Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശസ്ത ഹാസ്യതാരം രാജു ശ്രീവാസ്തവ അന്തരിച്ചു: പാകിസ്താനില്‍ നിന്നും ഭീഷണി നേരിട്ട താരം

ദില്ലി: പ്രശസ്ത ഹാസ്യനടൻ രാജു ശ്രീവാസ്തവ അന്തരിച്ചു. 58 വയസ്സായിരുന്നു. ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ചാണ് അന്ത്യം. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം പത്തിനായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജിമ്മിൽ ട്രെഡ്മിലില്‍ ഓടുന്നതിനിടെയായിരുന്നു രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. ഇന്ന് രാവിലെയോടെ കുടുംബമാണ് താരം മരണപ്പെട്ടതായി മാധ്യമങ്ങളെ അറിയിച്ചത്.

വെന്റിലേറ്റർ സഹോയത്തോടെ ചികിത്സ

വെന്റിലേറ്റർ സഹോയത്തോടെ ചികിത്സ തുടർന്നിരുന്ന താരത്തിന് 15 ദിവസത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. എന്നാല്‍, സെപ്റ്റംബർ 1 ന്, അദ്ദേഹത്തിന് 100 ഡിഗ്രി വരെ ഉയർന്ന പനി ബാധിച്ചു. ഇതേ തുടർന്ന് അദ്ദേഹത്തെ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു

ദ ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് എന്ന ടാലന്റ്

ദ ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് എന്ന ടാലന്റ് ഷോയിലൂടെ സ്റ്റാൻഡ്-അപ്പ് കോമഡിയിലേക്ക് കടന്നുവന്ന അദ്ദേഹം പരിപാടിയിലെ സെക്കൻഡ് റണ്ണറപ്പായി മാറിയിരുന്നു. ബിഗ് ബോസ് ഹിന്ദി സീസണ്‍ 3 യിലെ ഒരു പ്രധാന മത്സരാർത്ഥി കൂടിയായിരുന്നു അദ്ദേഹം. 60 ദിവസത്തിലധികം ഷോയില്‍ തുടരാന്‍ സാധിച്ച ശ്രീവാസ്തവ അടുത്തതായി പങ്കെടുത്ത കോമഡി കാ മഹാ മുഖബാല എന്ന കോമഡി ഷോയും ഏറെ ശ്രദ്ധേയമായിരുന്നു.

ബോളിവുഡ് സിനിമകളിൽ ചെറിയ വേഷങ്ങൾ

ബോളിവുഡ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. രാജശ്രീ പ്രൊഡക്ഷൻസ് സിനിമയായ മൈനേ പ്യാർ കിയയിലും, ബാസിഗർ, ബോംബെ ടു ഗോവ തുടങ്ങിയ വിവിധ സിനിമകളിലും അദ്ദേഹം ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ആംദാനി അത്തണ്ണി ഖർച്ച റുപയ്യ എന്ന ബോളിവുഡ് സിനിമയിൽ പ്രധാന നടനായു അദ്ദേഹം അഭിനയിച്ചു.

നാച്ച് ബലിയേ സീസൺ 6-ല്‍

2013-ൽ, രാജു ഭാര്യയ്‌ക്കൊപ്പം, സ്റ്റാർപ്ലസിലെ ദമ്പതികളുടെ നൃത്ത പരിപാടിയായ നാച്ച് ബലിയേ സീസൺ 6-ല്‍ പങ്കെടുത്തിരുന്നു. പിന്നീട് കോമഡി നൈറ്റ്‌സ് വിത്ത് കപിൽ എന്ന പരിപാടിയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലൈഫ് ഓകെയിൽ സംപ്രേഷണം ചെയ്ത ഒരു സ്റ്റാൻഡ്-അപ്പ് കോമഡി ഷോ ആയിരുന്നു അത്. പ്രശസ്ത ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്ങും ഷോയിബ് അക്തറും വിധി കർത്താക്കളായ പരിപാടി കൂടിയായിരുന്നു ഇത്.

കലാരംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക്

കലാരംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്ന ഒരു നേതാവ് കൂടിയാണ് അദ്ദേഹം. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി ശ്രീവാസ്തവയെ കാൺപൂരിൽ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ 2014 മാർച്ച് 11-ന് പാർട്ടിയുടെ പ്രാദേശിക യൂണിറ്റുകളിൽ നിന്ന് തനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ശ്രീവാസ്തവ ടിക്കറ്റ് തിരികെ നൽകി. ഇതിന് പിന്നാലെ 2014 മാർച്ച് 19-ന് അദ്ദേഹം ബി ജെ പിയില്‍ ചേരുകയും ചെയ്തു.

1993 ജൂലൈ 1 ന് ലഖ്‌നൗവിൽ നിന്നുള്ള ശിഖയെ

1993 ജൂലൈ 1 ന് ലഖ്‌നൗവിൽ നിന്നുള്ള ശിഖയെ വിവാഹം കഴിച്ച ശ്രീവാസ്തവക്ക് അന്താര, ആയുഷ്മാൻ എന്നീ രണ്ട് കുട്ടികളാണുള്ളത്. 2010-ൽ, അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെയും പാകിസ്ഥാനെയും കുറിച്ച് ഷോയ്ക്കിടെ തമാശ പറയരുതെന്ന് ആവശ്യപ്പെട്ട ശ്രീവാസ്തവിന് പാകിസ്ഥാനിൽ നിന്ന് ഭീഷണി കോളുകൾ ലഭിച്ചിരുന്നു.
.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+