പുതിയ ബൈക്കിലെ ആദ്യ യാത്ര അപകടത്തിലേക്ക്, നാലംഗ കുടുംബത്തിന് ഗുരുതര പരുക്ക്
പുതുതായി വാങ്ങിയ ബൈക്കില്‍ ആദ്യ സവാരിക്കിറങ്ങിയ നാലംഗ കുടും ബം അപകടത്തില്‍പ്പെട്ടു. അച്ഛനും അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ഗുരുതര പരുക്ക്.ബൈക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇന്‍ഡോര്‍ : പുതിയ ബൈക്കിലെ ആദ്യ യാത്ര അപകടത്തില്‍ കലാശിച്ചു. ഇന്‍ഡോറിലാണ് സംഭവം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
പുതിയതായി വാങ്ങിയ ബൈക്കില്‍ ആദ്യയാത്രയ്ക്ക് ഇറങ്ങിയതായിരുന്നു കുടുംബം. ഇന്‍ഡോറിലെ ഒമാക്‌സെ സിറ്റി 1ന് സമീപത്തെ ബൈപാസില്‍ വച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂ ട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ പിതാവും മുന്നിലിരിക്കുകയായിരുന്ന ഇളയകുട്ടിക്കും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളുടെ ഭാര്യയും മൂത്ത കുട്ടിയും ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണു. ഇവര്‍ക്ക് കൈക്കും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്.
അപകടം നടന്ന ഉടന്‍ തന്നെ ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഇവരെ അടുത്തുള്ള എംവൈഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications