ആ മാസ്മരിക ശബ്ദം ഇനിയില്ല, കെകെ അന്തരിച്ചു, മരണം കൊൽക്കത്തയിലെ സംഗീത പരിപാടിക്കിടെ
ഡൽഹി: ആരാധക ലോകം കെകെ എന്ന് വിശേഷിപ്പിക്കുന്ന പ്രശസ്ത ഗായകൻ കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു. 53 വയസ്സായിരുന്നു. കൊൽക്കത്തയിലെ സംഗീത പരിപാടിയിൽ പങ്കെടുത്ത ഇദ്ദേഹം വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയായ സി എം ആർ ഐയിൽ പ്രവേശിപ്പിച്ചു.
എന്നാൽ, രാത്രി 10 മണിയോടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ചയിൽ നടന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗായകൻ. ഈ സംഗീത പരിപാടിയിൽ പങ്കെടുത്തതിന്റെ വ്യത്യസ്ത ഫോട്ടോകൾ ഗായകൻ തന്റെ ഇൻസ്റ്റ ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു വേദിയിൽ കുഴഞ്ഞ് വീണത്.

മലയാളിയായ ബോളിവുഡ് ഗായകനാണ് കെകെ. ഇന്ത്യയിൽ തന്നെ ശ്രദ്ധ നേടിയ ബഹുമുഖ ഗായകരിൽ ഒരാളാണ് ഇദ്ദേഹം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി എന്നിവയുൾപ്പെടെ നിരവധി ഭാഷകളിലെ സിനിമയിലെ ഗാനങ്ങൾക്ക് കെകെ ശബ്ദം നൽകി ആസ്വാദകരുടെ മനസ്സിനെ കീഴ്പ്പെടുത്തുകായായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കൊച്ചു കുടുംബമാണ് ഇദ്ദേഹത്തിനുളളത്.
അതേസമയം, ലോകം ആരാധിക്കുന്ന ഗായകന് അനുശോചനം രേഖപ്പെടുത്തി ട്വിറ്ററിൽ പ്രമുഖർ ഗായകന്റെ വേർപാടിൽ പങ്കുചേരുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലെ അദ്ദേഹത്തിനിറെ പെട്ടെന്നുളള വിയോഗം അംഗീകരിക്കാൻ കഴിയുന്നതല്ല. മരണ വാർത്ത കേട്ടവർ പോലും ഞെട്ടൽ മാറാത്ത തരത്തിലുളള പോസ്റ്റുകളും ട്വീറ്റുകളുമാണ് പങ്കിട്ടത്.
"കൊൽക്കത്തയിൽ നടന്ന സംഗീത പരിപാടിക്കിടെ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ ഉണ്ടായ കെകെയുടെ വിയോഗ വാർത്ത ഏറെ ദയനീയമാണ്. ജീവിതം എത്ര ദുർബലമാണ് എന്നതിന്റെ മറ്റൊരു ഓർമ്മപ്പെടുത്തലാണിത്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിക്കുന്നു". ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് ട്വീറ്റ് ചെയ്തു.
"ഗായകൻ കെ കെ അന്തരിച്ചു എന്ന വാർത്ത കേൾക്കുന്നു... ദൈവമേ, ശരിക്കും എന്താണ് സംഭവിക്കുന്നത്!!?? കെകെ സർ ഏറ്റവും നല്ല മനുഷ്യരിൽ ഒരാളായിരുന്നു. വളരെ പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ആർഐപി സർ" ഗായകൻ രാഹുൽ വൈദ്യ ട്വീറ്റ് ചെയ്തു.
"നമ്മുടെ പ്രിയപ്പെട്ട കെകെ ഇനി ഇല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് ശരിക്കും സത്യമാകില്ല. സ്നേഹത്തിന്റെ ആ ശബ്ദം പോയി. ഇത് ഹൃദയഭേദകമാണ്," ഹർഷ്ദീപ് കൗർ ട്വീറ്റ് ചെയ്തു.
പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം
"അങ്ങേയറ്റം സങ്കടകരവും തകർന്നതുമായ വാർത്ത. നമുക്കെല്ലാവർക്കും ഉണ്ടായ ഞെട്ടിക്കുന്ന മറ്റൊരു നഷ്ടം. നമ്മുടെ കെ കെ സർ ഇപ്പോൾ ഇല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല". ഗായകനും സംഗീത സംവിധായകനുമായ അർമാൻ മാലിക് ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications