• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഹാര്‍ പിടിക്കാന്‍ കളി തുടങ്ങി കോണ്‍ഗ്രസ്; പ്രശസ്ത സിനിമാ താരം ഉള്‍പ്പടേയുള്ളവര്‍ പാര്‍ട്ടിയില്‍

പട്ന: ബിഹാറിലെ പ്രമുഖ കക്ഷികളെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങള്‍ സജീവമാക്കുകയാണ്. ഭരണപക്ഷത്ത് ബിജെപിക്കും ജെഡിയുവിനും ഇടയില്‍ സീറ്റ് വീതം വെപ്പ് സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. എല്‍ജെപിയുടെ കാര്യത്തില്‍ മാത്രമാണ് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നത്. മറുവശത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യം രൂപീകരിച്ച് പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസിന്‍റെയും ആര്‍ജെഡിയുടേയും നീക്കം. തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായി കൂടുതല്‍ സെലിബ്രറ്റികളേയും കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തിലെത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്.

സുദീപ് പാണ്ഡെ

സുദീപ് പാണ്ഡെ

പ്രശസ്ത ഭോജ്പുരി സിനിമ താരം സുദീപ് പാണ്ഡെയാണ് ബുധനാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പട്നയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് സിനിമാ താരത്തിന് പാര്‍ട്ടിയിലേക്ക് ഗംഭീര സ്വീകരണവും നല്‍കി. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണം സജീവ ചര്‍ച്ചാ വിഷയമായ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുദീപിന്‍റെ പാര്‍ട്ടിയിലേക്കുള്ള കടന്നവരവ് കോണ്‍ഗ്രസിന് ഗുണകരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സുശാന്തിനായി

സുശാന്തിനായി

സുശാന്ത് സിങിന്‍റെ മരണത്തിന്‍റെ നിഗൂഢത പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തുടക്കം മുതല്‍ സജീവമായി രംഗത്തുണ്ടായിരുന്ന വ്യക്തിയാണ് സൂദീപ് പാണ്ഡെ. മുംബൈയില്‍ വന്‍കിട പ്രൊഡക്ഷന്‍ ഹൗസുകള്‍ വിഷയത്തില്‍ പ്രതിഷേധം നടത്തുന്നവരെ ചൂഷണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സ്വീകരണം

സ്വീകരണം

സാദാകത്ത് ആശ്രമത്തിലെ പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് സുദീപ് പാണ്ഡെ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മദൻ മോഹൻ, ാ, മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, രാജ്യസഭാ എംപി അഖിലേഷ് പ്രസാദ് സിംഗ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിന്‍റെ ചുമതലയുള്ള പാർലമെന്റ് അംഗം ശക്തി സിംഗ് ഗോഹിൽ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ദേശീയ നേതൃത്വം

ദേശീയ നേതൃത്വം

കോൺഗ്രസ് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ വ്യക്തിപരമായി ഞാന്‍ പ്രചോദിതനാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം പൊതുജനക്ഷേമത്തിനായി നിരവധി പദ്ധതികളാണ് മുന്നോട്ട് വെക്കുന്നത്. ആ പാര്‍ട്ടിയില്‍ ഒരു സാധാരണ അംഗമായി പ്രവര്‍ത്തിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നു. നിതീഷ് കുമാർ സർക്കാർ 15 വർഷമായി ബീഹാർ ഭരിച്ചു കൊണ്ടിരിക്കുന്നു, ഇപ്പോൾ അത് മാറ്റത്തിനുള്ള സമയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാര്‍ട്ടി അനുവദിക്കുകയാണെങ്കില്‍

പാര്‍ട്ടി അനുവദിക്കുകയാണെങ്കില്‍

രാഷ്ട്രീയത്തിൽ തനിക്ക് ഒരു ഗോഡ്ഫാദറും ഇല്ല. കോൺഗ്രസ് പാർട്ടിയിലെ നിരവധി നേതാക്കളെ ഞാൻ ഇതിനോടകം കണ്ട് സംസാരിച്ചു, എല്ലാവരും എനിക്ക് ആശംസകളും അനുഗ്രഹം നൽകി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം എനിക്ക് മുന്നിലുണ്ട്. പാര്‍ട്ടി അനുവദിക്കുകയാണെങ്കില്‍ മത്സരിക്കാന്‍ ഞാന്‍ തയ്യാറാണ്. തീരുമാനം പാര്‍ട്ടിയാണ് പ്രഖ്യാപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രിയ സിനിമകളിൽ

ജനപ്രിയ സിനിമകളിൽ

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടി നിര്‍ദേശിച്ച ഉന്നതസ്ഥാനം നിലവില്‍ ഞാന്‍ ഏറ്റെടുത്തിട്ടില്ലെന്നും പ്രവര്‍ത്തന പരിചയത്തിന് ശേഷം അതേകുറിച്ച് ആലോചിക്കുമെന്നു അദ്ദേഹം പറഞ്ഞു. 40 ലധികം ജനപ്രിയ സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച താരമാണ് സുദീപ് പാണ്ഡെ.

പുതിയ ഊര്‍ജ്ജം

പുതിയ ഊര്‍ജ്ജം

പാണ്ഡെയുടെ കടന്നു വരവ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം നല്‍കും, പ്രത്യേകിച്ച് ഗ്രാമങ്ങളില്‍. ജനങ്ങള്‍ക്കിടയിലെ അദ്ദേഹത്തിന്‍റെ സ്വീകാര്യത വോട്ടാക്കി മാറ്റാമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. വിജയസാധ്യതയുള്ള താരം എന്ന നിലയില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലും സുദീപ് ഇടം പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

കോണ്‍ഗ്രസിന് 26

കോണ്‍ഗ്രസിന് 26

2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ സഖ്യത്തിന്റെ (മഹാഗത്ബന്ധൻ) ഭാഗമായി മത്സരിച്ച കോണ്‍ഗ്രസിന് 26 സീറ്റുകളിലായിരുന്നു വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ ഇത്തവണ ഇതിലും മികച്ച വിജയം കരസ്ഥമാക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും നേതാക്കള്‍ പറയുന്നു.

ചര്‍ച്ചകള്‍

ചര്‍ച്ചകള്‍

അതേസമയം, ബിഹാറില്‍ മറ്റ് കക്ഷികളുമായുള്ള കോണ്‍ഗ്രസിന്‍റെയും ആര്‍ജെഡിയുടേയും സീറ്റ് വീതം വെയ്പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ 243 നിയമസഭാ സീറ്റുകളിൽ 163 സീറ്റുകളുടെ വിഭജനം ആർജെഡിയുടെയും 80 സീറ്റുകളുടെ വിഭജനം കോൺഗ്രസിന്‍റേയും ഉത്തരവാദിത്തമാണെന്ന ധാരണയില്‍ നേരത്തെ ഇരു പാര്‍ട്ടികളും എത്തിയിരുന്നു.

കോണ്‍ഗ്രസിന്‍റെ 80

കോണ്‍ഗ്രസിന്‍റെ 80

ഇടതുപാര്‍ട്ടികളായ സിപിഎമ്മും സിപിഐയും സഖ്യത്തിന്‍റെ ഭാഗമാവുമെന്ന് ധാരണയായിട്ടുണ്ട്. സീറ്റിന്‍റെ കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. കോണ്‍ഗ്രസിന് അനുവദിച്ച 80 ല്‍ നിന്നാണ് ഇടതുപാര്‍ട്ടികള്‍ക്ക് സീറ്റുകള്‍ നല്‍കേണ്ടതെന്നാണ് നിലവിലെ ധാരണ. അതേസമയം സിപിഐ (എംഎൽ) ഈ സഖ്യത്തിന്റെ ഭാഗമാകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല...

cmsvideo
  Rahul Gandhi again questions government on Chinese aggression in Ladakh | Oneindia Malayalam
  എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നത

  എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നത

  അതിനിടെ എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നത ശക്തമായ സാഹചര്യത്തില്‍ എല്‍ജെപി അവിടുന്ന് പുറത്ത് വരുമോയെന്നതും എല്‍ജെപിയും കോണ്‍ഗ്രസ് പരിശോധിക്കുന്നുണ്ട്. ജെഡിയു തലവനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ എൽജെപി നേതാവ് ചിരാഗ് പസ്വാൻ രംഗത്തെയിരുന്നു. നിതീഷിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിനെതിരെ എൽജെപിയിൽ എതിർപ്പും ശക്തമാണ്.

  സ്വർണം, റോളക്സ് വാച്ച്; തട്ടിപ്പിന് ശ്രമിച്ച മദാമ്മയ്ക്ക് എട്ടിന്‍റെ പണി നല്‍കി കോഴിക്കോടുകാരന്‍

  English summary
  Bhojpuri filim star Sudip Pandey joins Congress in bihar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X