ആരാധന മൂത്തു.. മരണ ശേഷം ആരാധിക നടന് സഞ്ജയ് ദത്തിന്റെ പേരില്‍ എഴുതി വെച്ചത് കോടികളുടെ സ്വത്തുക്കള്‍
സിനിമാ താരങ്ങള്‍ ആരാധകര്‍ക്ക് ദൈവത്തെ പോലെയാണ് . അവര്‍ക്ക് വേണ്ടി എന്തു ചെയ്യാനും മടിയില്ലാതെ ജീവിതം ഉഴിഞ്ഞ് വെക്കുന്നവര്‍. ആരാധന മൂത്ത് നാട്ടില്‍ താരങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ വരെ പണിത സംഭവം ഇവിടെ ഉണ്ടായിട്ടുണ്ട്.അതാണ് താരങ്ങളുടെ സ്വാധീനം. ഇത്തരത്തില്‍ ആരാധന മൂത്ത് നടി ശ്രീദേവിയെ ഭാര്യയായി വരിച്ച് ജീവിച്ച ആരാധകന്റെ വാര്‍ത്ത കഴിഞ്ഞ് ദിവസമാണ് നമ്മള് കേട്ടത്. ദാ ഇപ്പോള്‍ സഞ്ജയ് ദത്തിന്റെ ആരാധികയാണ് താരത്തോടുള്ള ആരാധനമൂത്ത് മരണശേഷം തന്റെ സ്വത്തുക്കള്‍ അദ്ദേഹത്തിന് എഴുതി വെച്ചിരിക്കുന്നത്.

അങ്ങ് മുംബൈയില്‍
മുംബൈയിലെ മലബാര്‍ ഹില്ലിലെ താമസക്കാരിയായ നിഷി ഹരിഷ് ചന്ദ്ര ത്രിപാഠിയാണ് തന്റെ പേരിലുള്ള പത്ത് കോടിയുള്ള സ്വത്തുക്കള്‍ നടന് സഞ്ജയ് ദത്തിന്റെ പേരില്‍ എഴുതി വെച്ചത്.

കത്തിടപാട്
കഴിഞ്ഞ ദിവസമാണ് നിഷ മരിച്ചത്. മരിക്കുമ്പോള്‍ നിഷയ്ക്ക് 62 വയസ്സാണ് പ്രായം. സഞ്ജയ് ദത്തിന് സ്വത്ത് എഴുതിവെയ്ക്കുന്നത് സംബന്ധിച്ച് നിരവധി തവണ ബാങ്ക് ഓഫ് ബറോഡയുടെ വാക്കോഷ്വര്‍ ശാഖയുമായി ബന്ധപ്പെട്ട കത്തുക്കളുടെ വിശദാംശങ്ങള്‍ കണ്ടെടുത്തതോടെയാണ് സ്വത്ത് വിവരം സംബന്ധിച്ച് കുടുംബക്കാര് അറിയുന്നത്.

പത്ത് കോടിയുടെ ആസ്തി
നിഷ അവിവാഹിതയാണ്. അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ഇവര്‍ താമസിക്കുന്ന മലബാര്‍ ഹില്ലിലെ ത്രിവേണി അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റടക്കമുള്ള 10 കോടിയുടെ സ്വത്തുക്കളാണ് നിഷ സഞ്ജയ് ദത്തിന്റെ പേരില്‍ എഴുതി വെച്ചിരിക്കുന്നത്.

മരണത്തിന് ദിവങ്ങള്‍ക്ക് മുന്‍പ്
മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇവരുടെ സ്വത്ത് താരത്തിന്റെ പേരില്‍ എഴുതി വെച്ചത്. മരണശേഷമുള്ള കുടുംബ പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് കുടുംബങ്ങള്‍ ഇതറിഞ്ഞത്. ഉടനെ തന്നെ പോലീസിന്റെ സഹായത്തോടെ സഞ്ജയ് ദത്തിനെ വിളിച്ച് കുടുംബക്കാര് ഇക്കാര്യം അറിയിച്ചു.

ചില്ലിക്കാശ് വേണ്ട
തന്റെ ആരാധികയുടെ വിചിത്രമായ പ്രവൃത്തികേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സഞ്ജയ് ദത്ത്. തന്റെ പേരില്‍ എഴുതിവെച്ച സ്വത്തില്‍ ഒരു ചില്ലികാശ് പോലും വേണ്ടെന്ന് താരം നിഷിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

ഇതാദ്യം
ആരാധന മൂത്ത് താരങ്ങളുടെ പേരുകള്‍ കുട്ടികള്ക്കിടുന്നത് പോലുള്ള സംഭവങ്ങള്‍ സാധാരണമാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു അനുഭവം ആദ്യാമായാണെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. സ്വത്ത് തനിക്ക് വേണ്ടെന്നും അവരുടെ കുടുംബത്തിന് തന്നെ അത് തിരിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications