എയ്ഡ്സ് ബാധിച്ച് മരിച്ച ഈ പ്രശസ്ത തെന്നിന്ത്യന്‍ നായിക ആര്... ? ജീവിയ്ക്കാൻ പിച്ച എടുത്തു !!!
മമ്മൂട്ടിയുടെ നായിക ആയി അയ്യര്‍ ദി ഗ്രേറ്റ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു നിഷ.
ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ എല്ലാം നായികയായി തിളങ്ങിയ നടിയുടെ അന്ത്യം എങ്ങനെ എന്ന് കെട്ടാല്‍ ഞെട്ടും. എയ്ഡ്സ് ബാധിച്ചാണ് പ്രശസ്ത തമിഴ്, തെലുങ്ക് സിനിമാ നടി നിഷ നൂര്‍ മരിച്ചത്. മമ്മൂട്ടിയുടെ നായിക ആയി അയ്യര്‍ ദി ഗ്രേറ്റ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു നിഷ.

കല്യാണ അഗതികള്‍, അയ്യര്‍ ദി ഗ്രേറ്റ്, ടിക് ടിക് ടിക് എന്നീ ചിത്രങ്ങളിലൂടെ സിനിമാ രംഗത്ത് തിളങ്ങി നിന്ന ആളാണ് നിഷ.കൈ നിറയെ ചിത്രങ്ങള്‍, സിനിമകളെല്ലാം ഹിറ്റി. 80കളില്‍ സിനിമാരംഗത്തെ താരമൂല്യമുള്ള പേരായിരുന്നു നിഷയുടേത്.

കരിയര്‍ ഗ്രാഫ് താഴേക്ക് പതിച്ചപ്പോള്‍, നിഷയ്ക്ക് ശരീരം വില്‍ക്കേണ്ടി വന്നു. ഒരു സിനിമാ നിര്‍മ്മാതാവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇതോടെ നിഷയുടെ സിനിമാ ജീവിതം അവസാനിച്ചു.

നിഷ ലൈംഗിക വൃത്തിയ്ക്ക് ഇറങ്ങിയ കാര്യം ഇന്‍ഡസ്ട്രിയില്‍ പെട്ടന്ന് പാട്ടായി. അവരോടൊപ്പം ജോലി ചെയ്യാന്‍ പല നടീ നടന്മാരും മടിച്ചു. അതേ തുടര്‍ന്ന് നിഷ അഭിനായിക്കാനിരുന്നിരുന്ന പടങ്ങളില്‍ നിന്നെല്ലാം അവരെ ഒഴിവാക്കി.

സിനിമകള്‍ ഇല്ലാതായതോടെ നിഷയുടെ ജീവിതം വഴി മുട്ടി. ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലതായി. സിനിമാ താരത്തിന് ഒപ്പം കിടക്ക പങ്കിടാം എന്ന് പറഞ്ഞ് ആളുകളെ ഏജന്റുമാര്‍ നിഷയുടെ അടുത്ത് എത്തിച്ചു. നിവൃത്തി ഇല്ലാതെ പലര്‍ക്കും വഴങ്ങി കൊടുക്കേണ്ടി

ഇതിനിടയിലാണ് നിഷയ്ക്ക് എയ്ഡ്സ് ആണെന്ന വിവരം പുറം ലോകം അറിയുന്നത്. ആശുപത്രിയില്‍ എല്ലും തോലുമായി കിടന്നിരുന്ന ഇവരെ രക്ഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് എത്തി.

സിനിമയില്‍ ഗ്ലാമര്‍ താരമായി മിന്നിതിളങ്ങിയിരുന്ന നിഷയുടെ രൂപമായിരുന്നില്ല, ആശുപത്രിയില്‍ ഉണ്ടായിരുന്നത്. പുഴുവരിച്ച് എല്ലും തോലുമായി കിടക്കുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയുണ്ടായിരുന്നില്ല. നോക്കാനും ആരും ഉണ്ടായിരുന്നില്ല.

ഒരു ദര്‍ഗയ്ക്ക് മുന്നില്‍ കിടന്ന് പിച്ച എടുക്കേണ്ടി വന്നിട്ടുണ്ടെന്ന് നിഷ പറയുന്നു. ഭക്ഷണം കഴിക്കാന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല. എയ്ഡ്സ് കാരണം ആരോഗ്യം പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു.

പഴയ പ്രശസ്ത നടി ആയിരുന്നിട്ട് പോലും അസുഖമായി കിടന്നപ്പോള്‍ ഒരു താരം പോലും തിരിഞ്ഞ് നോക്കിയില്ല. നടീ നടന്മാരുടെ സംഘടനയും സഹായത്തിന് എത്തിയില്ല. നരകിച്ച് നരകിച്ച് ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയില്‍ കിടക്കാനായിരുന്നു നിഷയുടെ വിധി.

എയ്ഡ്സും മറ്റ് അസുഖങ്ങളും ബാധിച്ച് 2007ല്‍ നിഷ മരിച്ചു. മൃതദേഹം ഏറ്റെടുക്കാന്‍ പോലും ആരും എത്തിയിരുന്നില്ല.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications