'ഫാന്‍ ബോയ് മൊമന്റ്'; ജാക്കി ചാനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹൃത്വിക് റോഷന്‍: ചിത്രം വൈറല്‍
ഇന്ത്യയിലെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള ഇതിഹാസ താരമാണ് ജാക്കി ചാന്‍. ലോകം കണ്ട ഏറ്റവും മികവുറ്റ ആക്ഷന്‍ സൂപ്പര്‍ സ്റ്റാറിനെ ആരാധിക്കുന്നവരാണ് ഇന്ത്യയിലെ മിക്ക ചലച്ചിത്ര താരങ്ങളും. 71 വയസുകാരനായ ജാക്കി ചാനെ നേരിട്ട് കണ്ട ഒരു ആരാധകന്റെ അത്ഭുതവും ആഹ്ലാദവും പങ്കുവെക്കുന്നത് മറ്റാരുമല്ല ബോളിവുഡിലെ ആക്ഷന്‍ ഹീറോ ഹൃതിക് റോഷനാണ്.
അമേരിക്കയില്‍ വച്ചാണ് ഈ മനോഹരമായ കൂടിക്കാഴ്ച ഉണ്ടായത്. ജാക്കി ചാനുമൊത്തുള്ള ചിത്രങ്ങള്‍ ഇന്നു രാവിലെ താരം പോസ്റ്റ് ചെയ്യുകയും ചെയ്തു. നിമിഷങ്ങള്‍ക്കുള്ളിലാണ് ചിത്രം സമൂഹ മാധ്യമങ്ങള്‍ കീഴടക്കിയത്. നിരവധി ലൈക്കും ഷെയറും ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു.
യുഎസിലെ ബെവര്‍ലി ഹില്‍സിലുള്ള ഒരു ഹോട്ടലിനു മുന്നില്‍ ജാക്കി ചാനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഹൃതിക് റോഷന്‍ പങ്കിട്ടത്. കാഷ്വല്‍ വസ്ത്രങ്ങളില്‍ പുഞ്ചിരിച്ചാണ് ഇരുവരും നില്‍ക്കുന്നത്. ഫാന്‍സി മീറ്റിംഗ് എന്നാണ് ഇന്‍സ്റ്റഗ്രാം ചിത്രത്തിന് ഹൃതിക് റോഷന്‍ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

'എന്റെ ഒടിഞ്ഞ അസ്ഥികള്‍ നിങ്ങളുടെ ഒഴിഞ്ഞ അസ്ഥികളെ നോക്കുന്നു' എന്നാണ് കാവ്യാത്മകമായി ഹൃതിക് റോഷന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇരുവര്‍ക്കും ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായ സമാനമായ പരിക്കുകളെ ഉദ്ദേശിച്ചാണ് ഹൃതിക് റോഷന്‍ ഇങ്ങനെ രസകരമായി കുറിച്ചത്.
ആയോധനകലയിലെ ഇതിഹാസത്തിനൊപ്പം നില്‍ക്കുന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് കാള്‍ ഡഗ്ലസിന്റെ 'കുങ് ഫു ഫൈറ്റിംഗ്' എന്ന ഗാനമാണ് പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ആക്ഷന്‍ ഇതിഹാസ താരത്തെയും ബോളിവുഡ് ആക്ഷന്‍ ഹീറോയെയും ഒരുമിച്ചു കണ്ട ആഹ്ലാദം ഇവരുടെയും ആരാധകരും കമന്റ് ബോക്സുകളില്‍ പങ്കുവയ്ക്കുന്നുണ്ട്. 'ടു ലെജന്റ്‌സ്' എന്നാണ് ഒരാള്‍ കമന്റ് ഇട്ടിരിക്കുന്നത്. ലോകം ആഗ്രഹിക്കുന്നത് ഇവരുടെ കൊളാബ് ആണെന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്.
നേരത്തെ 2019-ല്‍ ചൈനയില്‍ ഒരു സിനിമാ ചിത്രീകരണ വേളയില്‍ ഹൃതിക് റോഷന്‍ ജാക്കി ചാനെ സന്ദര്‍ശിച്ചിരുന്നു. ഹൃതിക് റോഷനും നടി സബാ ആസാദും അമേരിക്കയില്‍ അവധിക്കാല യാത്രയിലാണ്. ഹൃതിക്, സബയുമായി ഏറെനാളായി പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ചുള്ള പ്രണയാര്‍ദ്രമായ ചിത്രങ്ങളും നടന്‍ പങ്കുവെച്ചിരുന്നു.
നടന്‍ എന്ന നിലയില്‍ നിന്ന് ചലച്ചിത്ര ലോകത്ത് നിര്‍ണായകമായ ഒരു ചുവടുവെപ്പിന് ഹൃതിക് റോഷന്‍ ഒരുങ്ങുകയാണ്. സ്റ്റോം എന്ന ചിത്രത്തിലൂടെ ഒടിടി പ്ലാറ്റ്‌ഫോമില്‍ നിര്‍മാതാവായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ഹൃതിക് റോഷന്‍. പ്രൈം വീഡിയോയുമായി ചേര്‍ന്നുള്ള ഈ ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത് അജിത് പാല്‍ സിംഗ് ആണ്. ഈ ചിത്രത്തിലെ നായിക പാര്‍വതി തിരുവോത്ത് ആണെന്ന പ്രത്യേകതയും ഉണ്ട്. മുംബൈയിലാണ് ചിത്രീകരണം.
കൃഷ് ഫോര്‍ എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് ഹൃതിക് റോഷന്‍. യാഷ് രാജ് ഫിലിംസും രാകേഷ് റോഷനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ നായകനും ഹൃതിക് റോഷന്‍ തന്നെയാണ്.












Click it and Unblock the Notifications