പൂര്‍ത്തിയാക്കിയത് 16000 ഹൃദയ ശസ്ത്രക്രിയകള്‍; യുവഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു, ഞെട്ടല്‍!!
അഹമ്മദാബാദ്: ജാംനഗറിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധനായ ഗൗരവ് ഗാന്ധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മെഡിക്കല്‍ ലോകം. 41 കാരനായ ഗൗരവ് ഗാന്ധി തന്റെ ചെറിയ സര്‍വീസ് കാലയളവില്‍ തന്നെ 16000 ത്തിലേറെ ഹൃദയ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി പതിവ് പോലെ ഉറങ്ങാന്‍ കിടന്നതായിരുന്നു ഗൗരവ് ഗാന്ധി. ചൊവ്വാഴ്ച രാവിലെ ഏറെ വൈകിയിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെ വീട്ടുകാര്‍ പോയി വിളിക്കുകയായിരുന്നു. ഈ സമയം അബോധാവസ്ഥയിലായിരുന്നു ഗൗരവ് ഗാന്ധി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

Image Credit: Facebook@Gaurav Gandhi
പാലസ് റോഡിലാണ് അപ്പാര്‍ട്ട്മെന്റിലാണ് ഗൗരവ് താമസിക്കുന്നത്. പതിവ് പോലെ അത്താഴം കഴിച്ച് കിടക്കാന്‍ പോയതായിരുന്നു ഗൗരവ് എന്നും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ഒരു അസ്വാസ്ഥ്യവും അനുഭവപ്പെട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. അസ്വസ്ഥത വല്ലതും ഉള്ളതായി ഗൗരവ് ഗാന്ധിയും വീട്ടുകാരോട് പറഞ്ഞിരുന്നില്ല. എല്ലാ ദിവസവും ആറ് മണിക്ക് എഴുന്നേല്ക്കുന്ന ഗൗരവ് ഇന്നലെ ഏഴ് മണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെയാണ് വീട്ടുകാര്‍ പോയി നോക്കുന്നത്.
അതേസമയം ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ഗൗരവ് മരിച്ചത് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അബോധാവസ്ഥയിലാണ് ഗൗരവ് ഗാന്ധിയെ ജാംനഗറിലെ എം പി ഷാ മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്. ആശുപത്രിയില്‍ എത്തിച്ച് 45 മിനിറ്റിനുള്ളില്‍ അദ്ദേഹം മരിക്കുകയായിരുന്നു എന്ന് മെഡിക്കല്‍ കോളേഡ് ഡീന്‍ ഡോ. നന്ദിനി ദേശായി പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.
എന്നാല്‍ പ്രാഥമിക നിഗമനങ്ങള്‍ സൂചിപ്പിക്കുന്നത് ഗൗരവ് ഗാന്ധിക്ക് ഹൃദയസ്തംഭനമുണ്ടായി എന്നാണെന്നും ഡോ. നന്ദിനി ദേശായി പറഞ്ഞു. ജാംനഗറില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി ഗൗരവ് ഗാന്ധി അഹമ്മദാബാദില്‍ നിന്നാണ് കാര്‍ഡിയോളജിയില്‍ വൈദഗ്ധ്യം നേടിയത്. ഹൃദയാരോഗ്യത്തെക്കുറിച്ചും പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുന്ന 'ഹാര്‍ട്ട് അറ്റാക്ക്സ്' കാമ്പെയ്നില്‍ സജീവമായി പങ്കെടുത്തയാളായിരുന്നു ഗൗരവ് ഗാന്ധി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications