India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തിൽ വച്ച് തടഞ്ഞതെന്തിന്?

Google Oneindia Malayalam News

ന്യൂഡൽഹി: മാധ്യമപ്രവര്‍ത്തകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമ‌‌ർശകയുമായ റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തില്‍ വച്ച് തടഞ്ഞു. ലണ്ടനിൽ നടക്കുന്ന അന്താരാഷ്ട്ര ജേണലിസം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു സംഭവം. വിമാനത്താവളത്തിൽ വച്ച് ഇമി​ഗ്രേഷൻ തന്നെ തടഞ്ഞെന്ന് റാണ അയ്യൂബ് ട്വീറ്റ് ചെയ്തു. റാണ അയ്യൂബിന് എതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിശദീകരണം.

താൻ ലണ്ടനിലേക്ക് പോകുന്ന വിവരം ആഴ്ചകള്‍ക്ക് മുമ്പ് തന്നെ അധികൃതരെ അറിയിച്ചിരുന്നുവെന്ന് റാണ അയ്യൂബ് പറയുന്നു. യാത്ര തടഞ്ഞുകൊണ്ട് ഇഡി തനിക്ക് സമൻസ് നോട്ടീസ് അയച്ചുവെന്ന് റാണ അയ്യൂബ് പറയുന്നു. വിമാനത്താവളത്തിൽ തടഞ്ഞതിന് ശേഷമാണ് ഇത്തരത്തിലുള്ള നോട്ടീസ് തനിക്ക് ലഭിച്ചതെന്നും റാണ ട്വീറ്റിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് പ്രഭാഷണം നടത്താനാണ് റാണ അയ്യൂബിന് അന്താരാഷ്ട്ര ജേര്‍ണലിസം ഫെസ്റ്റിവലില്‍ ക്ഷണം ഉണ്ടായിരുന്നത്. വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജേണലിസ്റ്റ്‌സ്, വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും റാണ അയ്യൂബിനെ ബ്രിട്ടനിലേക്ക് ക്ഷണിച്ചു. ഇഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയാണ് റാണ അയ്യൂബ്. കൊവിഡ് കാലയളവിൽ ദുരിതാശ്വാസത്തിനായി സംഭാവന ശേഖരിച്ച സമയത്ത് റാണ അയ്യൂബ് വിദേശ ധനസഹായ നിയമങ്ങൺ ലംഘിച്ചുവെന്നാണ് കേസ്. ഏപ്രില്‍ ഒന്നിന് ഇ ഡി ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

ഇമ്രാന്‍ ഖാന്‍ വീഴും; എംക്യുഎം പിന്തുണ പിന്‍വലിച്ചു... പാകിസ്താനില്‍ വീണ്ടും അസ്ഥിരതഇമ്രാന്‍ ഖാന്‍ വീഴും; എംക്യുഎം പിന്തുണ പിന്‍വലിച്ചു... പാകിസ്താനില്‍ വീണ്ടും അസ്ഥിരത

ഗുജറാത്തില്‍ നടന്ന വംശഹത്യയുടെ വിവരങ്ങൺ ലോകത്തെത്തിച്ച പ്രശസ്ത മാധ്യമ പ്രവര്‍ത്തകയാണ് റാണാ അയ്യൂബ്. തെഹല്‍ക്ക മാഗസനില്‍ പ്രവര്‍ത്തിച്ചിരുന്ന റാണാ അയ്യൂബ് 2010-11 വര്‍ഷങ്ങളില്‍ ഗുജറാത്ത് കലാപങ്ങളെക്കുറിച്ച് നടത്തിയ ഒളിക്യാമറാ അന്വേഷണത്തിന്റെ ടേപ്പുകള്‍ അധികരിച്ചു എഴുതിയ പുസ്തകമാണ് 'ഗുജറാത്ത് ഫയല്‍: അനാട്ടമി ഓഫ് എ കവറപ്പ്'. രാഷ്ട്രീയ സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മുന്‍നിര പ്രസാധകരൊന്നും പ്രസിദ്ധീകരിക്കാതിരുന്ന പുസ്തകം റാണ സ്വന്തം നിലയില്‍ പുറത്തിറക്കുകയായിരുന്നു.

സുപ്രീംകോടതി വിധി ബലമായി; സില്‍വര്‍ ലൈന്‍ സര്‍വെ ഇന്ന് വീണ്ടും തുടങ്ങുംസുപ്രീംകോടതി വിധി ബലമായി; സില്‍വര്‍ ലൈന്‍ സര്‍വെ ഇന്ന് വീണ്ടും തുടങ്ങും

cmsvideo
  മാസ്‌ക് ഇല്ലാത്തതിന് പിഴയായി കേരളത്തിന് 213 കോടി രൂപ

  ഗുജറാത്തിലെ വംശഹത്യയും വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലും ഉന്നതരുടെ പങ്കിനെ തുറന്നുകാട്ടുന്ന പുസ്തകം ഇംഗ്‌ളീഷ് , ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 16 ഭാഷകളിലേക്കാണ് പുസ്തകം പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്നത്. 'ഗുജറാത്ത് ഫയല്‍-മൂടിവെക്കപ്പെട്ട സത്യങ്ങള്‍' എന്ന പേരില്‍ മലയാളത്തില്‍ പ്രതീക്ഷാ ബുക്‌സാണ് പുറത്തിറക്കിയത്.

  English summary
  Famous journalist Ayyub Stopped At Mumbai Airport
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X