കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രുമുഖ പിന്നണി ഗായിക അനുരാധ പഡ്​​വാളിന്‍റെ മകനും സംഗീതജ്ഞനുമായ ആദിത്യ അന്തരിച്ചു

Google Oneindia Malayalam News

മുംബൈ: പ്രശസ്ത പിന്നണി ഗായിക അനുരാധ പഡ്​വാളിൻെറ മകനും സംഗീതജ്ഞനുമായ ആദിത്യ പഡ്​വാൾ അന്തരിച്ചു. 35 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖം ബാധിച്ച ആദിത്യ പഡ്വാള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നിരവധി ബോളിവുഡ് സംഗീത സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച ആദിത്യ സ്വതന്ത്രമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ, ഗായിക അദിതി സിംഗ് തുടങ്ങിയവര്‍ ആദിത്യയുടെ വിയോഗത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലുടെ അനുശോചനം രേഖപ്പെടുത്തി. ' ഈ വാർത്ത കേട്ട് ഞെട്ടിപ്പോയി !! നമ്മുടെ പ്രിയപ്പെട്ട ആദിത്യ പഡ്‌വാൾ ഇപ്പോൾ ഇല്ല! എത്ര അത്ഭുതകരമായ സംഗീതജ്ഞൻ, മനോഹരമായ നർമ്മബോധമുള്ള മനോഹരമായ മനുഷ്യൻ! ഞങ്ങൾ നിരവധി പ്രോജക്റ്റുകളിൽ ഒന്നിച്ചു പ്രവര്‍ത്തിച്ചു! ഈ വിയോഗവുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല അവന്റെ കുടുംബത്തിനായുള്ള പ്രാർത്ഥനകള്‍ നേരുന്നു! ലവ് യു ആദിത്യ .. നിങ്ങളെ മിസ്സ് ചെയ്യും'- ശങ്കര്‍ മഹാദേവന്‍ ട്വിറ്ററില്‍ കുറിച്ചു.

bolly

Recommended Video

cmsvideo
Covaxin vaccination found effective in non-human primates‌ | Oneindia Malayalan

'തികച്ചും ദുഃഖകരമായ വാർത്ത !! എനിക്ക് അക്ഷരാർത്ഥത്തിൽ വിശ്വസിക്കാൻ കഴിയുന്നില്ല !! എത്ര അവിശ്വസനീയമാംവിധം കഴിവുള്ള സംഗീതജ്ഞനും അത്ര തന്നെ രസകരമായ എളിയ വ്യക്തിയുമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ അദ്ദേഹത്തോടൊപ്പം 'പ്യാർ കർനെവാലെ' എന്ന ഗാനം റെക്കോര്‍ഡ് ചെയ്തു .. ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ട്. അത്ഭുതകരമായ കഴിവുള്ള ഒരു സംഗീതജ്ഞനെയും വലിയൊരു മനുഷ്യനെയും ഇന്ന് നമുക്ക് നഷ്ടപ്പെട്ടു. പ്രിയ ആദിത്യ, നിങ്ങളുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നികത്താനാവാത്ത ഈ നഷ്ടത്തെ നേരിടാൻ അനുരാധ ജി, അവരുടെ കുടുംബപ്പത്തിലെ പ്രിയപ്പെട്ടവർ എന്നിവര്‍ക്ക് ശക്തിപകരണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'-എന്നായിരുന്നു അദിതി സിംഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 97570 പുതിയ രോഗികള്‍ ; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 46 ലക്ഷം കടന്നുകഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 97570 പുതിയ രോഗികള്‍ ; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 46 ലക്ഷം കടന്നു

 ' ഹിന്ദു വിരുദ്ധന്‍ ; അഗ്നിവേശിനായി കാലന്‍ ഇത്രയും കാത്തിരുന്നത് എന്തുകൊണ്ട് ' ഹിന്ദു വിരുദ്ധന്‍ ; അഗ്നിവേശിനായി കാലന്‍ ഇത്രയും കാത്തിരുന്നത് എന്തുകൊണ്ട് " : സിബിഐ മുന്‍ ഡയറക്ടര്‍

 കോൺഗ്രസിൽ ' രാഹുൽ ഇഫക്ട് ' ; അഴിച്ചുപണി നൽകുന്ന സൂചനകൾ .. രാഹുൽ വീണ്ടും അധ്യക്ഷപദവിയിലേക്കോ ? കോൺഗ്രസിൽ ' രാഹുൽ ഇഫക്ട് ' ; അഴിച്ചുപണി നൽകുന്ന സൂചനകൾ .. രാഹുൽ വീണ്ടും അധ്യക്ഷപദവിയിലേക്കോ ?

English summary
famous playback singer Anuradha Paudwal's son Aditya Paudwal dies at 35
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X