Viral Video:പരിപാടിക്കെത്തിയ നടിയെ കാണാന്‍ എത്തിയ ആളുകള്‍ തമ്മില്‍ക്കൂട്ടത്തല്ല്; ലാത്തി വീശി പോലീസ്
സിനിമാ താരങ്ങൾ പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ അവരെ കാണാൻ ആളുകൾ കൂട്ടമായി എത്തുന്നത് സാധാരണമാണ്. തങ്ങളുടെ ഇഷ്ടതാരത്തെ കാണാനായി എത്ര ഉന്തുംതള്ളും അവർ സഹിക്കും.
സിനിമ താരങ്ങളെ കാണാനെത്തുന്ന ആരാധകരുടെ തിരക്ക് കൊണ്ട് റോഡ് ബ്ലോക്ക് ആയ സംഭവങ്ങൾ ഉൾപ്പെടെ നമ്മൾ കേട്ടുകാണും. എന്നാൽ സിനിമ നടിയെ കാണാനെത്തി കൂട്ടത്തല്ലുണ്ടായ സംഭവമാണ് ഇനി പറയാൻ പോകുന്നത്.

പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയ നടിയെ കാണാനെത്തിയ ആളുകൾ തമ്മിൽ ആണ് കൂട്ടത്തല്ല്. ഝാർഖണ്ഡ് സർക്കാർ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഭോജ്പുരി നടി അക്ഷര സിങ്ങിനെ കാണാനാണ് ആളുകൾ തടിച്ചുകൂടിയത്.
ഇവർക്കിടയിൽ തർക്കം ഉണ്ടാവുകയും ഇത് രൂക്ഷമാവുകയുമായിരുന്നു. അത് കൂട്ടത്തല്ലിലെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരുക്കേറ്റു.
മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പങ്കെടുക്കാനാണ് നടി അക്ഷര സിങ്ങ് എത്തിയത്. മുഖ്യമന്ത്രി ഉദ്ഘാടനം കഴിഞ്ഞ് പോയതിനു പിന്നാലെ ബിഹാറിലും ഝാർഖണ്ഡിലും ഏറെ ആരാധകരുള്ള അക്ഷരയെ കാണാൻ ആളുകൾ തിക്കിത്തിരക്കുകയായിരുന്നു.
പരസ്പരം തമ്മിൽത്തല്ലിയ ആളുകൾ പരസ്പരം മർദിക്കുകയും ചടങ്ങിനായി എത്തിച്ച കസേരകൾ അടിച്ചുതകർക്കുകയും ചെയ്തു. ഇതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. നടിയോട് ചിലർ മോശമായി പെരുമാറിയെന്നും റിപ്പോർട്ടുകളുണ്ട്. കനത്ത പൊലീസ് സുരക്ഷയിലാണ് നടിയെ പുറത്തെത്തിച്ചത്.
വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications