണ്ട് ഹണിപ്രീതിന്റെ പേജിന്. ട്വിറ്ററില്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ ഹണിപ്രീതിനെ പിന്തുടരുന്നുണ്ട്.

English summary
Even as speculations are rife as to who will succeed Dera Sacha Sauda chief Gurmeet Ram Rahim Singh, dera sources have denied any move to appoint the next chief.Nevertheless, the names of dera head’s son Jasmeet Singh, his adopted daughter Honeypreet and dera chairperson Vipassana Insan are doing the rounds.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X